കൊച്ചി: ഇടക്കൊച്ചി പാമ്പായിമൂലയിലെ ന്യൂ ക്വാളിറ്റി ബേക്കറിയിൽ നിന്ന് വാങ്ങിയ ബ്രഡിനുള്ളിൽ ചത്ത പല്ലികളെ കണ്ടെത്തിയ സംഭവത്തിൽ ബേക്കറി ഉടമയ്‌ക്കെതിരെ കോർപറേഷൻ നടപടി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതായി കണ്ടെത്തിയതിനെ തുടർന്നാണ് ഉടമയ്‌ക്ക് പിഴ ചുമത്തിയത്.
ബേക്കറിയിൽ നിന്ന് വാങ്ങിയ ബ്രഡ് വീട്ടിലെത്തിച്ച് തുറന്നപ്പോഴാണ് ബ്രഡിനുള്ളിൽ ചത്ത പല്ലികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ ഉപഭോക്താവ് അധികൃതർക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് ബേക്കറിയുടെ ഭാഗത്തുനിന്ന് വീഴ്ച കണ്ടെത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കോർപറേഷൻ ആരോഗ്യവിഭാഗം ബേക്കറിയിൽ പരിശോധന നടത്തി. തുടർന്നാണ് ബേക്കറി ഉടമയ്‌ക്ക് പിഴ ചുമത്തിയത്. ഭ
സംഭവത്തിൽ കൂടുതൽ പരിശോധനകളും തുടർനടപടികളും ഉണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരത്തിലും നിർമാണശാലകളിലെ ശുചിത്വത്തിലും വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ബ്രഡിനുള്ളിൽ ചത്ത പല്ലികളെ കണ്ടെത്തിയ സംഭവം പ്രദേശവാസികൾക്കിടയിലും വലിയ ആശങ്കയ്‌ക്കാണ് ഇടയാക്കിയത്.















