GPS തകരാറിലായി, കാറിലെ ഇന്ധനം തീർന്നു; സൗദിയിലെ മരുഭൂമിയിൽ അകപ്പെട്ട 27-കാരനായ ഇന്ത്യൻ പൗരന് ദാരുണാന്ത്യം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

GPS തകരാറിലായി, കാറിലെ ഇന്ധനം തീർന്നു; സൗദിയിലെ മരുഭൂമിയിൽ അകപ്പെട്ട 27-കാരനായ ഇന്ത്യൻ പൗരന് ദാരുണാന്ത്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2024, 04:28 pm IST
Facebook
Twitter
WhatsAppTelegram

റിയാദ്: സൗദി അറേബ്യയിലെ മരുഭൂമിയിൽ ഒറ്റപ്പെട്ട ഇന്ത്യൻ പൗരൻ നിർജലീകരണത്തെ തുടർന്ന് മരിച്ചു. തെലങ്കാനയിൽ നിന്നുള്ള ഷഹബാസ് ഖാൻ ആണ് മരിച്ചത്. 27 വയസായിരുന്നു. സൗദിയിൽ ടവർ ടെക്നീഷ്യനായിരുന്നു യുവാവ്. തെലങ്കാനയിലെ കരിംന​ഗർ സ്വദേശിയാണ് ഷഹബാസ് ഖാൻ.

അഞ്ച് ദിവസം മുൻപ് സഹപ്രവർത്തകനൊപ്പം പതിവ് അസൈൻമെന്റുമായി മരുഭൂമിയിലേക്ക് പോയപ്പോഴായിരുന്നു സംഭവം. സഹപ്രവർത്തകനും ജീവൻ നഷ്ടപ്പെട്ടു. ഇവർ സഞ്ചരിച്ച കാറിന്റെ ജിപിഎസ് തകരാറിലാവുകയും മരുഭൂമിയിൽ ഒറ്റപ്പെട്ട് വെള്ളം കിട്ടാതെ മരിക്കുകയുമായിരുന്നു. ലോകത്തെ ഏറ്റവും അപകടകരമായ മരുഭൂമികളിൽ ഒന്നായ റൂബ അൽ-ഖാലിയിലായിരുന്നു സംഭവം. കാറിന്റെ ജിപിഎസ് തകരാറിലായതിന് പിന്നാലെ വാഹനത്തിൽ ഇന്ധനം തീർന്നുപോവുകയും ചെയ്തിരുന്നു. ഫോണിലെ സി​ഗ്നൽ നഷ്ടപ്പെട്ടതിനാൽ ഇരുവർക്കും പുറംലോകവുമായി ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല.

ഒടുവിൽ ജീവനക്കാരെ കാണാനില്ലെന്ന് കാണിച്ച് കമ്പനി പരാതിപ്പെട്ടതിനെ തുടർന്നാണ് സൗദി അധികൃതർ തിരച്ചിൽ ആരംഭിച്ചത്. തുടർന്ന് ഇരുവരുടെയും ജീവനറ്റ ശരീരം കണ്ടെത്തുകയായിരുന്നു.

സൗദി അറേബ്യയിലെ റൂബ് അൽ-ഖാലി (Rub al-Khali) എന്ന മരുഭൂമി അതിന്റെ ഭീകരത കാരണം ഏറെ കുപ്രസിദ്ധി നേടിയിട്ടുണ്ട്. Empty Quarter എന്നും റൂബ അൽ-ഖാലി അറിയപ്പെടുന്നു. നാല് രാജ്യങ്ങളിലായി (സൗദി, ഒമാൻ, യുഎഇ, യെമൻ) വ്യാപിച്ച് കിടക്കുന്ന ഈ മരുഭൂമി അതിന്റെ ഭയാനകമായ കാലാവസ്ഥയും ഭൂപ്രദേശവും കാരണം ഏറെ പ്രസിദ്ധമാണ്. സാധാരണ മരുഭൂമികളിൽ കാണപ്പെടുന്ന ഒട്ടകങ്ങളോ മറ്റ് മൃ​ഗങ്ങളോ റൂബ അൽ-ഖാലിയിൽ ഇല്ല. അതുകൊണ്ട് തന്നെ ഇവിടെ ഒറ്റപ്പെട്ടു പോകുന്നവർക്ക് അതിജീവനം ദുഷ്കരമാണ്.

Tags: Saudi ArabiaGPSDesertRub al-KhaliEmpty Quartercartelangana
Share
Tweet
SendShare

More News from this section

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies