അസുഖത്തിന് കാരണം പിശാച്; ബാധ ഒഴിപ്പിക്കാൻ യുവാവിനെ അടിച്ചുകൊന്ന് പാസ്റ്റർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അസുഖത്തിന് കാരണം പിശാച്; ബാധ ഒഴിപ്പിക്കാൻ യുവാവിനെ അടിച്ചുകൊന്ന് പാസ്റ്റർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2024, 08:22 pm IST
FacebookTwitterWhatsAppTelegram

ചണ്ഡീഗഡ്: പിശാചിനെ മോചിപ്പിക്കാനെന്ന പേരിൽ യുവാവിനെ അടിച്ചുകൊന്ന് പാസ്റ്റർ. പഞ്ചാബിലെ ഗുർദാസ്പൂരിലാണ് 30 കാരനായ യുവാവിനെ പിശാചിന്റെ പേരിൽ പാസ്റ്ററും സംഘവും ചേർന്ന് അടിച്ചുകൊന്നത്. ഗുർദാസ്പൂരിലെ ധരിവാൾ സ്വദേശിയായ സാമുവൽ മസിഹാണ് പാസ്റ്ററുടെ മർദ്ദനത്തിൽ കൊല്ലപ്പെട്ടത്.

അപസമര രോഗമുണ്ടായിരുന്നതിനാൽ ഇയാൾക്ക് ഉറക്കെ നിലവിളിക്കുന്ന ശീലമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സാമുവലിന്റെ രോഗശാന്തിക്കായി പ്രാർത്ഥന നടത്താൻ പ്രദേശത്തുള്ള പാസ്റ്റർ ജേക്കബ് മസിഹിനെ കുടുംബം വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. സാമുവലിന് പിശാചിന്റെ ബാധയാണെന്ന് പാസ്റ്റർ വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് ഇയാളും മറ്റ് 8 പേരും ചേർന്ന് മർദ്ദിക്കുകയായിരുന്നു. വീട്ടുകാർ ഇത് ചോദ്യം ചെയ്തപ്പോൾ യുവാവിന് ഒന്നും സംഭവിക്കുകയില്ലെന്ന് പാസ്റ്റർ ഉറപ്പുനൽകുകയായിരുന്നു.

എന്നാൽ മർദ്ദനമേറ്റ സാമുവൽ വീട്ടിൽവച്ചുതന്നെ മരിച്ചു. തുടർന്ന് മൃതദേഹം വീട്ടുകാർ ചേർന്ന് അടക്കം ചെയ്തു. ദിവസങ്ങൾക്ക് ശേഷം യുവാവിന്റെ ഭാര്യയും അമ്മയും ചേർന്ന് പാസ്റ്റർക്കെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസെത്തി സാമുവലിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പുറത്തെടുത്തു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പാസ്റ്ററിനും മറ്റ് എട്ട് പേർക്കുമെതിരെ ഭാരതീയ ന്യായ സംഹിതയിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Tags: Devilpasterbeaten to death
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies