ഒടുവിൽ വാ തുറന്ന് മുഖ്യമന്ത്രി; ആഭ്യന്തര വകുപ്പിനെ പിടിച്ചുകുലുക്കിയ ഭരണപക്ഷ എംഎൽഎയുടെ ആരോപണങ്ങൾ അന്വേഷിക്കും; മുഖംരക്ഷിക്കൽ പ്രഖ്യാപനം പൊതുവേദിയിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒടുവിൽ വാ തുറന്ന് മുഖ്യമന്ത്രി; ആഭ്യന്തര വകുപ്പിനെ പിടിച്ചുകുലുക്കിയ ഭരണപക്ഷ എംഎൽഎയുടെ ആരോപണങ്ങൾ അന്വേഷിക്കും; മുഖംരക്ഷിക്കൽ പ്രഖ്യാപനം പൊതുവേദിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2024, 11:30 am IST
FacebookTwitterWhatsAppTelegram

കോട്ടയം: ആഭ്യന്തര വകുപ്പിനെതിരെ ​ഗുരുതര ആരോപണങ്ങൾ ഉയർന്ന് 24 മണിക്കൂർ പിന്നിടുമ്പോൾ മൗനം വെടിഞ്ഞ് ഒടുവിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആഭ്യന്തരവകുപ്പിനെയും പൊലീസ് വകുപ്പിനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും പിടിച്ചുകുലുക്കുന്ന തരത്തിൽ പിവി അൻവർ എംഎൽഎ ഉന്നയിച്ച അതി​ഗുരുതരമായ ആരോപണങ്ങൾ ഉന്നത ഉദ്യോ​ഗസ്ഥർ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നിയമവാഴ്ച തകർന്നുവെന്നും സർക്കാർ രാജിവച്ച് ജനവിധി തേടണമെന്നുമുള്ള വിമർശനങ്ങൾ ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ മുഖംരക്ഷിക്കൽ പ്രസ്താവന.

അസാധാരണമായി പൊതുവേദിയിൽ വച്ചായിരുന്നു മുഖ്യമന്ത്രിയുടെ അന്വേഷണ പ്രഖ്യാപനം. എഡിജിപി എംആർ അജിത്കുമാറിനെതിരായ ആരോപണങ്ങളിന്മേൽ ഡിജിപി തലത്തിൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാന പൊലീസ്, മുഖ്യമന്ത്രിയുടെ ഓഫീസ്, ആഭ്യന്തരവകുപ്പ് എന്നിവയ്‌ക്കെതിരെയായിരുന്നു ഭരണപക്ഷ എംഎൽഎയായ പിവി അൻവർ ​അതി​ഗുരുതര ആരോപണം ഉന്നയിച്ചത്.

കോട്ടയത്ത് നടന്ന പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ വച്ചായിരുന്നു അന്വേഷണ പ്രഖ്യാപനം. ആരോപണ വിധേയനായ എഡിജിപിയും വേദിയിലുണ്ടായിരുന്നു. ഒരേവേദിയിൽ ഇരുന്നിട്ടും എംആർ അജിത്കുമാറിനെ മുഖ്യമന്ത്രി നോക്കിയിരുന്നില്ല.

മർദ്ദനോപകരണം എന്നതിൽ നിന്ന് ജനസേവകരാക്കി പൊലീസിനെ മാറ്റിയെന്ന് പ്രസം​ഗത്തിനിടെ മുഖ്യമന്ത്രി അവകാശപ്പെട്ടു. പൊലീസ് സേനയിൽ വലിയ മാറ്റങ്ങൾ കൊണ്ട് വന്നു. എങ്കിലും അതിനോട് മുഖം തിരിച്ചു നിൽക്കുന്നവർ ഉണ്ട്.
അത് സേനയ്‌ക്കാകെ നാണക്കേടുണ്ടാക്കും. അത്തരക്കാർ സേനയിൽ വേണ്ട. പല സമയങ്ങളിലായി അവരെ സേനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതിനിയും തുടരും. സത്യസന്ധരാണ് ഏറിയ പങ്കും. അവർക്ക് പൂർണ പിന്തുണ നൽകും. മുഖം നോക്കാതെ നടപടി എടുക്കും. അതിന് ആരെയും പേടിക്കേണ്ടതില്ല. ഒരുതരത്തിലുള്ള ബാഹ്യ ഇടപെടലും ഉണ്ടാകില്ല. ഉന്നതൻ ആണെങ്കിലും മുഖം നോക്കാതെ നടപടി എടുക്കും. ഒരാളുടെ തെറ്റ് സേനയ്‌ക്ക് ആകെ അപമാനം ഉണ്ടാക്കുന്ന സാഹചര്യമുണ്ട്. അവരെ സംബന്ധിച്ച് സർക്കാരിന് കൃത്യമായ നിലപാടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയ 108 പൊലീസ് ഉദ്യോഗസ്ഥരെ പുറത്താക്കിയതാണ്. ഇനിയും വിട്ടുവീഴ്ച ഇല്ലാത്ത നടപടി തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അടുത്തിടെ ഉണ്ടായ വിഷയങ്ങളിൽ സർക്കാരിന് ശരിയായ നിലപാടാണുള്ളത്. വിവാദങ്ങൾ ഉണ്ടായതിനാൽ മാദ്ധ്യമ പ്രവർത്തകർക്ക് ഇന്ന് കരുത്തോടെ ഈ പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കുന്നു. എല്ലാ ഗൗരവവും നിലനിർത്തി തന്നെ അന്വേഷണം നടത്തും. സേനയിലെ ഉയർന്ന ഉദ്യോഗസ്ഥൻ തന്നെ അന്വേഷിക്കും. അച്ചടക്കം പ്രധാനമാണ്, അതിന് നിരക്കാത്ത നടപടികൾ വച്ചു പൊറുപ്പിക്കില്ല. നടപടി തീർച്ചയായും ഉണ്ടാകും. അച്ചടക്കലഘനം ആരും അനുകരിക്കാൻ നിൽക്കേണ്ട. തിക്ത ഫലം അനുഭവിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

Tags: CPMPinarayi VijayanPV Anwar MLA
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies