നാലര വർഷം ഫ്രീസറിൽ; ഒടുവിൽ ഉടഞ്ഞുവീണ് മലയാള സിനിമയുടെ പൊയ്മുഖം; നാൾവഴികൾ ഇങ്ങനെ..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നാലര വർഷം ഫ്രീസറിൽ; ഒടുവിൽ ഉടഞ്ഞുവീണ് മലയാള സിനിമയുടെ പൊയ്മുഖം; നാൾവഴികൾ ഇങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2024, 07:06 pm IST
FacebookTwitterWhatsAppTelegram

മലയാള സിനിമാ മേഖലയിലെ ഇരുണ്ട സത്യങ്ങളടങ്ങിയ ജസ്റ്റിസ് കെ. ഹേമ കമ്മീഷൻ റിപ്പോർട്ട് പൂഴ്‌ത്തിവയ്‌ക്കപ്പെട്ടത് നാലര വർഷത്തിലേറെ കാലമായിരുന്നു. വലിയ ചർച്ചകൾക്കും നിയമ പോരാട്ടങ്ങൾക്കും ഒടുവിൽ റിപ്പോർട്ട് പുറത്തുവന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിലെ നിയമ നാൾവഴികൾ നോക്കാം..

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ചലച്ചിത്രമേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാനായി റിട്ട. ജസ്റ്റിസ് കെ.ഹേമ അധ്യക്ഷയും നടി ശാരദ, റിട്ട. പ്രിൻസിപ്പൽ സെക്രട്ടറി കെ.ബി വൽസല കുമാരി എന്നിവർ അംഗങ്ങളുമായ കമ്മീഷനെ 2017-ലാണ് സർക്കാർ നിയോഗിക്കുന്നത്. വിവിധ സിറ്റിംഗുകളിലൂടെ ചലച്ചിത്ര മേഖലയിലെ നിരവധി പേരുടെ മൊഴികൾ കമ്മീഷൻ രേഖപ്പെടുത്തുകയും, തെളിവുകൾ കൈമാറുകയും ചെയ്തു.

2019 ഡിസംബർ 31ന് ജസ്റ്റിസ് കെ.ഹേമ കമ്മീഷൻ സംസ്ഥാന സർക്കാർ മുൻപാകെ റിപ്പോർട്ട് സമർപ്പിച്ചു. പിന്നീടിങ്ങോട്ടുള്ള നാളുകളിൽ റിപ്പോർട്ട് പുറത്തു വിടണമെന്ന ആവശ്യവുമായി പലരും രംഗത്ത് വന്നെങ്കിലും ആദ്യ ഘട്ടങ്ങളിൽ പരാജയമായിരുന്നു ഫലം. 2020ൽ വിവരാവകാശ കമ്മീഷനു മുന്നിൽ അപേക്ഷ എത്തിയെങ്കിലും അവ തള്ളി. സ്വകാര്യത സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുന്നുവെന്നതായിരുന്നു കാരണം. ശേഷം വിവരാവകാശ കമ്മീഷൻ അപ്പലേറ്റ് അതോറിറ്റിക്ക് മുന്നിൽ അപ്പീൽ എത്തിയതായിരുന്നു നിർണ്ണായക ഘട്ടം. ഹർജികളിൽ വാദം കേട്ട അപ്പലേറ്റ് അതോറിറ്റി, സ്വകാര്യത സംബന്ധിച്ച ഭാഗങ്ങൾ ഒഴിവാക്കി ഹേമ കമ്മീഷൻ റlപ്പോർട്ട് പുറത്തുവിടാൻ 2024 ജൂലൈ അഞ്ചിന് ഉത്തരവിട്ടു. അതിനു ശേഷം ജൂലൈ 19ന് ഹൈക്കോടതിയിലേക്ക് ഹർജി എത്തിയതോടെയാണ് റിപ്പോർട്ട് പുറത്തു വിടുന്നതിൽ വീണ്ടും അനിശ്ചിതത്വം ഉണ്ടായത്.

ജൂലൈ 24ന് റിപ്പോർട്ട് പുറത്തുവിടാൻ ഒരു മണിക്കൂർ ശേഷിക്കെ ഹൈക്കോടതി സിംഗിൾ ബഞ്ച് ഇതു തടഞ്ഞു കൊണ്ട് ഇടക്കാല സ്റ്റേ ഉത്തരവിറക്കി. ചലച്ചിത്ര നിർമ്മാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജി പിന്നീട് ഈ മാസം 13ന് സിംഗിൾ ബെഞ്ച് തള്ളുകയും ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടാൻ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. ഹേമ കമ്മിറ്റിക്ക് മുൻപിൽ മൊഴി നൽകിയവരിലൊളായ നടി രഞ്ജിനി അപ്പീലുമായി കഴിഞ്ഞയാഴ്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചതോടെ ശനിയാഴ്ച റിപ്പോർട്ട് പുറത്തു വിടുന്നതിൽ വീണ്ടും തടസം നേരിട്ടു.

രഞ്ജിനിയുടെ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളുകയും സിംഗിൾ ബെഞ്ചിനെ സമീപിക്കാൻ നിർദേശം നൽകുകയും ചെയ്തതോടെ ഹേമ കമ്മിറ്റി റിപ്പോർട്ട് 2024 ഓഗസ്റ്റ് 19ന് ഉച്ചയ്‌ക്ക് 2.30യ്‌ക്ക് പുറത്തുവിടാൻ തീരുമാനമായി. അതിനിടയിൽ  റിപ്പോർട്ട് പുറത്തു വിടുന്നത് സ്റ്റേയിലൂടെ അടിയന്തരമായി തടയണമെന്ന രഞ്ജിനിയുടെ അഭിഭാഷകന്റെ ആവശ്യം സിംഗിൾ ബെഞ്ചും തള്ളിയ സാഹചര്യത്തിൽ എല്ലാ അനിശ്ചിതത്വങ്ങളും നീങ്ങുകയായിരുന്നു.

Tags: hema committee reportHema Committeehema commission
ShareTweetSendShare

More News from this section

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

Latest News

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies