തമിഴ് സിനിമയിലും കാസ്റ്റിംഗ് കൗച്ച് ; വഴങ്ങണമെന്നു ബോധ്യപ്പെട്ടതോടെ പലസിനിമകളും വേണ്ടെന്നുവച്ചു; സംസാരിക്കുന്നത് സ്വന്തമനുഭവത്തിൽ നിന്നെന്ന് സനംഷെട്ടി
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തമിഴ് സിനിമയിലും കാസ്റ്റിംഗ് കൗച്ച് ; വഴങ്ങണമെന്നു ബോധ്യപ്പെട്ടതോടെ പലസിനിമകളും വേണ്ടെന്നുവച്ചു; സംസാരിക്കുന്നത് സ്വന്തമനുഭവത്തിൽ നിന്നെന്ന് സനംഷെട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2024, 12:36 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ : തമിഴ് സിനിമാ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് തുറന്നടിച്ച് തമിഴ് നടി സനം ഷെട്ടി. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. കാസ്റ്റിംഗ് കൗച്ചിന്റെ പ്രശ്‌നങ്ങൾ തമിഴ് സിനിമയിലുമുണ്ടെന്നാണ് തമിഴ് നടി സനം ഷെട്ടി അഭിപ്രായപ്പെട്ടു.

ചെന്നൈ പോലീസ് കമ്മീഷണർ ഓഫീസിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടി. കൊൽക്കത്ത ബലാത്സംഗ കൊലപാതക കേസിനെ തുടർന്ന് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളെ അപലപിച്ച് റാലിക്ക് അനുമതി തേടാനെത്തിയതായിരുന്നു അവർ.

“ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ വിശദാംശങ്ങൾ എനിക്കറിയില്ല. എന്നാൽ ഈ നീക്കത്തെ ഞാൻ സ്വാഗതം ചെയ്യുന്നു. ഇത്തരമൊരു റിപ്പോർട്ട് കൊണ്ടുവന്നതിന് ജസ്റ്റിസ് ഹേമയ്‌ക്കും കേരള സർക്കാരിനും നന്ദി അറിയിക്കുന്നു. തമിഴ് സിനിമാ ലോകത്തും ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ട്. ഇല്ലെന്ന് ആർക്കും പറയാനാവില്ല. ഞാൻ എന്റെ സ്വന്തം അനുഭവത്തിൽ നിന്നാണ് സംസാരിക്കുന്നത്,‘‘എനിക്കു പലപ്പോഴും ഇത്തരം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. വഴങ്ങേണ്ടി വരുമെന്നു ബോധ്യപ്പെട്ടതോടെ പല സിനിമകളും വേണ്ടെന്നു വച്ചു. ”അവർ പറഞ്ഞു.

“അഡ്ജസ്റ്റ്‌മെൻ്റാണ് അവസരം ലഭിക്കാനുള്ള ഏക മാർഗമെന്ന ക്രൂരമായ സാഹചര്യത്തിനെതിരെ ഞാൻ ശബ്ദമുയർത്തുകയാണ്. എന്നാൽ സിനിമാ മേഖലയിലെ എല്ലാവരും ഇങ്ങനെയല്ല. സ്ത്രീകൾ മാത്രമല്ല; പുരുഷന്മാരും ഇത്തരം പ്രശ്നങ്ങൾ നേരിടുന്നു. അഡ്ജറ്റ്സ്മൻഡ് ചെയ്താൽ മാത്രം ഫോട്ടോ എടുക്കാൻ അവസരമുണ്ടെങ്കിൽ, അവിടെ തുപ്പിയിട്ട് പുറത്തേക്ക് പോകുക. ഇതുപോലൊരു സിനിമ ഞങ്ങൾക്ക് വേണ്ട. നിങ്ങൾ സ്വയം വിശ്വസിക്കുന്നുവെങ്കിൽ, അവസരങ്ങൾ നിങ്ങളെ പിന്തുടരും, ”അവർ കൂട്ടിച്ചേർത്തു. സംഭവം നടന്നപ്പോൾ എന്തുകൊണ്ടാണ് ഇരകൾ തുറന്നുപറയാത്തതെന്ന് ആളുകൾ ചോദിക്കുന്നുണ്ടെന്നും സനം എടുത്തു പറഞ്ഞു.

കൊൽക്കത്തയിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിലും സിനിമാ മേഖലയിലെ ചൂഷണത്തിനുമെതിരെ പ്രതിഷേധം സംഘടിപ്പിക്കാനും സനം തീരുമാനിച്ചിട്ടുണ്ട്.

“ലോകമെമ്പാടും സ്ത്രീകളും പെൺകുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നു. പുരുഷന്മാരും പ്രായപൂർത്തിയാകാത്തവരും ലൈംഗിക പീഡനത്തിന് ഇരയാകുന്നു. പശ്ചിമ ബംഗാളിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. തഞ്ചാവൂർ ജില്ലയിൽ ഒരു യുവതിയും കൃഷ്ണഗിരി ജില്ലയിൽ ഒരു സ്‌കൂൾ വിദ്യാർത്ഥിനിയുമാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. ഈ ക്രൂരതകൾ അവസാനിപ്പിക്കണം. അതിനെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കണം.കുറ്റവാളികൾക്കെതിരെ നടപടിയെടുക്കാൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ സമരം നടത്തേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്.

അതിനായി നവീൻ നങ്ങയ്യാർ ഫൗണ്ടേഷൻ എന്ന സംഘടനയിലൂടെ ഞങ്ങൾ ഈ മാസം 24ന് ചെന്നൈ വള്ളുവർ കോട്ടത്തിന് സമീപം വൈകിട്ട് ഏഴ് മണി മുതൽ ഒമ്പത് മണി വരെ പ്രതിഷേധിക്കാൻ പോവുകയാണ്. ഞങ്ങൾ പോലീസിൽ നിന്ന് അനുമതി തേടിയിട്ടുണ്ട്.” സനം പറഞ്ഞു

Tags: Hema Committe ReportSanam Shetty
Share
Tweet
SendShare

More News from this section

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

Latest News

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies