11-ാം വയസിൽ ശരീരം തളർത്തിയ അപകടം; 22-ാം വയസിൽ പാരാലിമ്പിക്സിൽ മൂന്ന് മെ‍ഡലുകൾ; വിധിയെ ചിരിച്ചുതള്ളിയ ഇന്ത്യൻ ഷൂട്ടർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

11-ാം വയസിൽ ശരീരം തളർത്തിയ അപകടം; 22-ാം വയസിൽ പാരാലിമ്പിക്സിൽ മൂന്ന് മെ‍ഡലുകൾ; വിധിയെ ചിരിച്ചുതള്ളിയ ഇന്ത്യൻ ഷൂട്ടർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2024, 08:14 pm IST
Facebook
Twitter
WhatsAppTelegram

…ആർ.കെ രമേഷ്….

അപകടത്തിന്റെ രൂപത്തിലെത്തി ശരീരം തളർത്തിയ വിധിയെ ചെറുപുഞ്ചിയിൽ നേരിട്ട അവനി ലെഖാര ഇന്ന് ഇന്ത്യയുടെ അഭിമാനമാണ്. പാരാലിമ്പിക്സിൽ തുടർച്ചയായ രണ്ടാം തവണയും സ്വർണം നേടിയ ആദ്യ ഇന്ത്യൻ താരമാണ് ജയ്പൂർ സ്വദേശിയായ 22-കാരി. ‌ദക്ഷിണ കൊറിയയുടെ ലീ യുൻറിയെയും സഹതാരം ഇന്ത്യൻ മോന അഗർവാളിനെയും പിന്തള്ളിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ SH1 ഇവന്റിലായിരുന്നു താരം പൊന്നണിഞ്ഞത്. കൈകളുടെയും ഇടുപ്പിന് താഴെയും ചലനം പരിമിതമായവർക്കും കൈയോ കാലോ നഷ്ടമായവ‍ർക്കും പങ്കെടുക്കാൻ സാധിക്കുന്ന വിഭാ​ഗമാണ് SH1.

പാരിസ് പാരാലിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സ്വർണം നേടുന്ന അവനിയിലേക്കുള്ള യാത്ര ആ പെൺതരിക്ക് എളുപ്പമായിരുന്നില്ല. അവസാനനിമിഷം അലട്ടിയ അസുഖങ്ങളെ മറികടന്നാണ് താരം പാരിസിലെത്തിയത്. പിത്താശയ കല്ല് നിക്കം ചെയ്തതിനെ തുടർന്ന് ഒന്നരമാസം കിടപ്പിലായിരുന്നു താരം. ശരീര ഭാരം കുറയുകയും ശസ്ത്രക്രിയയുടെ അസ്വസ്ഥതകൾ അലട്ടിയെങ്കിലും അവനി വിട്ടുകൊടുക്കാൻ തയാറായിരുന്നില്ല.

കാരണം 11-ാം വയസിൽ വീൽ ചെയറിലാക്കിയ കാറപകടത്തെയെയും വിധിയെയും തേൽപ്പിച്ചാണ് അവൾ ജീവിതവും സ്വപ്നങ്ങളും വീണ്ടും നെയ്തെടുത്തത്. രാജസ്ഥാൻ സർക്കാരിലെ ഫോറസ്റ്റ് കൺസർവേറ്ററായ അവനി പാരിസിലെത്താൻ അക്ഷീണം പ്രയത്നിച്ചു. സ്ട്രെം​ഗ്തും കൃത്യതയും വീണ്ടെടുക്കാൻ വിശ്രമമില്ലാതെ പരിശീലിച്ചു.

2021 ടോക്കിയോയിൽ സ്വർണം വെടിവച്ചിട്ടതോടെയാണ് അവനി വാർത്തകളിൽ ഇടംപിടിക്കുന്നത്. ഷൂട്ടിം​ഗിൽ മെഡൽ നേടുന്ന ആ​ദ്യ ഇന്ത്യൻ താരമെന്ന ഖ്യാതിയും അവനി സ്വന്തമാക്കിയിരുന്നു. 50 മിറ്റർ റൈഫിൾ 3 പൊസിഷനിൽ ടോക്കിയോയിൽ വെങ്കലം നേടാനും താരത്തിന് സാധിച്ചിരുന്നു. പാരിസിലും അവനി മെഡൽ നേട്ടം ആവർത്തിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ. അവനിയുടെ കഠിനാദ്ധ്വാനവും സമർപ്പണവും ഇന്ത്യക്ക് പ്രചോദനമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചത്.

അവനിയുടെ സ്വർണത്തോടെയാണ് ഇന്ത്യ പാരാലിമ്പിക്സിൽ അക്കൗണ്ട് തുറന്നത്.  249.7 എന്ന റെക്കോർഡ് പോയിൻ്റോടെയാണ് അവനി സ്വർണം കൊയ്തത്.രാജസ്ഥാനിലെ ജയ്പൂർ സ്വദേശിയാണ് അവനി. 2012-ലുണ്ടായ വാഹനാപകടത്തിൽ നട്ടെല്ലിന് ക്ഷതം സംഭവിച്ചതോടെ ജീവിതം വീൽ ചെയറിലേക്കും വീട്ടിലും മാത്രമായി ഒതുങ്ങി. എന്നാൽ അവളെ വീണ്ടും സ്വപ്നം കാണാൻ പഠിപ്പിച്ചതും പിന്തുണ നൽകി ഒപ്പം നിന്നതും പിതാവാണ്.

Avani Lekhara 🇮🇳♥️https://t.co/zOi9DvdZv8

— The Khel India (@TheKhelIndia) August 30, 2024

ആർച്ചറിയെ ഇഷ്ടപ്പെട്ടിരുന്ന അവനി, 2008-ലെ ബെയ്ജിംഗ് ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയുടെ ആത്മകഥയായ ‘എ ഷോട്ട് അറ്റ് ഹിസ്റ്ററി’ വായിച്ചതിന് ശേഷമാണ് ഷൂട്ടിംഗിലേക്ക് തിരിഞ്ഞത്. 2015-ൽ ജയ്പൂരിലെ ജഗത്പുര സ്‌പോർട്‌സ് കോംപ്ലക്‌സിൽ ഷൂട്ടിം​ഗ് പരിശീലനം ആരംഭിച്ചു. ആത്മസമർപ്പണവും കഠിനാ​ദ്ധ്വാനവും അവൾക്ക് വിജയങ്ങൾ സമ്മാനിച്ചു. ജൂനിയർ, സീനിയർ തലങ്ങളിൽ ലോക റെക്കോർഡുകൾ സ്ഥാപിച്ച്, പാരാ ഷൂട്ടിംഗിൽ അവനി താരമായി ഉയർന്നു.

2017-ൽ യുഎഇയിലെ അൽ ഐനിൽ നടന്ന പാരാ ഷൂട്ടിംഗ് ലോകകപ്പിൽ വെള്ളി മെഡൽ നേട്ടത്തോടെ വരവറിയിച്ചു. 2019 ൽ ക്രൊയേഷ്യയിൽ നടന്ന പാരാ ഷൂട്ടിംഗ് ലോകകപ്പിൽ വീണ്ടും വെള്ളിമെഡൽ നേട്ടം. 2021 മാർച്ചിൽ, വനിതകളുടെ R2 10m എയർ റൈഫിൾ വനിതകളുടെ SH1 ഇനത്തിൽ ആദ്യ ദേശീയ പാരാ-ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ അവനി സ്വർണമണിഞ്ഞു. ഷൂട്ടിംഗിന് പുറമെ പാട്ടും സിനിമയും പാചകവുമാണ് ഈ 22-കാരിയുടെ ഇഷ്ടങ്ങൾ.

India opens its medal account in the #Paralympics2024!

Congratulations to @AvaniLekhara for winning the coveted Gold in the R2 Women 10M Air Rifle SH1 event. She also creates history as she is the 1st Indian woman athlete to win 3 Paralympic medals! Her dedication continues to…

— Narendra Modi (@narendramodi) August 30, 2024

Tags: twofirstAvaniLekharaGoldPARALYMPICSWomanMEETindias
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

Latest News

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies