'ഓരോ ഇന്ത്യക്കാരനും പ്രചോദനം’; ഗ്രാമത്തിൽ നിന്ന് രാഷ്ട്രപതി ഭവനിലേക്ക്, രാംനാഥ് കോവിന്ദിന്റെ ആത്മകഥ പ്രധാനമന്ത്രി പ്രകാശനം ചെയ്തു
Wednesday, August 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഓരോ ഇന്ത്യക്കാരനും പ്രചോദനം’; ഗ്രാമത്തിൽ നിന്ന് രാഷ്‌ട്രപതി ഭവനിലേക്ക്, രാംനാഥ് കോവിന്ദിന്റെ ആത്മകഥ പ്രധാനമന്ത്രി പ്രകാശനം ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2026, 01:01 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ ‘ട്രയംഫ് ഓഫ് ദി ഇന്ത്യൻ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിൾസ്’ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു. ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിലായിരുന്നു പ്രകാശനം. സാധാരണ ഗ്രാമീണ പശ്ചാത്തലത്തിൽ നിന്ന് രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവിയിലെത്തിയ രാംനാഥ് കോവിന്ദിന്റെ ജീവിതയാത്രയും പോരാട്ടങ്ങളുമാണ് പുസ്തകത്തിന്റെ പ്രമേയം.

രാംനാഥ് കോവിന്ദിന്റെ ജീവിതം രാജ്യത്തെ ഓരോ പൗരനും പ്രചോദനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിന് നൽകിയ സേവനങ്ങളെ മുൻനിർത്തി മുൻ രാഷ്‌ട്രപതിയെ ചടങ്ങിൽ പ്രധാനമന്ത്രി ആദരിച്ചു.

ഉത്തർപ്രദേശിലെ കാൺപൂർ ദേഹാതിലെ പരൗൻഖ് ഗ്രാമത്തിൽ ജനിച്ച കോവിന്ദിന്റെ ബാല്യകാലം മുതൽ പൊതുജീവിതത്തിലെ നിർണായക ഘട്ടങ്ങൾ വരെയുള്ള അനുഭവങ്ങളാണ് ആത്മകഥയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് രാജ്യസഭാംഗമായും ബിഹാർ ഗവർണറായും സേവനമനുഷ്ഠിച്ചു. 2017ൽ ഇന്ത്യയുടെ 14-ാമത് രാഷ്‌ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.

രാഷ്‌ട്രപതി ഭവനിലെ അഞ്ച് വർഷത്തെ അനുഭവങ്ങളും ഭരണഘടനാ പദവിയിലിരിക്കെ നേരിട്ട നിർണായക സാഹചര്യങ്ങളും പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. കോവിഡ് കാലത്തെ രാജ്യത്തിന്റെ പ്രതിസന്ധി, മഹാരാഷ്‌ട്രയിലെ രാഷ്‌ട്രപതി ഭരണം ഉൾപ്പെടെയുള്ള ഭരണഘടനാപരമായ വിഷയങ്ങൾ, അന്താരാഷ്‌ട്ര നയതന്ത്രവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ എന്നിവയും ആത്മകഥയിൽ ഇടംപിടിച്ചിട്ടുണ്ട്.

അഭിഭാഷകനിൽ നിന്ന് രാഷ്‌ട്രപതിയിലേക്ക്

1991ൽ ബിജെപിയിൽ ചേർന്ന രാംനാഥ് കോവിന്ദ് പാർട്ടിയുടെ ദളിത് മോർച്ചയുടെ ദേശീയ അധ്യക്ഷനായും പ്രവർത്തിച്ചു. തുടർന്ന് രാജ്യസഭയിൽ അംഗമായി ദീർഘകാലം പ്രവർത്തിച്ചു. 2015ൽ ബിഹാർ ഗവർണറായി നിയമിതനായ അദ്ദേഹം രണ്ട് വർഷത്തിന് ശേഷമാണ് രാഷ്‌ട്രപതി സ്ഥാനത്തേക്ക് എത്തിയത്.

ഭരണഘടനാ മൂല്യങ്ങൾ, സാമൂഹിക ഐക്യം, പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനം എന്നിവയുമായി ബന്ധപ്പെട്ട തന്റെ നിലപാടുകളും അനുഭവങ്ങളും ആത്മകഥയിൽ കോവിന്ദ് പങ്കുവെക്കുന്നുണ്ട്. ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ച് പൊതുസേവനത്തിന്റെ ഉയർന്ന പദവിയിലെത്തിയ അനുഭവങ്ങളാണ് പുസ്തകത്തിന്റെ പ്രധാന ആകർഷണം.

രാംനാഥ് കോവിന്ദ് 2025ലെ ആർഎസ്എസ് വിജയദശമി ചടങ്ങിൽ തന്റെ ആത്മകഥയുടെ രചന പൂർത്തിയായതായി പ്രഖ്യാപിച്ചിരുന്നു. ജീവിതയാത്രയിൽ ഭരണഘടനയും ദേശീയ ജീവിതമൂല്യങ്ങളും നൽകിയ പ്രചോദനവും സ്വയംസേവകരുമായുള്ള ബന്ധവും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പൊതുജീവിതത്തിലെ നിർണായക അധ്യായങ്ങളുടെ ഓർമക്കുറിപ്പുകൾ

സാധാരണക്കാരനായ ഒരു ഗ്രാമീണ കുടുംബത്തിൽ നിന്നുള്ള ഒരാൾക്ക് ജനാധിപത്യത്തിന്റെ ശക്തിയിലൂടെ രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവിയിലെത്താൻ കഴിയുമെന്ന സന്ദേശവും ആത്മകഥ മുന്നോട്ടുവെക്കുന്നു. 400 പേജുകളുള്ള പുസ്തകം റൂപ പബ്ലിക്കേഷൻസാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിജ്ഞാൻ ഭവനിൽ നടന്ന പ്രകാശന ചടങ്ങിൽ കേന്ദ്രമന്ത്രിമാർ, മുതിർന്ന ഭരണഘടനാ വിദഗ്ധർ, വിവിധ മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.

Tags: ramnath kovindpm modi
Share
Tweet
SendShare

More News from this section

ഇസ്ലാമിസ്റ്റുകൾ കൊന്ന് മരത്തിൽ കെട്ടിത്തൂക്കി; പ്രശസ്ത കശ്മീരി പണ്ഡിറ്റ് എഴുത്തുകാരന്റെയും മകന്റെയും കൊലപാതകം വീണ്ടും അന്വേഷിക്കുന്നു; 9 ഇടങ്ങളിൽ പരിശോധന

ഭർത്താവിനെ ഉപേക്ഷിച്ച് പോയ യുവതിയെ കാമുകൻ കൊലപ്പെടുത്തി; മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച് സ്ഥലംവിട്ടു; സംഭവം പുറത്തറിഞ്ഞത് രണ്ട് മാസത്തിന് ശേഷം

പാകിസ്താൻ സൈനിക കുടുംബത്തിലേക്ക് വിവാഹം; രഹസ്യ ദൗത്യവുമായി ഇന്ത്യയുടെ ചാരവനിത; ആലിയ ഭട്ടിന്റെ ‘റാസി’ക്ക് പിന്നിലെ യഥാർഥ കഥ

അടിവസ്ത്രം മാത്രം ധരിച്ച് സ്ത്രീകളുടെ അപേക്ഷയിൽ ഒപ്പ്! ആംആദ്മി എംഎൽഎ വിവാദത്തിൽ; രൂക്ഷ വിമർശനവുമായി രേഖ ഗുപ്ത

ഇന്ത്യയെക്കുറിച്ച് അഭിമാനത്തോടെ സംസാരിക്കുന്നത് എങ്ങനെയാണ് തെറ്റാകുന്നത്?; ‘ധുരന്ധർ’ പ്രൊപ്പഗണ്ടയെന്ന വിമർശനത്തിന് നടൻ മാധവന്റെ ചുട്ട മറുപടി

ആര്‍എസ്എസിനെതിരായ അപകീര്‍ത്തികരമായ ലേഖനം; കുമുദം മാസികയുടെ എഡിറ്റര്‍ അടക്കം 3 പേര്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട്

Latest News

വിവാഹ റിസപ്ഷന് കളർ കോഡ്; വധൂവരന്മാരുടെ ലുക്കിനൊപ്പം അതിഥികളും ട്രെൻഡിയാകാം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിന റോഡ്രിഗസും വിവാഹിതരായി; പൂവണിഞ്ഞത് പത്ത് വര്‍ഷത്തെ പ്രണയം

‘സ്വന്തം അച്ഛനെക്കുറിച്ച് മോശമായി സംസാരിക്കുകയും തള്ളിപ്പറയുകയും ചെയ്ത ആളാണ്’; കെ.ബി. ഗണേഷ് കുമാറിന് മറുപടിയുമായി ജി. സുകുമാരൻ നായർ.

‘ഓരോ ഇന്ത്യക്കാരനും പ്രചോദനം’; ഗ്രാമത്തിൽ നിന്ന് രാഷ്‌ട്രപതി ഭവനിലേക്ക്, രാംനാഥ് കോവിന്ദിന്റെ ആത്മകഥ പ്രധാനമന്ത്രി പ്രകാശനം ചെയ്തു

സത്യപ്രതിജ്ഞാ ലംഘനവും; മുൻ കായിക മന്ത്രിക്കായി ഇമെയിൽ ഇടപാട് നടത്തിയത് പൊന്നാനി കോളജ് അധ്യാപിക; ഭർത്താവിന്റെ സുഹൃത്ത് വഴിയാണ് പരിചയപ്പെട്ടതെന്ന് അമീറ

ബ്രഡിനുള്ളിൽ ചത്ത പല്ലികൾ; ബേക്കറി ഉടമയ്‌ക്കെതിരെ കോർപറേഷൻ നടപടി

‘മാമാജി’യെ കേരളത്തിലേക്ക് ക്ഷണിച്ച് നാട്ടുകാർ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിലെത്താമെന്ന് ഹിമന്ത ബിശ്വ ശർമ്മ; സോഷ്യൽ മീഡിയയിൽ വൈറലായ ക്ഷണം

മെസ്സിയുടെ പേരും പറഞ്ഞ് വിദേശയാത്ര; ഖജനാവിന് നഷ്ടമായത് 14 ലക്ഷം; വി. അബ്ദുറഹ്‌മാനെതിരെ ഗുരുതര ആരോപണങ്ങൾ; സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തെന്ന് കായികമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies