ഗോവൻ ഇൻക്വിസിഷൻ; ചരിത്രത്തിലെ ഏറ്റവും വലിയ മതദ്രോഹവിചാരണ; പോർച്ചുഗീസുകാരുടെ വംശഹത്യ ഭയന്ന് ഓടിപ്പോന്നവർ ഇവിടെ കേരളത്തിലുണ്ട്: സായ് ദീപക്
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗോവൻ ഇൻക്വിസിഷൻ; ചരിത്രത്തിലെ ഏറ്റവും വലിയ മതദ്രോഹവിചാരണ; പോർച്ചുഗീസുകാരുടെ വംശഹത്യ ഭയന്ന് ഓടിപ്പോന്നവർ ഇവിടെ കേരളത്തിലുണ്ട്: സായ് ദീപക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2024, 06:00 pm IST
Facebook
Twitter
WhatsAppTelegram

കോളനിവത്കരണത്തിനായി ഇന്ത്യയിലെത്തിയ വൈദേശിക ശക്തികൾ ഇവിടെ ബാക്കിവച്ചത് എന്തുതരം സ്വാതന്ത്ര്യമാണ്? കേവലം ഭൂമിശാസ്ത്രപരമായ സ്വാതന്ത്ര്യം മാത്രമാണോ ഇവിടെ അവശേഷിപ്പിച്ചത്? ഇന്ത്യയുടെ നാഗരികത, പ്രബുദ്ധത, സംസ്‌കാരം എന്നിവയെല്ലാം മലീമസമാക്കിയാണോ ബ്രിട്ടീഷുകാരും പോർച്ചുഗീസുകാരുമൊക്കെ ഇന്ത്യ വിട്ടത്? ഈ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് അഭിഭാഷകനും എഴുത്തുകാരനുമായ സായ് ദീപക്. ജനംടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ നിന്ന്..

“കോളനിവത്കരണത്തിന്റെ രണ്ട് തരംഗങ്ങളാണ് ഭാരതത്തിലുണ്ടായതെന്ന് കരുതുന്നു. ഒന്ന്, യൂറോപ്യൻമാർ വരുന്നതിന് മുൻപ്. കോളനിവത്കരണത്തിനായി ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യൻമാർ പോർച്ചുഗീസുകാരാണ്. ആദ്യം അവർ ലാൻഡ് ചെയ്തു. ശേഷം അവർ, ഇന്നുനമ്മൾ മദ്രാസ് എന്ന് വിളിക്കപ്പെടുന്ന നഗരം സ്ഥാപിച്ചു. കപാലീശ്വർ ക്ഷേത്രം തകർത്തത് പോർച്ചുഗീസുകാരായിരുന്നു. സമുദ്രതീരത്തായിരുന്നു യഥാർത്ഥ കപാലീശ്വര ക്ഷേത്രം സ്ഥിതിചെയ്തിരുന്നത്. അത് തകർത്തിട്ടാണ് ഇന്നത്തെ സെന്റ് തോമസ് ബസിലിക്ക ഓൺ മൗണ്ട്‌ഷോർ അവർ പണിതത്. മൈലാപൂർ കപാലീശ്വർ ക്ഷേത്രത്തിന്റെ യഥാർത്ഥ സ്ഥാനം എവിടെയാണെന്ന് സ്‌കന്ദപുരാണം നോക്കിയാൽ മനസിലാകും. പിന്നീട് പണികഴിപ്പിച്ച ക്ഷേത്രമാണ് ഇന്ന് സ്ഥിതിചെയ്യുന്നത്. അവിടെയുണ്ടായിരുന്ന ശിവലിംഗം ഇവിടേക്ക് പുനഃസ്ഥാപിക്കപ്പെട്ടു.

ഇത് ഒറ്റപ്പെട്ട സംഭവമല്ല കാരണം പോർച്ചുഗീസുകാർ നടത്തിയ ഗോവൻ ഇൻക്വിസിഷൻ ക്രിസ്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ മതദ്രോഹവിചാരണ ആയിരുന്നു. വളരെ അപൂർവമായി മാത്രമേ ഇതേകുറിച്ച് ചർച്ച ചെയ്യപ്പെട്ടിട്ടുള്ളൂ. ഇന്ന് നമ്മൾ കാണുന്ന പോർച്ചുഗീസ് വംശജരാണെന്ന് അഭിമാനത്തോടെ പറയുന്ന പലരും യഥാർത്ഥത്തിൽ അതല്ലെന്നതാണ് വസ്തുത. അവരുടെ പൂർവീകർ ഹിന്ദുക്കളായിരുന്നു, ഗോവയിൽ നിന്ന് ആട്ടിയകറ്റപ്പെട്ടവർ. കേരളത്തിൽ ഇന്ന് കാണപ്പെടുന്ന ചില സമുദായങ്ങളിൽപ്പെടുന്നവരുടെ പേരിനൊപ്പം പൈ എന്ന് കാണാം. അവർ യഥാർത്ഥത്തിൽ ഗോവയിൽ നിന്നുള്ളവരാണ്. പോർച്ചുഗീസുകാരുടെ വംശഹത്യ ഭയന്ന് ഗോവയിൽ നിന്ന് ഓടിപ്പോന്നവരാണ് അവർ.

ചരിത്രത്തിലേക്ക് നോക്കിയാൽ, അതിന് മുമ്പുണ്ടായിരുന്ന അവസ്ഥ മറ്റൊന്നായിരുന്നു. കോളനി സ്ഥാപിക്കാൻ വന്ന ക്രിസ്ത്യൻ – യൂറോപ്യൻമാർക്ക് മുൻപും ഇവിടെ വംശഹത്യയിലേക്ക് നയിക്കുന്ന അധിനിവേശങ്ങളുടെ വലിയ തരംഗമുണ്ടായിരുന്നു. 712 CEയിൽ മുഹമ്മദ് ബിൻ ഖാസിം എത്തിയപ്പോൾ മുതലാണ് അത് സംഭവിച്ചതെന്നാണ് പലരും കരുതുന്നത്. എന്നാൽ അതിനും വളരെ നേരത്തെ അത് ആരംഭിച്ചിരുന്നു. 7-ാം നൂറ്റാണ്ടിൽ തന്നെ ഗുജറാത്തിലും സിന്ധിലും കടന്നുകയറാൻ അവർ ശ്രമിച്ചിരുന്നു. പക്ഷെ അവിടെയുള്ളവർ അതിനെ ശക്തമായി പ്രതിരോധിച്ചു. 712 CE ൽ മുഹമ്മദ് ബിൻ ഖാസിം വിജയം നേടിയശേഷമുള്ള മൂന്ന് നൂറ്റാണ്ടുകാലം ഹിന്ദുക്കൾ കടുത്ത പ്രതിരോധം തീർത്തതിനാൽ സിന്ധ് കടന്നുവരാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. അതിനൊക്കെ ശേഷമാണ് ഖോറി, ഖസ്‌നി എന്നിവരൊക്കെ എത്തിയതും നമ്മുടെ പ്രദേശങ്ങളും സംസ്‌കാരവും വലിയ തോതിൽ അധിനിവേശവത്കരിക്കപ്പെട്ടതും.” – സായ് ദീപക് പറഞ്ഞു.

Tags: J Sai DeepakGoa InquisitionPortuguese InquisitionSAI DEEPAK
Share
Tweet
SendShare

More News from this section

ബംബിഹ ഗ്യാങുമായി ബന്ധമുള്ളവര്‍; മലേഷ്യയില്‍ നിന്ന് മൂന്ന് പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ച് കേന്ദ്ര ഏജന്‍സികള്‍

മോസ്‌കോ: പുടിനുമായി കൂടിക്കാഴ്ച നടത്തി ജയശങ്കര്‍; ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ച

ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; മൂന്ന് ദിവസത്തില്‍ 279 കോടി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി അധികം

ഐആര്‍സിടിസി വെബ്സൈറ്റിലും ആപ്പിലും വന്‍ മാറ്റം; മിനിറ്റില്‍ ഒരു ലക്ഷം ടിക്കറ്റ് ബുക്ക് ചെയ്യാം

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

Latest News

51 വര്‍ഷമായി കാത്തിരിപ്പ് തുടരുന്നു; ലോകകപ്പ് സെമി കാണാതെ ഇന്ത്യ പുറത്ത്, അര്‍ജന്റീനയോട് 3-5ന് തോല്‍വി

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം കേരളത്തിന്; ചരിത്രനേട്ടവുമായി കെസിയ ലിസ് മെജോ

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

ഡല്‍ഹിയില്‍ കനത്ത മഴ; 400 വിമാനങ്ങള്‍ വൈകി, 26 സര്‍വീസുകള്‍ റദ്ദാക്കി; 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു; 35ഓളം പേര്‍ക്ക് പരിക്ക്

ജയ്സ്വാളിനും അസിത ഫെര്‍ണാണ്ടോയ്‌ക്കും ഐസിസിയുടെ നടപടി; മത്സരഫീസിന്റെ 25 ശതമാനം പിഴ

ധ്രുവിന്റെ സെഞ്ചുറി മികവില്‍ കൂറ്റന്‍ സ്‌കോര്‍; 503 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies