മലപ്പുറം കത്തി വീശിയ പവനായി ശവമായി! പുലി പോലെ വന്ന് എലി പോലെ പോയി അൻവർ എംഎൽഎ; മുഖ്യമന്ത്രിയെ കണ്ടതോടെ പത്തിമടക്കി; ശുഭം!
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലപ്പുറം കത്തി വീശിയ പവനായി ശവമായി! പുലി പോലെ വന്ന് എലി പോലെ പോയി അൻവർ എംഎൽഎ; മുഖ്യമന്ത്രിയെ കണ്ടതോടെ പത്തിമടക്കി; ശുഭം!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2024, 02:01 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പൊലീസ് സേനയ്‌ക്ക് എതിരെയും ആഭ്യന്തര വകുപ്പിനെതിരെയും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും ഭരണകക്ഷി എംഎൽഎ പി.വി അൻവർ ഉന്നയിച്ച ​ഗുരുതര ആരോപണങ്ങൾ ഒടുവിൽ ജലരേഖയാകുന്നു. കടുത്ത നിലപാടുകളുമായി മുന്നോട്ടുവന്ന പി.വി അൻവർ, ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതോടെ പത്തിമടക്കി. ഇനി മുഖ്യമന്ത്രിയും പാർട്ടിയും ചേർന്ന് കാര്യങ്ങൾ തീരുമാനിക്കട്ടെയെന്നും തന്റെ ഉത്തരവാദിത്വം പൂർത്തിയായെന്നുമുള്ള പ്രതികരണമാണ് ഇപ്പോൾ പിവി അൻവർ നടത്തുന്നത്.

എഡിജിപിയെ ദാവൂദ് ഇബ്രാഹിമിനോട് ഉപമിച്ച പിവി അൻവർ മുൻ നിലപാടുകളിൽ നിന്നെല്ലാം പിന്നോട്ട് പോയി. ആരോപണ വിധേയനായ എംആർ അജിത് കുമാറിനെ തൽസ്ഥാനത്ത് നിന്ന് മാറ്റി നിർത്തി അന്വേഷണം നടത്തുന്നതല്ലേ ധാർമികതയെന്ന ചോദ്യത്തിന് പോലും എംഎൽഎ അൻവറിന് ഇപ്പോൾ മറുപടിയില്ല. എഡിജിപിയെ മാറ്റുന്ന കാര്യമൊക്കെ മുഖ്യമന്ത്രി തീരുമാനിക്കുമെന്നും എഡിജിപിയെ മാറ്റണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ലെന്നുമായിരുന്നു എംഎൽഎയുടെ പ്രതികരണം.

“സിപിഎമ്മിന്റെ ഏറ്റവും ഉത്തരവാദിത്വപ്പെട്ട സഖാവായ മുഖ്യമന്ത്രിക്ക് പരാതി കൈമാറി. എന്റെ ഉത്തരവാദിത്വം ഞാൻ നിറവേറ്റി. ഇനി പാർട്ടിയും മുഖ്യമന്ത്രിയും തീരുമാനിക്കും. സഖാവെന്ന നിലയ്‌ക്ക് എനിക്ക് വിശ്വാസമുണ്ട്. പൊലീസിലെ ഒരു വിഭാഗം സർക്കാരിന് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ചില പുഴുകുത്തുകൾ തുറന്നു കാട്ടുകയാണ് ഞാൻ ചെയ്തത്. പൊലീസിലെ അഴിമതിയാണ് ചൂണ്ടിക്കാട്ടിയത്. ഇനി അന്വേഷണ ഏജൻസിയുമായി സഹകരിക്കും. എനിക്ക് പിന്നിൽ മറ്റാരുമില്ല, സർവശക്തനായ ദൈവം മാത്രമാണ്.:- അൻവർ പറഞ്ഞുനിർത്തി.

ഇന്നലെ വരെ ആരോപിച്ച കാര്യങ്ങളെല്ലാം ഒറ്റയടിക്ക് മറന്നുകൊണ്ടായിരുന്നു എംഎൽഎയുടെ പ്രതികരണം. അരമണിക്കൂർ കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ മുഖ്യമന്ത്രിക്കും പാർട്ടിക്കും അൻവർ എംഎൽഎ വഴങ്ങിയെന്നാണ് വിലയിരുത്തൽ.

​ഗുരുതര ആരോപണങ്ങൾ മുന്നോട്ടുവച്ച അൻവർ എംഎൽഎയുടെ ഉദ്ദേശ്യം നാടുനന്നാക്കൽ അല്ലായിരുന്നുവെന്നും, കുറ്റക്കാരെ നിയമനടപടിക്ക് വിധേയരാക്കണമെന്ന പൊതുപ്രവർത്തകന്റെ മനോഭാവമല്ലായിരുന്നുവെന്നും ഇതോടെ തെളിഞ്ഞിരിക്കുകയാണ്. അൻവറിന്റെ കാതലായ പ്രശ്നം മറ്റെന്തോ ആയിരുന്നുവെന്നും അതിന് പരിഹാരം / ഒത്തുതീർപ്പ് / പരിശോധന മുഖ്യമന്ത്രിയുടെ ഭാ​ഗത്ത് നിന്ന് ലഭിച്ചതോടെ ആരോപണങ്ങളിൽ നിന്ന് അൻവർ പിന്നോട്ട് പോയെന്നുമാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ അൻവർ സൗമ്യനായിട്ടായിരുന്നു തിരിച്ചുവന്നത്. അൻവറിന്റെ ആവശ്യങ്ങളിൽ ഒത്തുതീർപ്പ് ഉണ്ടായെന്ന വ്യക്തമായ സൂചനയായിരുന്നു എംഎൽഎയുടെ പെരുമാറ്റശൈലി. എന്തിന് വേണ്ടിയായിരുന്നോ ​ഗുരുതര ആരോപണങ്ങളുന്നയിച്ച് അൻവർ എംഎൽഎ രം​ഗത്തെത്തിയത് ആ ആവശ്യത്തിന് മുഖ്യമന്ത്രി തലകുലുക്കിയെന്നും കേരളത്തിന് ബോധ്യപ്പെട്ടിരിക്കുകയാണ്.

Tags: Pinarayi VijayanPV Anwar MLA
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies