കൊല്ലവർഷം 1200 ലെ പൂരാടം നക്ഷത്രത്തിന്റെ പുതുവർഷഫലം
Thursday, August 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

കൊല്ലവർഷം 1200 ലെ പൂരാടം നക്ഷത്രത്തിന്റെ പുതുവർഷഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2024, 01:19 pm IST
Facebook
Twitter
WhatsAppTelegram

പൊതുഫലം

പൂരാടം നക്ഷത്രക്കാർക്ക് ഈ വർഷം ചില വിലയേറിയ തിരിച്ചറിവുകൾ ഉണ്ടാകും. സർവ്വകാര്യങ്ങൾക്കും ശ്രദ്ധയും ജാഗ്രതയും വേണ്ടി വരും. രാഹുവിന്റെ ചാരവശാൽ ഉള്ള സഞ്ചാരം കാരണം വിഷഭയം, ഭക്ഷണസുഖക്കുറവ്, കുടുംബത്തിൽ സമാധാനം ഇല്ലാത്ത അന്തരീക്ഷം ഉണ്ടാവുക, ഇടക്കിടെ നേത്ര സംബന്ധമായോ ഉദര സംബന്ധമായോ പ്രശ്നങ്ങൾ ഒക്കെ പ്രതീക്ഷിക്കാം. നിസാരമായ കാര്യങ്ങളിൽ ബന്ധുക്കളുമായി പിണങ്ങേണ്ട അവസ്ഥ ഉണ്ടാവും. സാഹിത്യകാരമാർക്കും കലാകാരന്മാർക്കും അവാർഡോ കീർത്തിയോ ലഭിക്കും. ആശുപത്രിവാസമോ സർജറിയോ ഉണ്ടാവാൻ സാധ്യത ഉണ്ട്. ശനിയുടെ സ്ഥാനം സാമ്പത്തീകമായി അപ്രതീക്ഷിത നേട്ടങ്ങൾ കൊണ്ട് വരുമെങ്കിലും പ്രതീഷിക്കാത്ത തരത്തിൽ ചെലവുകളും ഉണ്ടാവും. 2025 ശനിയുടെ മാറ്റം വാഹന ഉപയോഗത്തിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ അപകടം ഉണ്ടാവാൻ സാധ്യതയുണ്ട്.

ഇതും വായിക്കുക

കൊല്ലവർഷം 1200 ലെ എല്ലാ നക്ഷത്രങ്ങളുടെയും പുതുവർഷഫലം ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വായിക്കാം

 

ചിങ്ങം

കോടതി കേസുകളിൽ പരാജയം നേരിടേണ്ടിവരും. തൊഴിൽ ക്ലേശം തൊഴിലിൽ സ്‌ഥാന നഷ്ട്ടം എന്നിവ ഉണ്ടാകുവാൻ സാധ്യത ഉണ്ട്. വാതപിത്തരോഗങ്ങൾ ഉള്ളവർ ജാഗ്രത പാലിക്കുക.

കന്നി

ദമ്പതികൾക്ക് ഉണ്ടായിരുന്ന ഒത്തൊരുമ വർദ്ധിക്കുന്ന സമയമാണ്. സാഹിത്യത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കീർത്തിയും ധനലാഭവും ലഭിക്കും. സഹോദര സ്ഥാനത്ത് ഉള്ളവർക്ക് ഭാഗ്യം ഉണ്ടാവുന്ന സമയമാണ്.

തുലാം

പുതിയതായി സംരംഭം തുടങ്ങിയവർക്ക് അപ്രതീക്ഷിതമായ സഹായഹസ്തം ലഭിക്കും. സുഹൃത്തുക്കളെ കണ്ടുമുട്ടുവാനും അവരോടൊപ്പം ഇഷ്ട ഭക്ഷണം കഴിക്കുവാനുമുള്ള അവസരം വന്നുചേരും. സമൂഹത്തിലെ ഉന്നതരായ വ്യക്തികളുമായി പരിചയപ്പെടാനുള്ള സാഹചര്യം ഉണ്ടാകും

വൃശ്ചികം

മദ്യവും മറ്റു ലഹരി പദാർത്ഥങ്ങളും ഉപയോഗിക്കുന്നവർക്കു ജീവിതത്തിൽ ചില തിരിച്ചടികൾ വരുന്ന സമയമാണ്. ചൂത്, ചീട്ടുകളി എന്നിവയിൽ കൂടി വമ്പൻ ദ്രവ്യനാശം സംഭവിക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ പരാജയം ഉണ്ടാവാൻ സാധ്യത ഉണ്ട്.

ധനു

അഗ്നി, ആയുധ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർ മറ്റ് സാഹസിക ജോലി ചെയ്യുന്നവർ വളരെയധികം ജാഗ്രത പാലിച്ചില്ലെങ്കിൽ അപകടങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ശരീരത്തിൽ മുഴകളോ മുറിവുകളോ ഉണ്ടാകുവാൻ സാധ്യതയുണ്ട്. തൊഴിൽ ക്ലേശം ഉണ്ടാവുകയും ജോലി നഷ്ടപ്പെടുവാൻ വരെ സാധ്യതയുണ്ട്.

മകരം

തലവേദന, ശിരോരോഗം, ത്വക്ക് രോഗം എന്നിവ വരുവാൻ സാധ്യതയുണ്ട്. ചില അവസരങ്ങളിൽ അനാവശ്യമായ വാക്കു തർക്കത്തിൽ ഏർപ്പെട്ട് മനസമാധാനവും സ്വസ്ഥതയും പോകും. വീഴ്ചകൾ ഉണ്ടാവാനും മുറിവ്, ഒടിവ്, ചതവ് എന്നിവ വരുവാനും സാധ്യതയുണ്ട്.

കുംഭം

വളരെയധികം നിർബന്ധശീലം കൂടുന്ന അവസ്ഥ മറ്റുള്ളവർക്ക് ബുദ്ധിമുട്ടായി മാറും. ജീവിതപങ്കാളിയുമായി അനാവശ്യമായ വാക്കു തർക്കങ്ങളിൽ ഏർപ്പെട്ട് മനസ്സമാധാനം പോകും. ജോലിയിൽ സഹപ്രവർത്തകരുടെയും മേലധികാരിയുടെയും സഹായസഹകരണങ്ങൾ ഉണ്ടാവും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

മീനം

കുടുംബത്തിൽ ബുദ്ധിമുട്ട് അനുഭവപെടും. ഭക്ഷണസുഖക്കുറവ്, യാത്രയിൽ ദുരിതങ്ങൾ, അന്യസ്ത്രീ ബന്ധമൂലം ദുരിതം, സംസാരത്തിലെ മിതത്വം ഇല്ലായ്മ മൂലം ദോഷഫലങ്ങൾ, കുടുംബ ബന്ധുജന ഹാനി എന്നാൽ ചിലർക്ക് ഭൂമി ലാഭം, സന്താനഭാഗ്യം എന്നിവ ലഭിക്കും.

മേടം

വളരെയധികം വൈകാരികമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന മാസമായിരിക്കും. മേലധികാരിയിൽ നിന്നും പ്രീതി ലഭിക്കുകയും സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്യും. ഭക്ഷണ സുഖം, അലങ്കാരവസ്തുക്കളുടെ ലഭ്യത, കുടുംബ ബന്ധുജന ചേർച്ച, ഭൂമി ലാഭം എന്നിവ ഉണ്ടാകും.

മേടവിഷു സംക്രമഫലമായി വളരെ കാലമായി തൊഴിലിൽ ഉണ്ടായിരുന്ന അസ്ഥിരത മാറി സ്ഥിര വരുമാനം ഉണ്ടാകും.

ഇടവം

അനാവശ്യ ശത്രുത വർദ്ധിക്കുന്ന സമയമാണെങ്കിലും അതിനെയെല്ലാം അതിജീവിച്ച് ചെയ്യാൻ നേടുവാൻ സാധിക്കും. മാനസികമായി വളരെയധികം വെല്ലുവിളികൾ നേരിടുന്ന അവസ്ഥ ഉണ്ടാകും. വീഴ്ച മൂലം മുറിവ് പറ്റുവാൻ സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി ദൃശ്യമാകും.

മിഥുനം

ലോൺ സംബന്ധമായ കേസു വഴക്കുകൾ ഉണ്ടാവാനും ജപ്തി നടപടികൾ സംഭവിക്കുവാനും സാധ്യതയുണ്ട്. കുടുംബത്തിൽ സമാധാന അന്തരീക്ഷം കുറയും. നിസ്സാരമായ കാര്യങ്ങൾക്ക് സഹോദരങ്ങളുമായി കലഹത്തിന് ഇട നൽകും. ചിലർക്ക് ജീവിതപങ്കാളിയെ നഷ്ടപ്പെടുവാൻ യോഗമുണ്ട്.

കർക്കടകം

ഭാര്യ ഭർത്താക്കന്മാർ തമ്മിൽ കലഹം, അന്യരുടെ കുത്തുവാക്കുകൾ കേൾക്കേണ്ടി വരിക എന്നിവ ഉണ്ടാകും എന്നാൽ തൊഴിൽപരമായി വളരെയധികം ഗുണാനുഭവങ്ങൾ ഉണ്ടാകും. കൃഷി ചെയ്യുന്നവർക്ക് വളരെയധികം സാമ്പത്തിക ലാഭം ഉണ്ടാകും. വളരെ നാളായി ഉണ്ടായിരുന്ന രോഗങ്ങൾക്ക് കുറവ് അനുഭവപ്പെടും.

വ്യാഴ മാറ്റം 2025 മെയ് 15 – 2026 ജൂൺ 2

എവിടെയും മാന്യത, സംസാര പ്രധാനമായ ജോലി ചെയ്യുന്നവർക്ക് സാമ്പത്തിക വർദ്ധനവ്, തൊഴിൽ വിജയം എന്നിവ ഉണ്ടാകും

ശനി മാറ്റം 2025 മാർച്ച് 29 – 2027 ജൂൺ 3

ശനിമാറ്റം കണ്ടകശ്ശനിയുടെ ആരംഭം കുറിക്കും. ശത്രുക്കളെക്കൊണ്ട് ഉപദ്രവം, വ്യവഹാര പരാജയം, കുടുംബസുഖം കുറവ്, പദവിയിൽ താഴ്ച എന്നിവ ഉണ്ടാകും. ശനിമാറ്റം കണ്ടകശ്ശനിയുടെ ആരംഭം കുറിക്കും. ശനി നിൽക്കുന്ന ഭാവം നോക്കി വേണം പരിഹാര കർമ്മങ്ങൾ നിശ്ചയിക്കാൻ. മുൻകൂട്ടി ജാതക ഗണനം നടത്തി പരിഹാര ക്രിയകൾ ആചാരിച്ചാൽ വലിയ ബുദ്ധിമുട്ടുകൾ നേരിടാതെ രക്ഷ നേടാം

രാഹു കേതു മാറ്റം 2025 മെയ് 18 – 2026 ഡിസംബർ 05

അച്ഛൻ സ്ഥാനത്ത് ഉള്ളവർക്ക് അസുഖം കൂടുന്ന അവസ്ഥയും നഷ്ട്ടം വരാനുള്ള സാധ്യതയും ഉണ്ട്. ആപത് സമയത് നല്ല സുഹൃത്തുക്കളെ കിട്ടും.

ശ്രദ്ധിക്കേണ്ടവ

നക്ഷത്രത്തിന്റെ സാമാന്യ ഗ്രഹനിലക്ക് അനുസൃതമായാണ് ഇവിടെ കൊടുത്തിരിക്കുന്ന വാർഷികഫലം ഗണിച്ചിരിക്കുന്നത്. ഓരോരുത്തരുടെയും കൃത്യമായ ജന്മഗ്രഹനിലക്കും ജന്മശിഷ്ടത്തിനും ദശാപഹാരസമയത്തിനും അനുസരിച്ചു അനുഭവയോഗത്തിൽ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. ജന്മഗ്രഹനിലക്ക് പുറമെ പങ്കാളി, മാതാപിതാക്കൾ, കുട്ടികൾ എന്നിവരുടെ ജാതകഫലം അനുസരിച്ചും ഈ പൊതുപ്രവചനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം.

ഗ്രഹനിലയിൽ രാഹു കേതുക്കളുടെ സ്ഥാനം നോക്കി പരിഹാരം ചെയ്താൽ ആരോഗ്യകാര്യങ്ങളിൽ മെച്ചം ഉണ്ടാകും. ചന്ദ്രൻ, രാഹു, ശനി ദശാപഹരങ്ങളിൽ ഉള്ളവർ പരിഹാരം ചെയ്യണം. ഭരണി, പൂരം, പൂരാടം ദിവസങ്ങളിൽ ക്ഷേത്രദർശനം നടത്തുക. ശുക്രപ്രീതി വാര്ത്ത. പൂരം വ്യാഴവും വന്നാൽ മഹാവിഷ്ണുവിന് പാല്പായസം നടത്തുക. ഭക്ഷണത്തിൽ കോഴി ഇറച്ചി ഒഴിവാക്കുക.

ജയറാണി ഈ വി .
WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Yearly Prediction by Jayarani E.V

 

 

Tags: SUBJayarani E.VYearly Prediction 1200
Share
Tweet
SendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

വീണ വിജയന്റെ ഡയറിയിൽ 20.05 കോടിയുടെ സാമ്പത്തിക ഇടപാടുകളുടെ കണക്കുകൾ; ദുബായിലേക്ക് 85 ലക്ഷം അയച്ചതിന്റെ രേഖകളെന്ന് ഇഡി, ഹവാല ഇടപാടെന്ന് അന്വേഷണ സംഘം; സിഎംആർഎൽ-എക്സാലോജിക് കേസിൽ നിർണായക നീക്കം

തമിഴ്നാട് എംഎൽഎമാർക്ക് പുതിയ കാറുകൾ; മാസം 75,000 രൂപ വാഹന അലവൻസും 25,000 രൂപ ഓഫീസ് അസിസ്റ്റന്റ് അലവൻസും പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്

‘സ്വകാര്യ നേട്ടത്തിനായി സ്ഥാനം ഉപയോഗിച്ചിട്ടില്ല’, എൻഎസ്എസിന്റെ ആസ്തി പലമടങ്ങ് വർധിച്ചു, സ്ഥാപനങ്ങൾക്ക് മേന്മയുണ്ടായി; ജി. സുകുമാരൻ നായരുടെ നേതൃത്വത്തെ വാഴ്‌ത്തി തിരുവഞ്ചൂർ രാധാകൃഷ്ണൻ

ചേട്ടനും ഏട്ടനും ഒന്നിച്ചു; ലാലേട്ടനും സഞ്ജുവും ഒന്നിച്ചഭിനയിച്ച കേരള ക്രിക്കറ്റ് ലീഗ് പരസ്യചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗം

കേരളത്തിലെ ബിജെപി മേഖലകൾ അഞ്ചിൽ നിന്ന് ആറാക്കി, പുതിയ മേഖലാ ചുമതലക്കാരെയും പ്രഖ്യാപിച്ചു

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം;സോഷ്യൽ മീഡിയ കേസുകളിൽ അന്വേഷണം വേഗത്തിലാക്കണം, ഡിജിപിക്ക് പരാതി നൽകി ബിജെപി

മുല്ലപ്പെരിയാർ ഡാം തർക്കം; സുപ്രീംകോടതിയിൽ കേരളത്തിനായി സ്പെഷ്യൽ കോൺസലിനെ നിയോഗിച്ചു, റോയ് എബ്രഹാമിന് ചുമതല

തിരുവോണത്തോണി മുങ്ങിയത് ഗുരുതര അനാസ്ഥ; താഴെത്തട്ടിലെ ജീവനക്കാരെ മാത്രം കുറ്റപ്പെടുത്തരുത്, ഉദ്യോഗസ്ഥരും ബോർഡ് ഭാരവാഹികളും മറുപടി പറയണം ദേവസ്വം ബോർഡിനും സർക്കാരിനുമെതിരെ കെ.പി. ശശികല ടീച്ചർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies