ശൗചാലയം പൊളിച്ചുമാറ്റും; നവകേരള ബസ് അറ്റകുറ്റപ്പണിക്കായി ബെംഗളൂരുവിലേക്ക്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശൗചാലയം പൊളിച്ചുമാറ്റും; നവകേരള ബസ് അറ്റകുറ്റപ്പണിക്കായി ബെംഗളൂരുവിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2024, 10:40 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: മുഖ്യമന്ത്രിയും പരിവാരങ്ങളും കൊട്ടിഘോഷിച്ച് കേരളം ചുറ്റിയ നവകേരള ബസ് കട്ടപ്പുറത്തായ വാർത്ത പുറത്തുവന്നതോടെ ബസ് ബെം​ഗളൂരുവിലേക്ക് മാറ്റി. കോഴിക്കോട് റീജിയണൽ വർക്ക്ഷോപ്പിലായിരുന്ന ബസ് അറ്റകുറ്റപ്പണികളുടെ പേര് പറഞ്ഞാണ് നാടുകടത്തിയത്.

ബസ് നിർമ്മിച്ച പ്രകാശ് കോച്ച് ബിൽഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡിലേക്കാണ് ബസ് മാറ്റിയത്. ബസിലെ ശൗചാലയം പൊളിച്ചു മാറ്റി സീറ്റുകളുടെ എണ്ണം കൂട്ടാൻ ആണ് നീക്കം. കഴിഞ്ഞ ഒരു മാസമായി അറ്റകുറ്റപ്പണിക്കെന്ന പേരിൽ ബസ് കോഴിക്കോട് പിടിച്ചിട്ടിരിക്കുകയായിരുന്നു. നവകേരള യാത്രയ്‌ക്ക് ശേഷം കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ ബസ് സർവീസ് നടത്തിയിരുന്നു.

26 പുഷ് ബാക്ക് സീറ്റുകളോട് കൂടിയ എസി ബസിൽ 1,171 രൂപയാണ് നിരക്ക്. ഹൈഡ്രോളിക് ലിഫ്റ്റ്, ശുചിമുറി, ടെലിവിഷൻ, മ്യൂസിക് സിസ്റ്റം, മൊബൈൽ ചാർജർ സൗകര്യങ്ങളുമുണ്ട്. പുലർച്ചെ നാലിന് കോഴിക്കോട് നിന്ന് പുറപ്പെട്ട് ഉച്ചയോടെ ബംഗളൂരുവിലെത്തി ഉച്ചയ്‌ക്ക് 2.30-ന് കോഴിക്കോടേക്ക് തിരിക്കുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചത്.

സമയക്രമവും ഉയർന്ന നിരക്കും യാത്രക്കാരെ പിന്നോട്ടടിച്ചു. യാത്രക്കാർ ഇല്ലാത്തതിന്റെ പേരിൽ സർവീസും മുടങ്ങിയിരുന്നു. യാത്രക്കാരില്ലെങ്കിലും ബസ് യഥാസമയം സർവീസ് നടത്തണമെന്ന് അധികൃതർ നിലപാട് എടുത്തതോടെ വീണ്ടും ബസ് ഓടിത്തുടങ്ങി. ഇതിനിടയിൽ ബാത്ത്റൂം ടാങ്കിൽ ചോർച്ച വന്നു. ഇത് പരിഹരിക്കാൻ ബസ് വർക്‌ഷോപ്പിലേക്ക് മാറ്റിയത്. കോഴിക്കോട് റീജിയണൽ വർക്ക്ഷോപ്പിൽ പൊടിപ്പിടിച്ച് കിടക്കുകയായിരുന്നു. ഇതിനിടെയാണ് ശാപമോക്ഷം.

Tags: bengaluruNavakerala BUS
Share
Tweet
SendShare

More News from this section

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies