ഇന്ത്യ ഡേ പരേഡിനിടെ ദേശീയപതാക കത്തികൊണ്ട് കീറി ഖലിസ്ഥാനികൾ; ഭാരത് മാതാ കീ ജയ് ഉച്ചത്തിൽ വിളിച്ച്, പതാക ഉയർത്തി വീശി മറുപടി നൽകി ദേശസ്‌നേഹികൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ ഡേ പരേഡിനിടെ ദേശീയപതാക കത്തികൊണ്ട് കീറി ഖലിസ്ഥാനികൾ; ഭാരത് മാതാ കീ ജയ് ഉച്ചത്തിൽ വിളിച്ച്, പതാക ഉയർത്തി വീശി മറുപടി നൽകി ദേശസ്‌നേഹികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2024, 10:36 am IST
Facebook
Twitter
WhatsAppTelegram

ടൊറന്റോ: ടൊറന്റോയിലെ ഇന്ത്യ ഡേ പരേഡിൽ പങ്കെടുത്തവർക്ക് നേരെ പരസ്യ ഭീഷണിയുമായി ഖലിസ്ഥാനികൾ. ഇന്ത്യ ഡേ പരേഡ് കടന്നുപോകുന്ന വഴിയോരത്ത് ഖാലിസ്ഥാനി പതാകയും ദേശവിരുദ്ധ മുദ്രാവാക്യവുമായി ഇവർ നിലകൊളളുകയായിരുന്നു. പരേഡ് കടന്നുപോകുമ്പോൾ പ്രകോപനം സൃഷ്ടിക്കാനായി ദേശീയപതാക കത്തികൊണ്ട് കുത്തിക്കീറുകയും ചെയ്തു.

അൻപതോളം വരുന്ന ഖലിസ്ഥാനികളാണ് ദേശസ്‌നേഹികളായ ഇന്ത്യക്കാരെ വെല്ലുവിളിച്ച് പാതയോരത്ത് ഖലിസ്ഥാൻ പതാകകളും ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങളുമായി നിലയുറപ്പിച്ചത്. ദേശീയപതാക  കുത്തിക്കീറുന്നതും പരേഡ് കടന്നുപോകുമ്പോൾ ഉച്ചഭാഷിണിയിലൂടെ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. ദേശീയപതാകയ്‌ക്ക് മുകളിലൂടെ നടക്കുന്നതും കാണാം.

അതേസമയം ഖാലിസ്ഥാനികളുടെ പ്രകോപനത്തിന് ദേശീയ പതാക ഉയർത്തിവീശിയും ഭാരത് മാതാ കീ ജയ് ഉച്ചത്തിൽ വിളിച്ചുമായിരുന്നു പരേഡിൽ പങ്കെടുത്ത ദേശസ്‌നേഹികൾ മറുപടി നൽകിയത്.

സ്ത്രീകൾ അടക്കമുളള നൂറുകണക്കിനാളുകൾ ഇന്ത്യ ഡേ പരേഡിൽ അണിനിരന്നിരുന്നു. ഇന്ത്യ- കാനഡ സാംസ്‌കാരിക സംഘടനകളുടെ കൂട്ടായ്മയായ പനോരമ ഇന്ത്യയാണ് പരേഡ് ഒരുക്കിയത്. നഥാൻ ഫിലിപ്‌സ് ചത്വരം കേന്ദ്രീകരിച്ചായിരുന്നു ആഘോഷങ്ങൾ.

ടൊറന്റോ സിറ്റി ഹാളിലായിരുന്നു ഇന്ത്യ ഡേ പരേഡ്. ഖാലിസ്ഥാനി ഗ്രൂപ്പുകൾ മറുപടി റാലിക്ക് തയ്യാറെടുക്കുന്നതായി വിവരം ലഭിച്ചിരുന്നതിനാൽ സ്ഥലത്ത് വലിയ പൊലീസ് സംവിധാനവും നിലയുറപ്പിച്ചിരുന്നു. ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഖാലിസ്ഥാൻ ഭീകരർക്ക് കാനഡ താവളമൊരുക്കുകയാണെന്ന് ഇന്ത്യ നേരത്തെ മുതൽ ആരോപിച്ചിരുന്നു.

Tags: ടൊറന്റോToronto KhalistaniTorontoഖാലിസ്ഥാനി ഗ്രൂപ്പുകൾഇന്ത്യ ഡേ പരേഡ്India day ParadeKhalistani activists
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies