കൊല്ലവർഷം 1200 ലെ ഉത്രാടം നക്ഷത്രത്തിന്റെ പുതുവർഷഫലം
Wednesday, June 24 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

കൊല്ലവർഷം 1200 ലെ ഉത്രാടം നക്ഷത്രത്തിന്റെ പുതുവർഷഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2024, 03:32 pm IST
FacebookTwitterWhatsAppTelegram

പൊതുഫലം

ഉത്രാടം നക്ഷത്രക്കാർക്ക് ഈ വർഷം ഒത്തുതീര്പ്പിന്റെ വർഷം ആയിരിക്കും. പരിശ്രമിക്കുന്നതിനനുസരിച്ചു ഫലങ്ങൾ ലഭിക്കാൻ കാത്തിരിക്കേണ്ടി വരും. ധനുക്കൂറിലെ ഉത്രാടം നക്ഷത്രക്കാർക്ക് എന്തുകാര്യങ്ങൾ ലഭിച്ചാലും അതിനെല്ലാം ഒരു തൃപ്തിക്കുറവ് അനുഭവപ്പെടും. പുതിയ ചില ബിസിനസ്സ് പദ്ധതികൾ ആവിഷ്ക്കരിക്കുകയും അതിൽ വിജയിക്കുകയും ചെയ്യും. പുതിയ സ്ഥാനക്കയറ്റമോ സ്ഥലമാറ്റമോ ഉണ്ടാവും. വ്യാഴത്തിന്റെ സ്ഥാനം ഉദര സംബന്ധമായ അസുഖങ്ങൾ, തനിക്കോ ജീവിത പങ്കാളിക്കോ രോഗാദി ദുരിതങ്ങൾ അലട്ടുക, എല്ലാ കാര്യങ്ങളിലും ഭാഗ്യഹാനി അനുഭവപ്പെടും. 2025 ലെ വ്യാഴമാറ്റം തൊഴിൽവിജയം, അധികാര പ്രാപ്തിയുള്ള ജോലി ലഭിക്കും. എന്നാൽ മകരക്കൂറുകാർക്ക് ഏഴരശ്ശനി നടക്കുന്നതിനാൽ ബന്ധുജന കലഹം, വരവിൽ കവിഞ്ഞ ചെലവ്, ധനനഷ്ട്ടം എന്നിവ ഉണ്ടാവും.

 

ഇതും വായിക്കുക

കൊല്ലവർഷം 1200 ലെ എല്ലാ നക്ഷത്രങ്ങളുടെയും പുതുവർഷഫലം ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വായിക്കാം

 

ചിങ്ങം

ഭാര്യക്കോ ബന്ധുക്കൾക്കോ നിനച്ചിരിക്കാത്ത നേരത്തു അസുഖങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ട്. പണമിടപാടുകളിൽ ജാഗ്രത പാലിക്കാത്ത പക്ഷം വഴക്കുകൾ ഉണ്ടാവാൻ സാധ്യത ഉണ്ട്. വിശിഷ്ട വ്യക്തികളുമായി കണ്ടുമുട്ടാൻ അവസരം ഉണ്ടാവും.

കന്നി

കർമ്മ മേഖലയിൽ പുതിയ അവസരങ്ങൾ വന്നുചേരും. അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങളും ധനലാഭവും വരുന്ന സമയമാണ്. സന്താനങ്ങളുമായും ജീവിതപങ്കാളിയുമായും കലഹങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്.

തുലാം

ധനുക്കൂറിലുള്ള ഉത്രാടം നക്ഷത്രക്കാർക്ക് കുടുംബസൗഖ്യം തൊഴിൽ വിജയം എന്നിവ ഉണ്ടാകും ഈ സമയത്ത് ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും ലാഭത്തിൽ ആയിത്തീരും മകരക്കൂറിലുള്ള ഉത്രാടം നക്ഷത്രക്കാർക്ക് ബിസിനസ്സിൽ പുരോഗതി, കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കുക എന്നിവ ഉണ്ടാകും.

വൃശ്ചികം

ആടയാഭരണങ്ങൾ, അലങ്കാര വസ്തുക്കളുടെ വർദ്ധനവ് എന്നിവ ഉണ്ടാകും. നഷ്ടപ്പെട്ട് എന്ന് കരുതിയ ചില ബന്ധങ്ങൾ ജീവിതത്തിൽ തിരികെ വരും. അനാവശ്യമായ മുടി കൊഴിച്ചിൽ അനുഭവപ്പെടും. ഏറ്റവും വേണ്ടപ്പെട്ട ആളുകൾക്ക് ആപത് ഉണ്ടാവും.

ധനു

കുടുംബ ബന്ധജനങ്ങളുമായും ജീവിതപങ്കാളിയുമായും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. സാഹസികമായ ജോലിയിൽ ഏർപ്പെടുക വഴി അപകടങ്ങൾ ഉണ്ടാവാനും സാധ്യതയുണ്ട്. നേത്രരോഗം, ത്വക്ക് സംബന്ധമായ അലർജി ഉള്ളവർ ജാഗ്രത പാലിക്കുക. ചിലർക്ക് വിവാഹ ഭാഗ്യം,സന്താനഭാഗ്യം എന്നിവ ഉണ്ടാകും.

മകരം

തൊഴിൽ വിജയം ഉണ്ടാകും എന്നാൽ വരവിൽ കവിഞ്ഞ ചെലവ് അനുഭവത്തിൽ വരിക, അമിത ആഡംബര പ്രിയത്വം ചിലർക്ക് ധനനാശവും സംഭവിക്കും. ജാതകത്തിൽ ശുക്രൻ നല്ല സ്ഥാനത്ത് നിൽക്കുന്നവർക്ക് സ്ത്രീ സുഖം, കീർത്തി, ധനനേട്ടം, എല്ലാവിധ സൗകര്യങ്ങളും ഉണ്ടാവുക എന്നിവ അനുഭവത്തിൽ വരും. സംസാരത്തിൽ മിതത്വം പാലിക്കുക.

കുംഭം

സ്വന്തമായി ബിസിനസ് എന്ന ആശയം സഫലീകരിക്കുവാൻ സാധിക്കും. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നേടിയെടുക്കുവാൻ സാധ്യത ഉണ്ട്. ശത്രുക്കളുടെ മേൽ വിജയം, ധനലാഭം, വിലപ്പെട്ട അലങ്കാര വസ്തുക്കൾ സ്വന്തമാക്കാൻ അവസരം എന്നിവ ഉണ്ടാകും.

മീനം

മാതാവിനോ ബന്ധുക്കൾക്കോ രോഗാദിദുരിതം ഉണ്ടാവാൻ സാധ്യതയുണ്ട് ചില പുതുവസ്ത്ര ലഭ്യത, കീർത്തി, ശത്രുഹാനി എന്നിവ ഉണ്ടാകും. ലഹരിയിൽ ആസക്തി, സ്ത്രീകൾ മൂലം മാനഹാനി, ധനനഷ്ടം, ജീവിതപങ്കാളിക്ക് അല്ലെങ്കിൽ സന്താനങ്ങൾക്ക് രോഗങ്ങൾ അലട്ടും.

മേടം

ജീവിതസൗകര്യങ്ങൾ വളരെയധികം മെച്ചപ്പെടുകയും വിശേഷപ്പെട്ട ആഭരണങ്ങൾ സ്വന്തമാക്കാനുള്ള അവസരവും ഉണ്ടാവും. ചിലർക്ക് നല്ല വിവാഹ ബന്ധം വന്നുചേരുകയും അതുവഴി കുടുംബ ബന്ധുജന സൗഭാഗ്യം ഉണ്ടാവുകയും ചെയ്യും ഭാര്യാഭർതൃ ഐക്യം മനസുഖം എന്നിവ ലഭിക്കും ചിലർക്ക് ഏറ്റവും വേണ്ടപ്പെട്ടവരിൽ നിന്നും ചതി ഉണ്ടാകുവാൻ സാധ്യതയുണ്ട്. കേസുകൾ ഉണ്ടാവാതെ സൂക്ഷിക്കുക.

മേടവിഷു സംക്രമഫലമായി മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടക്കുന്ന സമയമാണ്. ധാരാളം സമ്പത്ത് ഉണ്ടാവും

ഇടവം

മേലധികാരി ഏൽപ്പിക്കുന്ന ജോലികൾ വളരെ ഭംഗിയായി തീർക്കാൻ സാധിക്കുന്നതിനാൽ ജോലിയിൽ സ്ഥാനക്കയറ്റമോ പാരിതോഷികങ്ങളോ ലഭിക്കുവാൻ ഇടയുണ്ട്. ഇടയ്‌ക്കിടെ ജീവിതപങ്കാളിക്ക് സന്താനങ്ങൾക്കോ രോഗങ്ങളോ ക്ലേശങ്ങളോ ഉണ്ടാവാൻ സാധ്യതയുണ്ട്.

മിഥുനം

നിശ്ചയം വരെ എത്തിയ വിവാഹം മാറിപ്പോകാനും ചില ഭാര്യാഭർത്താക്കന്മാർ പരസ്പര ധാരണയോടുകൂടി പിരിയുവാനും തീരുമാനിക്കും. ചിലർക്ക് വിദേശവുമായി ബന്ധപ്പെട്ട തൊഴിലുകൾ ലഭിക്കുവാനും അതിൽനിന്നും ഉയർച്ച ഉണ്ടാകുവാനും സാധ്യതയുണ്ട്. വാഹനം ഉപയോഗിക്കുന്നവർ സൂക്ഷിക്കുക അപകടങ്ങൾ ഉണ്ടാകുവാൻ സാധ്യതയുണ്ട്.

കർക്കിടകം

ഏറ്റവും അടുത്ത സുഹൃത്തുക്കളുമായി പിണങ്ങേണ്ടി വരിക, കുടുംബ സുഖ കുറവ് അനുഭവപ്പെടുക, അർശ്ശസ്,ഉദരരോഗം എന്നിവ അലട്ടുക ജീവിതപങ്കാളിക്കോ സന്താനങ്ങൾക്കോ രോഗ ദുരിതങ്ങൾ ഉണ്ടാവുക, തൊഴിൽ ക്ലേശം – പരാജയം -ധനഹാനി എന്നിവ ഉണ്ടാകും.

വ്യാഴ മാറ്റം 2025 മെയ് 15 – 2026 ജൂൺ 2

ധനുക്കൂറിലെ ഉത്രാടം നക്ഷത്രക്കാർക്ക് പുത്ര ഭാഗ്യം, ഉന്നത പദവി ലഭിക്കുക, വാഹന ഭാഗ്യം എന്നിവ ഉണ്ടാകും മകരക്കൂറിലെ ഉത്രാടം നക്ഷത്രക്കാർക്ക് മനസ്വസ്ഥത കുറയുക,വ്യവഹാര പരാജയം എന്നിവ ഉണ്ടാകും

ശനി മാറ്റം 2025 മാർച്ച് 29 – 2027 ജൂൺ 3

കുടുംബ ബന്ധുജന വിരഹം, ധനഹാനി, സ്ഥാനഭ്രംശം, ഭാര്യ സുഖക്കുറവ് എന്നിവ അനുഭവപ്പെടും

രാഹു കേതു മാറ്റം 2025 മെയ് 18 – 2026 ഡിസംബർ 05

ജോലിയിൽ നടത്തുന്ന പരിശ്രമത്തെ ബോസ് വിലമതിക്കുകയും അഭിനന്ദിക്കുകയും ചെയ്യും. കൂടാതെ, ജോലിയിൽ പ്രമോഷനും ശമ്പള വർദ്ധനവും ഉണ്ടാകാനുള്ള സാധ്യതയും ഉണ്ടാകും.

ശ്രദ്ധിക്കേണ്ടവ

നക്ഷത്രത്തിന്റെ സാമാന്യ ഗ്രഹനിലക്ക് അനുസൃതമായാണ് ഇവിടെ കൊടുത്തിരിക്കുന്ന വാർഷികഫലം ഗണിച്ചിരിക്കുന്നത്. ഓരോരുത്തരുടെയും കൃത്യമായ ജന്മഗ്രഹനിലക്കും ജന്മശിഷ്ടത്തിനും ദശാപഹാരസമയത്തിനും അനുസരിച്ചു അനുഭവയോഗത്തിൽ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. ജന്മഗ്രഹനിലക്ക് പുറമെ പങ്കാളി, മാതാപിതാക്കൾ, കുട്ടികൾ എന്നിവരുടെ ജാതകഫലം അനുസരിച്ചും ഈ പൊതുപ്രവചനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം.

ജാതകത്തിൽ ശുക്രൻ നിൽക്കുന്ന രാശി നോക്കി പരിഹാരം ചെയ്യാത്ത പക്ഷം കുടുംബത്തിൽ അശാന്തി വിളയാടും. ചൊവ്വ, വ്യാഴം, ബുധ ദശാപഹരങ്ങളിൽ ഉള്ളവർ പരിഹാരം ചെയ്യണം. നവഗ്രഹക്ഷേത്രത്തിൽ വഴിപാട് കഴിപ്പിക്കുക. ശനിയാഴ്ച വ്രതം അനുഷ്ഠിക്കുക. ഉത്രാടം, കാർത്തിക, ഉത്രം നക്ഷത്രങ്ങളിൽ ശിവ ക്ഷേത്രത്തിൽ ധാര കഴിപ്പിക്കുക. ധനുരാശിക്കാർ മഹാവിഷ്ണുവിനേയും, മകരരാശിക്കാർ ശാസ്താവിനേയും പ്രീതിപ്പെടുത്തേണ്ടതുണ്ട്.

ജയറാണി ഈ വി .
WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Yearly Prediction by Jayarani E.V

 

 

Tags: SUBJayarani E.VYearly Prediction 1200
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

നെയ്മര്‍ തിരിച്ചെത്തും… പക്ഷേ ബ്രസീലിന് പുതിയ ഷോക്ക്! സ്‌കോട്‌ലന്‍ഡിനെതിരെ റഫീഞ്ഞ പുറത്തേക്ക്; ആന്‍ചലോട്ടിയുടെ മാസ്റ്റര്‍പ്ലാന്‍ റെഡി

‘രാഷ്‌ട്രീയം മാറ്റിവെച്ച് ഫുട്‌ബോള്‍; ഇറാന് മുന്നില്‍ വാതില്‍ തുറന്ന് അമേരിക്കയുടെ നിര്‍ണായക തീരുമാനം’

21ാം വയസില്‍ ലോകം കീഴടക്കി ഇന്ത്യന്‍ സ്പിന്‍ വിസ്മയം! ടി20യില്‍ നമ്പര്‍ വണ്‍ ബൗളറായി ശ്രീ ചരാണി; ചരിത്രം കുറിച്ച് യുവതാരം

പ്രണയനിമിഷങ്ങൾക്ക് മാറ്റ് കൂട്ടാൻ: തിരുവനന്തപുരത്തെ മികച്ച ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

‘റെക്കോര്‍ഡുകള്‍ക്ക് അപ്പുറം, വികാരങ്ങളുടെ പേര് മെസി”; ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്നത് ഫുട്‌ബോള്‍ ലോകത്തിന്റെ അനശ്വര മാന്ത്രികന്‍

ഉമ്മൻചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ; കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞ റദ്ദാക്കി ഹൈക്കോടതി

“എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും. അല്പം സമയം കാത്തിരിക്കൂ,’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

വിമര്‍ശകര്‍ക്ക് ബൂട്ടുകൊണ്ട് മറുപടി! ആറാം മിനിറ്റില്‍ മിന്നല്‍ ഗോള്‍, ഇരട്ട പ്രഹരവുമായി ക്രിസ്റ്റ്യാനോ; ലോകകപ്പില്‍ പുതിയ ചരിത്രമെഴുതി സൂപ്പര്‍ താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies