കൊച്ചി: മെഡിക്കൽ ടെക്നോളജി, വിദ്യാഭ്യാസ രംഗത്തെ മുൻനിര സ്ഥാപനങ്ങളിലൊന്നായ മെറിൽ കൊച്ചിയിൽ സാറ്റലൈറ്റ് അക്കാദമി ആരംഭിച്ചു. അതിവേഗം മാറുന്ന വൈദ്യശാസ്ത്ര രംഗത്ത് ആരോഗ്യ സംരക്ഷണ ദാതാക്കളുടെ തുടർ പഠനവും പരിശീലനവും പ്രധാനമാണെന്നും ഈ ആവശ്യകത തിരിച്ചറിഞ്ഞ് സൈദ്ധാന്തിക പഠനവും പ്രായോഗിക നിർവ്വഹണവും സന്തുലിതമാക്കാനാണ് മെറിൽ സാറ്റലൈറ്റ് അക്കാദമികൾ ലക്ഷ്യമിടുന്നുതെന്ന് മെറിൽ ചീഫ് മാർക്കറ്റിംഗ് ഓഫീസർ മനീഷ് ദേശ്മുഖ് പറഞ്ഞു.
റോബോട്ടിക് സംവിധാനങ്ങൾ ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങൾ മെറിൽ കൊച്ചി സാറ്റലൈറ്റ് അക്കാദമിയിലുണ്ട്. പ്രൊഫഷണലുകൾക്ക് അവരുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും ആഗോളതലത്തിൽ കൂടുതൽ ഇടപെടലുകൾക്കും സഹകരണത്തിനുമുളള വേദി കൂടിയാണ് മെറിൽ സാറ്റലൈറ്റ് അക്കാദമി.
മെറിലിന്റെ വിദ്യാഭ്യാസ ശൃംഖലയിൽ ഇതിനകം തന്നെ രണ്ട് പ്രമുഖ അക്കാദമികൾ ഉണ്ട്. ഗുജറാത്തിലെ വാപി അക്കാദമിയും ഡൽഹി അക്കാദമിയുമാണിത്. സ്പെയിനിലെ മാഡ്രിഡ് ഉൾപ്പെടെ, ലോകമെമ്പാടുമുള്ള പുതിയ അക്കാദമികളുടെ ശൃംഖല വിപുലീകരിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്.
ദക്ഷിണേന്ത്യയിലെ പ്രൊഫഷണലുകൾക്ക് അത്യാധുനിക സാങ്കേതിക വിദ്യയിലേക്കും ഇമ്മേഴ്സീവ് പരിശീലനത്തിലേക്കും പ്രവേശനം നൽകുന്നതിലൂടെ, ആരോഗ്യ സംരക്ഷണ വിദഗ്ധർക്ക് വിജയിക്കാൻ ആവശ്യമായ വിഭവങ്ങൾ നൽകുകയെന്നതാണ് മെറിലിന്റെ പ്രതിബദ്ധതയെന്നും ചീഫ് മാർക്കറ്റിംഗ് ഓഫീസർ മനീഷ് ദേശ്മുഖ് പറഞ്ഞു.
ആഴത്തിലുള്ള പഠനാന്തരീക്ഷം പ്രദാനം ചെയ്യുന്ന അക്കാദമി പ്രഭാഷണ മുറികൾ, അത്യാധുനിക ഓഡിയോ-വിഷ്വൽ സംവിധാനങ്ങൾ, പ്രത്യേക സിമുലേഷൻ ഇടങ്ങൾ തുടങ്ങിയവ സൈദ്ധാന്തിക അറിവിന്റെയും പ്രായോഗിക പരിശീലനത്തിന്റെയും സംയോജനമാണ് ഉറപ്പ് നൽകുന്നത്.