കേരളത്തിൽ തെങ്ങു കൃഷി നഷ്ടം; കരിക്കുവെട്ടി ​കാശ് വാരി ഗുജറാത്ത്; കർ‌ഷകർക്ക് സർവ സഹായവും നൽകി സംസ്ഥാന സർക്കാരും
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിൽ തെങ്ങു കൃഷി നഷ്ടം; കരിക്കുവെട്ടി ​കാശ് വാരി ഗുജറാത്ത്; കർ‌ഷകർക്ക് സർവ സഹായവും നൽകി സംസ്ഥാന സർക്കാരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2024, 10:59 am IST
Facebook
Twitter
WhatsAppTelegram

ഇന്ന് ലോക നാളികേര ദിനം. കേരം തിങ്ങും കേരള നാട്ടിൽ കേരം പേരിൽ മാത്രമായി ഒതുങ്ങുകയാണ്. എന്നാൽ രാജ്യത്ത് തെങ്ങ് കൃഷിയിൽ കുതിപ്പ് നടത്തുന്നത് ​ഗുജറാത്താണ്.

കേരളത്തിൽ തെങ്ങൊന്നിൽ പ്രതിവർഷം 12 കുല കിട്ടുമ്പോൾ ​ഗുജറാത്തിൽ വെട്ടുന്നത് 18 കുലയാണ്. കേരളത്തിൽ തേങ്ങയ്‌ക്ക് ശരാശരി വില 20 രൂപയാണെങ്കിൽ ​ഗുജറാത്തിൽ ഇത് 30 രൂപയാണ്. മൂപ്പെത്തുമ്പോഴാണ് കേരളത്തിൽ‌ തേങ്ങ പറിക്കുന്നതെങ്കിൽ ​ഗുജറാത്തുകാർ കരിക്ക് വെട്ടിയാണ് കാശ് കൊയ്യുന്നത്. ​

തെങ്ങ് കർഷകർക്ക് ​ഗുജറാത്ത് സർക്കാർ സഹായം നൽകുന്നുണ്ട്. ഹെക്ടറിന് 37,500 രൂപ വരെയാണ് സഹായം നൽകുന്നത്. തെങ്ങ് കൃഷി വ്യാപ്തിയിൽ മാത്രമാണ് കേരളം ഒന്നാമത്. ‌നാളികേര ഉത്പാദനത്തിൽ കേരളം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കൃഷി വ്യാപ്തിയിൽ കർണാടകയാണ് രണ്ടാം സ്ഥാനത്ത്.

കേരളത്തിൽ 7.6 ലക്ഷം ഹെക്ടറിലാണ് തെങ്ങ് കൃഷി ചെയ്യുന്നതെങ്കിൽ‌ ​ഗുജറാത്തിൽ 25,000 ഹെക്ടറിൽ മാത്രമാണ് കൃഷിയുള്ളത്. എന്നാൽ വരുമാനത്തിൽ‌ കുതിപ്പ് നേടുന്നത് ​ഗുജറാത്താണ്. ഒരു തെങ്ങിൻകുല മൂപ്പെത്താൻ 12 മാസം വേണം. കേരളത്തിൽ കരിക്ക് വെചട്ടുന്നത് 6-7 മാസമെടുത്താണ്. ​ഗുജറാത്തിൽ 4-5 മാസം മൂപ്പിൽ കരിക്ക് വെട്ടും. വെള്ളം മാത്രമാകും അതിലുണ്ടാവുക. അഞ്ച് മാസത്തിനുള്ളിൽ കരിക്ക് വെട്ടുന്നതിനാൽ കൂടുതൽ പൂങ്കുലകൾ ലഭിക്കുന്നു. പ്രതിവർഷം 250-300 കരിക്ക് അവർ ഉത്പാദിപ്പിക്കുന്നു. കർഷകന് ശരാശരി 30 രൂപ ലഭിക്കുന്നു. 2022 വരെ നാളികേര ഉത്പാദനത്തിൽ കേരളം ഒന്നാമതായിരുന്നു. ഇപ്പോൾ കർണാടകയ്‌ക്കും തമിഴ്നാടിനും പിന്നിലാണ് കേരളത്തിന്റെ സ്ഥാനം. കർണാടക പ്രതിവർഷം 726 കോടിയും തമിഴ്നാട് 579 കോടി, കേരളം 565 കോടി രൂപ എന്നിങ്ങനെയാണ് ഉത്പാദനം.

2009-ല്‍  ഏഷ്യ-പസഫിക് മേഖലയിലെ നാളികേരം ഉത്പ്പാദിപ്പിക്കുന്ന രാജ്യങ്ങളെ തമ്മില്‍ ഏകോപിപ്പിക്കുന്ന ഒരു ഇന്‍റര്‍-ഗവണ്‍മെന്‍റല്‍ സ്ഥാപനമായ ഏഷ്യന്‍ പസഫിക് കോക്കനട്ട് കമ്യൂണിറ്റിയാണ് ‘ലോക നാളികേര ദിനം’ എന്ന ആശയം മുന്നോട്ട് വച്ചത്. 1969 സെപ്റ്റംബര്‍ രണ്ടിനാണ് ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. അതിനാലാണ് സെപ്റ്റംബര്‍ രണ്ട് തന്നെ ലോകനാളികേര ദിനമായി ആചരിക്കുന്നത്.

Tags: keralaWorld Coconut Day 2024Gujarat Neera
Share
Tweet
SendShare

More News from this section

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies