5 ദിവസത്തെ ശമ്പളമെന്ന നിർബന്ധം പിൻവലിക്കണം; ദുരന്തബാധിത പ്രദേശങ്ങളിലെ ജീവനക്കാരെ സാലറി ചലഞ്ചിൽ നിന്നൊഴിവാക്കണം: എൻ.ജി.ഒ. സംഘ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

5 ദിവസത്തെ ശമ്പളമെന്ന നിർബന്ധം പിൻവലിക്കണം; ദുരന്തബാധിത പ്രദേശങ്ങളിലെ ജീവനക്കാരെ സാലറി ചലഞ്ചിൽ നിന്നൊഴിവാക്കണം: എൻ.ജി.ഒ. സംഘ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2024, 08:38 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സാലറി ചലഞ്ചിൽ അഞ്ചുദിവസത്തെ ശമ്പളം നൽകുന്നവർ മാത്രം നൽകിയാൽ മതിയെന്ന നിർബന്ധം പിൻവലിക്കണമെന്ന് എൻജിഒ സംഘ്. ഏറ്റവും ചുരുങ്ങിയത് അഞ്ചുദിവസത്തെ ശമ്പളം നൽകണമെന്ന് നിർബന്ധമാക്കിയതിലൂടെ സ്വമേധയാ കഴിയുന്നത്രയും ദിവസത്തെ ശമ്പളം നൽകാൻ ആഗ്രഹിക്കുന്ന ജീവനക്കാരുടെ അവകാശമാണ് സർക്കാർ ഉത്തരവിലൂടെ നിഷേധിച്ചിരിക്കുന്നതെന്ന് എൻജിഒ സംഘ് ചൂണ്ടിക്കാട്ടി.

വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നടന്ന സർവീസ് സംഘടനകളുടെ സംയുക്ത യോഗത്തിൽ അഞ്ചുദിവസത്തെ ശമ്പളം നൽകണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തെ, എതിർക്കേണ്ടതില്ലായെന്നും, നിർബന്ധം പാടില്ല എന്നതുമായിരുന്നു പൊതു തീരുമാനം. എന്നാൽ ഈ ധാരണയ്‌ക്ക് വിരുദ്ധമായി അഞ്ചു ദിവസത്തെ ശമ്പളം നിർബന്ധമാക്കി കൊണ്ടുള്ള സർക്കാർ ഉത്തരവിലൂടെ ജീവനക്കാരെ കബളിപ്പിച്ചിരിക്കുകയാണ്.

സംസ്ഥാന സർക്കാർ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ജീവനക്കാരുടെ നിരവധിയായ ആനുകൂല്യങ്ങൾ കാലങ്ങളായി തടഞ്ഞു വച്ചിരിക്കുകയാണ്. സമയബന്ധിതമായി ആനുകൂല്യങ്ങൾ ലഭിക്കാത്തതിനാൽ സംസ്ഥാനത്തെ വർദ്ധിച്ച വിലക്കയറ്റ സാഹചര്യത്തിൽ ശമ്പള വരുമാനത്തെ മാത്രം ആശ്രയിക്കുന്ന ബഹുഭൂരിപക്ഷം ജീവനക്കാരും വളരെയേറെ സാമ്പത്തിക പ്രയാസങ്ങളാണ് അനുഭവിച്ചു വരുന്നത്. എന്നാലും ദുരന്ത സാഹചര്യങ്ങൾ കണക്കിലെടുത്ത് അവരവരുടെ സാമ്പത്തികശേഷി അനുസരിച്ച് സംഭാവന നൽകാൻ തീരുമാനിക്കുകയായിരുന്നു. ഏറ്റവും ചുരുങ്ങിയത് അഞ്ചുദിവസത്തെ ശമ്പളം നിർബന്ധമാക്കിയതിലൂടെ സ്വമേധയാ കഴിയുന്നത്രയും ദിവസത്തെ ശമ്പളം നൽകാൻ ആഗ്രഹിക്കുന്ന ജീവനക്കാരുടെ അവകാശമാണ് സർക്കാർ ഉത്തരവിലൂടെ നിഷേധിച്ചിരിക്കുന്നത്.

വയനാട് പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ കൂടുതൽ പേരെ പങ്കാളിയാക്കുന്നതിനു വേണ്ടി ഉത്തരവ് ഭേദഗതി ചെയ്ത് മുഴുവൻ ജീവനക്കാർക്കും അവസരം നൽകണമെന്നും, ദുരന്തബാധിത പ്രദേശങ്ങളിലെ ജീവനക്കാരെ സാലറി ചലഞ്ചിൽ നിന്നും ഒഴിവാക്കണമെന്നും കേരള എൻജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി. ദേവാനന്ദൻ, ജനറൽ സെക്രട്ടറി എസ്. രാജേഷ് എന്നിവർ ആവശ്യപ്പെട്ടു.

Tags: NGO SanghWayanad LandslideSalary Challenge
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies