ജാവലിൻ ത്രോയിൽ റെക്കോർഡ് ദൂരം പിന്നിട്ട് സുമിത് ആൻ്റിൽ; പാരാലിമ്പിക്സിൽ ഇന്ത്യക്ക് മൂന്നാം സ്വർണം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജാവലിൻ ത്രോയിൽ റെക്കോർഡ് ദൂരം പിന്നിട്ട് സുമിത് ആൻ്റിൽ; പാരാലിമ്പിക്സിൽ ഇന്ത്യക്ക് മൂന്നാം സ്വർണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2024, 06:51 am IST
Facebook
Twitter
WhatsAppTelegram

പാരിസ്: പാരാലിമ്പിക്സിൽ ഇന്ത്യക്ക് മൂന്നാം സ്വർണ നേട്ടം. പുരുഷൻ ജാവലിൻ ത്രോ F64 വിഭാ​ഗത്തിൽ സുമിത് ആൻ്റിൽ സ്വർണം നേടി. റെക്കോർഡ് ത്രോയോടെയാണ് സുമിത്തിന്റെ സ്വർണനേട്ടം. 70.59 മീറ്റർ‌ ദൂരം എറിഞ്ഞാണ് പാരിസിൽ ഇന്ത്യക്കായി സ്വർണം നേടിയത്.

ഫൈനലിൽ‌ മിന്നും പ്രകട‍നമാണ് താരം കാഴ്ചവച്ചത്. ആദ്യ ശ്രമത്തിൽ തന്നെ 69.11 മീറ്റർ ദൂരം എറിയാൻ സാധിച്ചു. തൊട്ടുപിന്നാലെ 70 മീറ്റർ ദൂരം പിന്നിട്ടതോടെ പാരാലിമ്പിക്സ് ചരിത്രത്തിലെ റെക്കോർഡ് പിറവിയെടുത്തു. മൂന്നാം ത്രോയിൽ 66.66 മീറ്റർ ദൂരവും സുമിത് താണ്ടി. നാലാം ശ്രമത്തിൽ 69.04 മീറ്റർ, അഞ്ചാമത് 66.57 മീറ്റർ എന്നിങ്ങനെയായിരുന്നു ത്രോ. ശ്രീലങ്കയുടെ ദുലൻ കൊടിത്തുവാക്കു 67.03 മീറ്റർ എറിഞ്ഞ് വെള്ളി മെഡൽ ഉറപ്പിച്ചപ്പോൾ മിഷാൽ ബുറിയൻ 64.89 മീറ്റർ എറിഞ്ഞ് വെങ്കലം നേടി.

ഹരിയാനയിലെ സോനിപത്ത് സ്വദേശിയാണ് 26-കാരനായ സുമിത് ആൻ്റിൽ. ടോക്കിയോയിലും താരം ഇന്ത്യക്കായി സ്വർണം നേടിയിരുന്നു. അന്ന് 68.55 മീറ്റർ എന്ന റെക്കോർഡോടെയായിരുന്നു. 73.29 മീറ്ററാണ് ആൻ്റിലിന്റെ ലോക റെക്കോർഡ്.

പാരാലിമ്പിക്സിൽ ഇന്ത്യക്ക് ഇതുവരെ 14 മെഡലുകളായി. മൂന്ന് സ്വർണവും അഞ്ച് വെള്ളിയും ആറ് വെങ്കലവും ഇന്ത്യ ഇതുവരെ നേടി. മെഡൽ പട്ടികയിൽ 14-ാം സ്ഥാനത്താണ് ഇന്ത്യ. 42 സ്വർണം ഉൾപ്പടെ 85 മെഡലുകളുമായി ചൈനയാണ് ഒന്നാം സ്ഥാനത്ത്.

Tags: Sumit AntilParis Paralympics 2024Paris 2024 ParalympicsWin Gold
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies