പാരീസ്: പാരാലിമ്പിക്‌സിൽ സ്വര്‍ണമെഡല്‍ നേട്ടവുമായി നിൽക്കുകയാണ് ഇന്ത്യന്‍ ഷൂട്ടല്‍ അവ്നി ലേഖറ. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ സ്റ്റാന്‍ഡിങ് എസ്എച്ച 1 ഇനത്തിലാണ് അവ്നി സ്വര്‍ണം നേടിയത്. കഴിഞ്ഞതവണ ടോക്യോയിലും ഇതേയിനത്തില്‍ അവ്നി സ്വര്‍ണം സ്വന്തമാക്കിയിരുന്നു.
ഈ ചരിത്ര വിജയത്തിന് പിന്നിൽ പിതാവ് പ്രവീൺ ലേഖറയുടെ പിന്തുണയും പ്രചോദനവുമാണെന്ന് അവ്നി മുൻപും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ പാരാലിമ്പിക്‌സിന് പോകുമ്പോൾ അവ്നിയെ രാമചരിതമനസിലെ ഈരടികൾ പഠിപ്പിച്ചിരുന്നതായി പറയുകയാണ് അവ്നിയുടെ അച്ഛൻ പ്രവീൺ.
രാമചരിത മാനസ് അവ്നിയിൽ ആവേശവും ആത്മവിശ്വാസവും നിറച്ചെന്നും അതു കൊണ്ടാണ് രാജ്യത്തിനായി സ്വർണമെഡൽ നേടാനായതെന്നും പ്രവീൺ ലേഖറ പറഞ്ഞു. അവ്നിയുടെ ഈ വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയും അഭിനന്ദിച്ചു.















