ബട്ടൺ ഞെക്കിയാൽ വാതിൽ തുറക്കും, ഉള്ളിൽ വിസ്മയ കാഴ്ചകൾ; വന്ദേഭാരതിന്റെ സ്ലീപ്പർ തയ്യാർ; പുറത്തിറക്കി റെയിൽവേ മന്ത്രി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബട്ടൺ ഞെക്കിയാൽ വാതിൽ തുറക്കും, ഉള്ളിൽ വിസ്മയ കാഴ്ചകൾ; വന്ദേഭാരതിന്റെ സ്ലീപ്പർ തയ്യാർ; പുറത്തിറക്കി റെയിൽവേ മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2024, 10:08 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അത്യാധുനിക സൗകര്യങ്ങളോടുകൂടിയ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ നിർമാണം പൂർത്തിയായി. സ്ലീപ്പർ കോച്ചിന്റെ ആദ്യ മാതൃക കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം പുറത്തിറക്കി. ബെംഗളൂരുവിലെ BEML റെയിൽവേ ട്രാൻസ്പോർട്ടേഷൻ കമ്പനിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ മന്ത്രി നേരിട്ടെത്തി വിലയിരുത്തി. ഉദ്യോഗസ്ഥരോടും ജീവനക്കാരോടും അദ്ദേഹം ഏറെ നേരം ആശയവിനിമയം നടത്തി.

BEML ൽ പുതിയ വന്ദേ ഭാരത് നിർമ്മാണ യൂണിറ്റിനും അശ്വിനി വൈഷ്ണവ് തറക്കലിട്ടു. ഇതാദ്യമായാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറക്കാൻ ഒരുങ്ങുന്നത്. മന്ത്രി ഉദ്‌ഘാടനം ചെയ്ത പ്രോട്ടോടൈപ്പ് (പരിഷ്കരിക്കാത്ത ആദ്യ മാതൃക) സ്ലീപ്പർ കോച്ചിനുള്ളിലെ ദൃശ്യങ്ങൾ റെയിൽവേ പുറത്തുവിട്ടിരുന്നു. ഏകദേശം 16 കോച്ചുകൾ വരെ സ്ലീപ്പർ ട്രെയിനിനുണ്ടാകും. 800 കിലോമീറ്ററുകൾ മുതൽ 1,200 കിലോമീറ്ററുകൾ വരെ നീണ്ട രാത്രി യാത്രകൾക്ക് അനുയോജ്യമായ തരത്തിലാണ് സീറ്റുകളുടെ ക്രമീകരണം. വാതിലുകൾ ബട്ടൺ ഞെക്കിയാൽ തുറക്കും.

വലിയതോതിൽ ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള സജ്ജീകരണങ്ങൾ , വൈറസ് പ്രതിരോധ സംവിധാനങ്ങൾ എന്നിവയും കോച്ചുകളിൽ ഉണ്ട്. പ്രോട്ടോടൈപ്പ് സ്ലീപ്പർ കോച്ചിന്റെ പരിശോധനയും ടെസ്റ്റിങ്ങും പൂർത്തിയായ ശേഷമേ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനം ആരംഭിക്കുകയുള്ളു. സർവീസ് ആരംഭിക്കുന്നതിന് പത്ത് ദിവസം മുൻപും ഓൺ ട്രാക്ക് ടെസ്റ്റിംഗിന് വിധേയമാക്കും. നിർമ്മാണം കാര്യക്ഷമമായി പുരോഗമിക്കുന്നതിനാൽ ഈ വർഷം ഡിസംബറോടെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ സർവീസ് ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

 

Tags: Vande Bharat Sleeper TrainSleeper Coach prototype
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies