യുഎഇയിൽ സ്കൂളുകൾ ഉടൻ തുറക്കും; ​ഗതാ​ഗത സുരക്ഷ ഒരുക്കാൻ സമ​ഗ്ര പദ്ധതികൾ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

യുഎഇയിൽ സ്കൂളുകൾ ഉടൻ തുറക്കും; ​ഗതാ​ഗത സുരക്ഷ ഒരുക്കാൻ സമ​ഗ്ര പദ്ധതികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2024, 09:58 pm IST
Facebook
Twitter
WhatsAppTelegram

അബുദാബി: യുഎഇയിൽ മധ്യവേനൽ അവധിയ്‌ക്ക് ശേഷം സ്കൂളുകൾ ഉടൻ തുറക്കും. വരുന്ന തിങ്കളാഴ്ച മുതലാണ് സ്കൂളുകളുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സമഗ്ര പദ്ധതികൾ ആവിഷ്കരിച്ചതായി വിവിധ എമിറേറ്റുകളിലെ പൊലീസ് അറിയിച്ചു.

സ്കൂളുകളിലെ പരിസര പ്രദേശങ്ങളിൽ പട്രോളിം​ഗ് ശക്തമാക്കുന്നത് ഉൾപ്പെടെയുമുള്ള നടപടികൾ സ്വീകരിക്കും. പുതിയ അദ്ധ്യയന വർഷത്തിൽ വിദ്യാർത്ഥികളുടെ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനായി യുഎഇയിലെ വിവിധ എമിറേറ്റുകളിലെ പൊലീസ് ഉദ്യോ​ഗസ്ഥർ സജ്ജമായിട്ടുണ്ട്.

ഗതാഗത തിരക്ക് നിയന്ത്രിക്കാൻ പൊലീസ് തയ്യാറെടുപ്പുകൾ പൂർത്തിയാക്കി കഴിഞ്ഞു. സ്കൂൾ പ്രദേശങ്ങളിൽ പട്രോളിം​ഗ് ശക്തമാക്കും. ബാക്ക് ടു സ്കൂൾ ക്യാമ്പയിനിന്റെ ഭാഗമായി തിങ്കളാഴ്ച ‘അപകട രഹിതദിന’മാക്കാൻ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും.

വിദ്യാർത്ഥികളുടെ സുരക്ഷ വർദ്ധിപ്പിക്കാൻ കാൽനട ക്രോസിം​ഗുകളിൽ നിലയുറപ്പിക്കാനും പൊലീസിന് പദ്ധതിയുണ്ട്. അബുദാബിയിൽ മൊത്തം 6,010 സ്കൂൾ ബസുകളിലായി 1,81,000 വിദ്യാർത്ഥികളാണ് ആദ്യ ദിനം സ്കൂളുകളിലെത്തുക. സ്കൂൾ ബസ് ഡ്രൈവർമാർക്കും സൂപ്പർവൈസർമാർക്കും ആവശ്യമായ പരിശീലനം നൽകിയിട്ടുണ്ട്.

വിദ്യാർത്ഥികളുടെ യാത്ര നിരീക്ഷിക്കാൻ സ്കൂൾ ബസുകളിൽ സ്മാർട്ട് നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അബുദാബി പൊലീസ് വ്യക്തമാക്കി. സ്കൂൾ ഗതാഗതം സുഗമമാക്കുന്നതിന് എല്ലാ ഒരുക്കങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് ഷാർജ പൊലീസിലെ സെൻട്രൽ ഓപ്പറേഷൻസ് ഡയറക്ടർ ബ്രിഗേഡിയർ ഡോ. അഹമ്മദ് സഈദ് അൽ നഔർ പറഞ്ഞു. എമിറേറ്റിലെ പ്രധാന റോഡുകളിലും ഉൾറോഡുകളിലും പട്രോളിം​ഗ് ശക്തമാക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Tags: PoliceschoolUAEOpen
Share
Tweet
SendShare

More News from this section

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies