മണിപ്പൂരിൽ ബിജെപി വക്താവായ താഡൗ ഗോത്രവിഭാഗം നേതാവിന്റെ വീടിന് നേരെ ആക്രമണം; അപലപിച്ച് മുഖ്യമന്ത്രി; ഐക്യത്തിനും സമാധാനത്തിനും ഭീഷണിയെന്ന് വിമർശനം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മണിപ്പൂരിൽ ബിജെപി വക്താവായ താഡൗ ഗോത്രവിഭാഗം നേതാവിന്റെ വീടിന് നേരെ ആക്രമണം; അപലപിച്ച് മുഖ്യമന്ത്രി; ഐക്യത്തിനും സമാധാനത്തിനും ഭീഷണിയെന്ന് വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2024, 09:37 am IST
FacebookTwitterWhatsAppTelegram

ഇംഫാൽ: മണിപ്പൂരിൽ ബിജെപി വക്താവ് ടി മൈക്കൽ ലംജതാങ് ഹാക്കിപ്പിന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി എൻ ബിരേൻ സിങ്. ചുരാചന്ദ്പൂരിലെ തൗഡൗ ഗോത്രവിഭാഗത്തിൽ നിന്നുള്ളയാളാണ് മൈക്കൽ. മണിപ്പൂരിലെ പുരാതന ഗോത്രങ്ങളിലൊന്നാണ് താഡൗ വിഭാഗം. കഴിഞ്ഞ ദിവസം രാത്രി ആയുധവുമായെത്തിയ മുപ്പതോളം ആളുകൾ മൈക്കലിന്റെ വീട് ആക്രമിച്ച് തകർക്കുകയായിരുന്നു. ആകാശത്തേക്ക് വെടിയുതിർത്തതിന് ശേഷം രണ്ട് മുറികൾ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. മണിപ്പൂർ ആക്രമണത്തിൽ കുടിയൊഴിക്കപ്പെട്ട നാല് കുടുംബങ്ങളും വീടിരിക്കുന്ന സ്ഥലത്തെ കെട്ടിടത്തിലായി താമസിക്കുന്നുണ്ട്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും മൈക്കൽ പറഞ്ഞു.

താഡൗ സമുദായത്തിന്റെ നേതാവും, ബിജെപി വക്താവുമായ മൈക്കലിന്റെ വീടിനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും നേരെയുണ്ടായ ആക്രമണം ഭീരുത്വമാണെന്ന് മുഖ്യമന്ത്രി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ഇത്തരത്തിലുള്ള ആക്രമണങ്ങൾ സംസ്ഥാനത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും എതിരെയുള്ള വെല്ലുവിളിയായിട്ട് മാത്രമേ കാണാനാകൂ. മണിപ്പൂരിലെ പുരാതന ഗോത്രവിഭാഗത്തിലെ അംഗത്തിന് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. ഇതിനെ ശക്തമായി അപലപിക്കുന്നു. കുറ്റക്കാരെ കണ്ടെത്തി ഇവർക്ക് കർശന ശിക്ഷ ഉറപ്പാക്കുമെന്നും ബിരേൻ സിങ് വ്യക്തമാക്കി.

ഭീരുക്കൾ മാത്രം ചെയ്യുന്ന കാര്യമാണിതെന്നും, കൃത്യമായ സംവാദത്തിലേർപ്പെടാൻ കഴിയാത്തവരാണ് ഇത്തരത്തിൽ അക്രമത്തിന്റെ പാത സ്വീകരിക്കുന്നതെന്നും അവരുടെ മാനസികാവസ്ഥ ഇതിലൂടെ വ്യക്തമാകുന്നുണ്ടെന്നും മന്ത്രിസഭാംഗമായ ഗോവിന്ദദാസ് കൊന്തൗജം പറഞ്ഞു. ഒരു വ്യക്തിക്ക് നേരെയുള്ള ആക്രമണമല്ല ഇത്, മുഴുവൻ താഡൗ വിഭാഗത്തിനും നേരെയുള്ള ഭീഷണി ഉയർത്തലാണിതെന്നും അദ്ദേഹം പറയുന്നു. മൈക്കലിന്റെ ചുരാചന്ദ്പൂരിലെ വീടിന് നേരെ ഇത് രണ്ടാം തവണയാണ് ആക്രമണമുണ്ടാകുന്നത്.

രാത്രി 10 മണിയോടെയാണ് ഒരു സംഘം ആളുകൾ വീട്ടിലേക്ക് എത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു. വീടിന്റെ ഭിത്തിയിലെല്ലാം മണ്ണെണ്ണ ഒഴിച്ച് തീയിട്ടു. ഇവിടേക്ക് ഓടിക്കൂടിയവരെ ഭയപ്പെടുത്താൻ ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തതായി ഇവർ ആരോപിച്ചു. താഡൗ ഗോത്രവിഭാഗവും സംഭവത്തിൽ കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ട്. 70ഓളം ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്. സ്ഥലത്ത് നിന്ന് ഒഴിഞ്ഞുപോകണമെന്ന് അക്രമികൾ ഭീഷണിപ്പെടുത്തിയതായും ഇവർ ആരോപിച്ചു.

 

 

 

 

Tags: n biren singhFEATURED2Manipur Chief MinisterBJP Spokesperson's HouseT Michael Lamjathang Haokip
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies