ഇസ്ലാമിസ്റ്റുകൾ കൊന്ന് മരത്തിൽ കെട്ടിത്തൂക്കി; പ്രശസ്ത കശ്മീരി പണ്ഡിറ്റ് എഴുത്തുകാരന്റെയും മകൻറെയും കൊലപാതകം വീണ്ടും അന്വേഷിക്കുന്നു; 9 ഇടങ്ങളിൽ പരിശോധന
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇസ്ലാമിസ്റ്റുകൾ കൊന്ന് മരത്തിൽ കെട്ടിത്തൂക്കി; പ്രശസ്ത കശ്മീരി പണ്ഡിറ്റ് എഴുത്തുകാരന്റെയും മകന്റെയും കൊലപാതകം വീണ്ടും അന്വേഷിക്കുന്നു; 9 ഇടങ്ങളിൽ പരിശോധന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2026, 11:44 am IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ:  കശ്മീരി പണ്ഡിറ്റ് എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ സർവാനന്ദ കൗൾ പ്രേമിയുടെയും മകൻ വീരേന്ദർ കൗളിന്റെയും കൊലപാതകക്കേസ് വീണ്ടും അന്വേഷിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീർ സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി (SIA) ഒൻപത് ഇടങ്ങളിൽ പരിശോധന നടത്തി. ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ല കേന്ദ്രീകരിച്ചാണ് പരിശോധനയെന്നാണ് വിവരം.

1990 ഏപ്രിൽ അവസാനത്തിലാണ് സർവാനന്ദ കൗൾ പ്രേമി(65)യെയും മകൻ വീരേന്ദറെയും(27)  ഇസ്ലാമിസ്റ്റുകൾ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയത്. പിന്നീട് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. കൊലപാതകം കശ്മീരി പണ്ഡിറ്റ് സമൂഹത്തെ ലക്ഷ്യമിട്ടുള്ള ജിഹാദി ആക്രമണങ്ങളുടെ ഭാഗമായിരുന്നു കൊലപാതകം.

ആരാണ് സർവാനന്ദ കൗൾ പ്രേമി’?
കശ്മീരിലെ പ്രമുഖ കവിയും എഴുത്തുകാരനും പണ്ഡിതനും സാമൂഹിക പ്രവർത്തകനുമായിരുന്നു സർവാനന്ദ കൗൾ പ്രേമി. കശ്മീരി, ഹിന്ദി, ഉറുദു, സംസ്കൃതം, പേർഷ്യൻ, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്ന അദ്ദേഹം സാഹിത്യത്തിനൊപ്പം സാമൂഹിക സൗഹാർദത്തിനും ദേശീയ ഐക്യത്തിനുമായി പ്രവർത്തിച്ചിരുന്നു. രവീന്ദ്രനാഥ ടാഗോറിന്റെ ‘ഗീതാഞ്ജലി’, ഭഗവദ്ഗീത, രാമായണം തുടങ്ങിയ കൃതികൾ കശ്മീരിയിലേക്ക് അദ്ദേഹം പരിഭാഷപ്പെടുത്തിയിരുന്നു.

തീവ്രവാദ ഭീഷണി ശക്തമായിരുന്ന സമയത്തും സ്വന്തം നാട്ടിൽ തുടരാൻ അദ്ദേഹം തീരുമാനിച്ചിരുന്നു. പാലായനം ചെയ്യാൻ കുടുംബം ആവശ്യപ്പെട്ടിരുന്നെങ്കിലും കശ്മീരിന്റെ മതസൗഹാർദ പാരമ്പര്യത്തിൽ വിശ്വാസമർപ്പിച്ചാണ് അദ്ദേഹം അവിടെ തുടർന്നതെന്ന് ചരിത്രരേഖകൾ പറയുന്നു.

വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി; പിന്നീട് മൃതദേഹങ്ങൾ കണ്ടെത്തി
1990 ഏപ്രിൽ 29ന് രാത്രിയിലാണ് ആയുധധാരികൾ പ്രേമിയുടെ വീട്ടിലെത്തിയത്. കുടുംബാംഗങ്ങളെ ഒരു മുറിയിൽ  പൂട്ടിയിട്ട ശേഷം പണവും സ്വർണവും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നു.

തുടർന്ന് പ്രേമിയെയും മകൻ വീരേന്ദറിനെയും വീട്ടിൽ നിന്ന് പിടിച്ചു കൊണ്ടുപോയി. പിതാവിനെ ഒറ്റയ്‌ക്ക് വിടാൻ ഭയന്ന വീരേന്ദർ അദ്ദേഹത്തോടൊപ്പം പോകുകയായിരുന്നു. ദിവസങ്ങൾക്കുശേഷം  മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊലപാതകത്തിന് മുമ്പ് ഇരുവരെയും ക്രൂരമായി പീഡിപ്പിച്ചിരുന്നതായും വ്യക്തമാക്കുന്ന രേഖകൾ അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്.

ദൂരു പൊലീസ് സ്റ്റേഷനിലെ കേസ്; അന്വേഷണം SIAയ്‌ക്ക്
അനന്ത്നാഗിലെ ദൂരു പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. വർഷങ്ങൾക്കുശേഷം കേസിന്റെ അന്വേഷണം സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസിക്ക് കൈമാറുകയായിരുന്നു.

1990കളുടെ തുടക്കത്തിൽ കശ്മീരിൽ കശ്മീരി പണ്ഡിറ്റുകൾക്കെതിരെ നടന്ന കൊലപാതകങ്ങൾ, ഭീഷണികൾ, തീവ്രവാദ ആക്രമണങ്ങൾ എന്നിവയെക്കുറിച്ച് വീണ്ടും അന്വേഷണം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് പഴയ കേസിലും  എസ്ഐഎയുടെ ഇടപെടൽ.

36 വർഷത്തിന് ശേഷം വീണ്ടും അന്വേഷണം
പതിറ്റാണ്ടുകൾ പിന്നിട്ടെങ്കിലും പ്രേമിയുടെയും മകൻ വീരേന്ദറിന്റെയും കൊലപാതകം കശ്മീരി പണ്ഡിറ്റ് സമൂഹത്തിന് ഇന്നും നടുക്കുന്ന ഓർമ്മയാണ്. 2022ൽ ജമ്മു കശ്മീർ ഭരണകൂടം സർവാനന്ദ കൗൾ പ്രേമിക്ക് മരണാനന്തര ബഹുമതിയായി  ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നൽകി ആദരിച്ചിരുന്നു.

 

Tags: Murderkashmiri panditsSarwanand Koul Premi and his son Virender Koul
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies