നടിയാവാൻ വിട്ടുവീഴ്ച ചെയ്യണം, റെഡിയാകുന്നവർക്ക് കോഡ് പേരുകൾ; ചൂഷണം ചെയ്യാൻ പ്രധാന നടന്മാരും; മലയാള സിനിമയിലെ ഇരുണ്ടകഥകൾ വിവരിച്ച് 233 പേജുകൾ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നടിയാവാൻ വിട്ടുവീഴ്ച ചെയ്യണം, റെഡിയാകുന്നവർക്ക് കോഡ് പേരുകൾ; ചൂഷണം ചെയ്യാൻ പ്രധാന നടന്മാരും; മലയാള സിനിമയിലെ ഇരുണ്ടകഥകൾ വിവരിച്ച് 233 പേജുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2024, 02:47 pm IST
Facebook
Twitter
WhatsAppTelegram

നാടകീയതകൾക്ക് അന്ത്യം കുറിച്ചുകൊണ്ട് ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടു. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചവർക്കാണ് റിപ്പോർട്ട് കൈമാറിയിരിക്കുന്നത്. 233 പേജുകളാണ് റിപ്പോർട്ടിലുള്ളത്. സിനിമാ മേഖലയിൽ വ്യാപക ലൈംഗിക ചൂഷണമുണ്ടെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. മലയാള സിനിമയിൽ കാസ്റ്റിം​ഗ് കൗച്ച് വ്യാപകമാണെന്നും വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമ്മാതാക്കളും നിർബന്ധിക്കാറുണ്ടെന്നുമാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്.

മലയാള സിനിമയിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടാണിത്. സിനിമാ മേഖലയിലുള്ളത് പുറമേക്കുള്ള തിളക്കം മാത്രമാണ്. വിട്ടുവീഴ്ചയ്‌ക്ക് തയ്യാറാകുന്നവർക്ക് അവസരം ലഭിക്കുന്നുണ്ടെന്ന് ഒന്നിലേറെ വനിതാ താരങ്ങൾ മൊഴി നൽകിയിട്ടുണ്ട്. ഇത്തരത്തിൽ വിട്ടുവീഴ്ചയ്‌ക്ക് തയ്യാറാകുന്നവർക്ക് കോഡ് പേരുകൾ (കോ-ഓപ്പറേറ്റിംഗ് സ്റ്റാറുകൾ) ലഭിക്കും. വനിതകളെ ചൂഷണം ചെയ്യുന്നവരിൽ പ്രധാന നടൻമാരുമുണ്ട്. നടിമാരുടെ വെളിപ്പെടുത്തലുകൾ കേട്ട് ഞെട്ടിയെന്നും ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്നു.

വഴങ്ങാത്തവരെ പുറത്താക്കുന്നതാണ് പതിവ്. എതിർത്ത് സംസാരിക്കുന്നവർ പലരും വിലക്കിലേക്ക് പോകും. ചൂഷണം ചെയ്യുന്നവർക്ക് വേണ്ടി ഇടനിലക്കാർ പ്രവർത്തിക്കാറുണ്ട്. ഇവർ സിനിമാ സെറ്റിൽ തന്നെയുണ്ടാകും. ലൈംഗിക ചൂഷണത്തിനെതിരെ പരാതിപ്പെട്ടാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഭീഷണിപ്പെടുത്താറുണ്ടെന്നും മൊഴികളുണ്ട്. വഴിമാറിപ്പോവുക, നിലനിൽക്കണമെങ്കിൽ ചൂഷണത്തിന് വിധേയരാവുകയെന്ന നിലയാണ് കാര്യങ്ങളെന്നും റിപ്പോർട്ടിൽ പറയുന്നു.

സിനിമയിൽ കാസ്റ്റ് ചെയ്തിട്ടും നടി വഴങ്ങിയില്ലെങ്കിൽ റിപ്പീറ്റ് ഷോട്ടുകൾ ചെയ്യപ്പിച്ച് പ്രതിസന്ധിയിലാക്കും. ഇത്തരത്തിൽ 17-20 ഷോട്ടുകൾ വരെ റീടേക്ക് പോകേണ്ടിവന്നിട്ടുണ്ട്. ചൂഷണത്തിന് ശ്രമിച്ചയാളുടെ ഭാര്യയായി അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. നടന്റെ മുഖത്ത് നോക്കാൻ പോലും കഴിയാതെ വരുമ്പോഴാണ് റിപ്പീറ്റ് ഷോട്ടുകളിലേക്ക് പോകുന്നത്. സംവിധായകൻ അപ്പോൾ വഴക്കു പറയും. ഇത് കണ്ട് നടൻ ചിരിക്കുമെന്നും ചൂഷണത്തിന് വിധേയരായ നടിമാർ പറയുന്നു. വഴങ്ങാത്തവരെ പ്രശ്നക്കാരെന്ന് മുദ്രകുത്തും. സിനിമാ മേഖലയിൽ അടിമുടി സ്ത്രീവിരുദ്ധതയാണെന്നും റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു.

49-ാം പേജിലെ 96-ാം പാരഗ്രാഫ് റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ചില്ല. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും സ്വകാര്യത മാനിച്ച് ഒഴിവാക്കിയിട്ടുണ്ട്. 165 മുതൽ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും ഒഴിവാക്കിയ ഭാഗങ്ങളിൽ ഉൾപ്പെടുന്നു.

കമ്മിറ്റി റിപ്പോർട്ട് തയ്യാറാക്കുന്നതിൽ നിരവധി പ്രശ്നങ്ങൾ നേരിട്ടു. സിനിമാ മേഖലയിൽ ചൂഷണം നേരിടുന്നവർ കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകണമെന്നാവശ്യപ്പെട്ട് മാദ്ധ്യമങ്ങളിൽ പരസ്യം നൽകേണ്ടി വന്നു. പുരുഷന്മാരുടെയും സ്ത്രീകളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

Tags: hema committee reportHema Committee
Share
Tweet
SendShare

More News from this section

‘ഡോക്ടറാണെന്ന്’ പറഞ്ഞ് വിവാഹ പരസ്യം; വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ പണവും സ്വര്‍ണവുമായി മുങ്ങി; ആറു വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

സഹകരണ ബാങ്ക് തട്ടിപ്പ്: കേരളത്തില്‍ 17 ഇടങ്ങളില്‍ ഇഡി റെയ്ഡ്; 2.06 കോടിയുടെ സ്ഥിരനിക്ഷേപങ്ങള്‍ മരവിപ്പിച്ചു

വെറും ഈയാംപാറ്റകൾ; ഓവറാക്കി ചളമാക്കരുത്; ഇന്നലെവരെ അമേരിക്കയിലായിരുന്ന ചിലരുടെ പുതിയ കണ്ടുപിടുത്തം; പരിഹസിച്ച് വി. ടി ബൽറാം

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

Latest News

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു; അന്വേഷണം തുടങ്ങി ഗോവ പൊലീസ്

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies