ആശിച്ച് മോഹിച്ച് ഒരു മാൾ തുടങ്ങുക. ഉദ്ഘാടന ദിവസം ജനക്കൂട്ടം വന്ന് അത് കൊള്ളയടിക്കുക. പാകിസ്താനിലെ കറാച്ചിയിലെ ഡ്രീം ബസാർ മാളിലാണ് സംഭവം അരങ്ങേറിയത്. വിദേശത്ത് താമസിക്കുന്ന പാക് വ്യവസായിയാണ് മാൾ നിർമിച്ചത്. ഉദ്ഘാടന ദിവസം ഉപഭോക്താക്കളെ ആകർഷിക്കാൻ പ്രത്യേക കിഴിവുകൾ പ്രഖ്യാപിച്ചതാണ് വിനയായത്.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യപകമായി പ്രചരിച്ചു. ഗുലിസ്ഥാൻ-ഇ-ജോഹർ ഏരിയയിൽ പുതുതായി തുറന്ന മാളിലേക്ക് നൂറുകണക്കിന് ആളുകൾ ഇരച്ചുകയറുകയും കൊള്ളയടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ജീവനക്കാർ തീവ്രശ്രമം നടത്തിയെങ്കിലും ആളുകൾ കടയിൽ ബലമായി കയറി സാധനങ്ങൾ മോഷ്ടിക്കുകയായിരുന്നു. കൈയിൽ കിട്ടുന്നതെന്തും ആളുകൾ വെപ്രാളത്തോടെ ബാഗുകളിലാക്കി കൊണ്ടുപോയി. ഒടുവിൽ ആൾക്കൂട്ടം സ്ഥലം വിട്ടപ്പോൾ കെട്ടിടം മുഴുവനും തകർന്ന നിലയിലായിരുന്നു.
A Huge Mall Dream Bazar was built by a Pak foreign businessesman in Karachi, Pakistan- On it’s inauguration yesterday he offered special discount for Pakistani locals….. and the whole Mall was looted pic.twitter.com/ah4d2ULh3l
— Megh Updates 🚨™ (@MeghUpdates) September 1, 2024
ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ പാകിസ്താനിലെ ക്രമസമാധ സ്ഥിതി സോഷ്യൽ മീഡിയയിൽ ചർച്ചയായി. ”നിയമലംഘനം പതിവായ ഒരു രാജ്യത്ത് നിന്ന് നിങ്ങൾക്ക് മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത്? ആരെങ്കിലും നിങ്ങൾക്ക് നല്ലത് ചെയ്യാൻ ശ്രമിക്കുമ്പോൾ, നന്ദിയുള്ളവരായിരിക്കുക! പകരം അവരെ കൊള്ളയടിക്കരുത് തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്‌ക്ക് താഴെ നിറയുന്നത്.















