12 വർഷമായി ദിവസവും ഉറങ്ങുന്നത് അര മണിക്കൂർ മാത്രം; അതിശയമായി ഈ ജാപ്പനീസുകാരൻ; പിന്നിലെ രഹസ്യം തുറന്നുപറഞ്ഞ് 40-കാരൻ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

12 വർഷമായി ദിവസവും ഉറങ്ങുന്നത് അര മണിക്കൂർ മാത്രം; അതിശയമായി ഈ ജാപ്പനീസുകാരൻ; പിന്നിലെ രഹസ്യം തുറന്നുപറഞ്ഞ് 40-കാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2024, 01:30 pm IST
FacebookTwitterWhatsAppTelegram

ഒരു ദിവസത്തെ മുഴുവൻ ആരോ​ഗ്യത്തിനും തലച്ചോറിന്റെ പ്രവർത്തനത്തിനും ഉറക്കം അനിവാര്യമാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ശരാശരി ഏഴ് മുതൽ ഒൻപത് മണികൂർ വരെ ഒരാൾ ഉറങ്ങണമെന്നാണ് കണക്ക്. അല്ലാത്ത പക്ഷം നിരവധി ആരോ​ഗ്യ, മാനസിക പ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ നൽകുന്ന മുന്നറിയിപ്പ്. എന്നാൽ 30 മിനിറ്റ് ഉറങ്ങി യാതൊരുവിധ ക്ഷീണവുമില്ലാതെ ആക്ടീവ് ആയിരുന്നാലോ?

അങ്ങനെ ഒരാൾ അങ്ങ് ജപ്പാനിലുണ്ട്, 40-കാരനായ ഡെയ്‌സുകെ ഹോറി. കഴിഞ്ഞ 12 വർഷമായി അര മണിക്കൂർ മാത്രമാണ് അ​ദ്ദേഹം ഉറങ്ങുന്നത്. ഉറക്ക കുറവ് തന്റെ കായികക്ഷമതയെയും ജോലിയുടെ കാര്യക്ഷമതയും ​ഗണ്യമായി വർദ്ധിപ്പിച്ചതായി അവകാശപ്പെടുന്നു. ഇതെങ്ങനെ നടക്കുമെന്നാകും ഭൂരിഭാ​ഗം പേരും ചിന്തിക്കുന്നത്. ആ രഹസ്യവും ഹോറി വിശദമാക്കുന്നുണ്ട്.

ഉറക്കം കുറഞ്ഞാലും തന്റെ ശരീരത്തെ കൊണ്ട് പണിയെടുപ്പിക്കാൻ ഹോറിക്ക് അറിയാം. ശരീരത്തിനെയും മനസിനെയും കാര്യമായി പരിശീലിപ്പിച്ചുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. സംഗീതം, പെയിൻ്റിംഗ്, ഡിസൈനിം​ഗ് എന്നിവയിൽ അഭിനിവേശമുള്ളയാളാണ് ഹോറി. തന്റെ ഇഷ്ടങ്ങൾക്കായി കൂടുതൽ സമയം ചെവഴിക്കണമെന്ന ഹോറിയുടെ ആ​ഗ്രഹമാണ് ഉറക്കം കുറയ്‌ക്കാനുള്ള തീരുമാനമെടുക്കാൻ കാരണമായത്. ഉറക്കം കുറച്ചതോടെ ഹോറി കൂടുതൽ ഊർജ്ജസ്വലനായി മാറിയെന്ന് പറയുന്നു. ഭക്ഷണത്തിന് ഒരു മണിക്കൂർ മുൻപ് കായികവിനോദത്തിൽ ഏർപ്പെടുകയോ ചായയോ കാപ്പിയോ കുടിക്കുകയോ ചെയ്താൽ‌ ക്ഷീണവും മയക്കവുമൊക്കെ മാറ്റാമെന്ന് ഹോറി പറയുന്നു.

ഹോറിയുടെ ഉറക്കരീതികൾ ജപ്പാനിൽ മാത്രമല്ല ലോകത്തിനെ തന്നെ ആശ്ചര്യപ്പെടുത്തുകയാണ്. ഇതിനിടയിൽ യോമിയുരി ടിവിയിലെ ‘Will You Go With Me’ എന്ന റിയാലിറ്റി ഷോയിലേക്ക് ഹോറിയെ ക്ഷണിച്ചിരുന്നു. ഹോറിയുടെ അവകാശവാദങ്ങൾ വാസ്തവമുള്ളതാണോയെന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഷോയ്‌ക്കിടെ ഹോറി 26 മിനിറ്റി ഉറങ്ങി, പിന്നാലെ ഉന്മേഷത്തോടെ ജിമ്മിലെത്തി വർക്കൗട്ടും തുടങ്ങി. പിന്നാലെ എന്താണ് നിങ്ങളുടെ വിജയരഹസ്യമെന്ന് ചോ​ദിച്ചപ്പോൾ ഉറങ്ങുന്ന സമയത്തിനല്ല പ്രാധാന്യം, മറിച്ച് എങ്ങനെ ഉറങ്ങുന്നുവെന്നതിലാണ് പ്രാധാന്യമെന്നായിരുന്നു ഹോറിയുടെ ഉത്തരം. തടസമില്ലാതെ ആഴത്തിൽ ഉറങ്ങാൻ സാധിച്ചാൽ ക്ഷീണമില്ലാതെ എഴുന്നേൽക്കാൻ സാധിക്കും.

ഡോക്ടർമാർ, അ​ഗ്നിരക്ഷാ സേനാം​ഗങ്ങൾ പോലുള്ളവർക്ക് കുറച്ച് സമയം മാത്രമാകും ഉറങ്ങാൻ സാധിക്കുക. അവർക്ക് തന്റെ രീതികൾ പിന്തുടരാമെന്നും ഹോറി പറയുന്നു. കുറച്ച് നേരം മാത്രം ഉറങ്ങാനായി പ്രത്യേക പരിശീലനവും ഹോറി നൽകുന്നുണ്ട്. ഹോറിയുടെ കീഴിൽ 2,100 പേരാണ് ‘അൾട്രാ ഷോട്ട് സ്ലീപ്പേഴ്സ്’ ആകാൻ പരിശീലിക്കുന്നത്. ഇവരിൽ പലരും ഹോറിയേ പോലെ ഉറക്കം കുറച്ച് കൊണ്ടുവരാൻ സാധിച്ചതായി അവകാശപ്പെടുന്നു.

അസാധാരണമായ ഉറക്ക ശൈലിയുള്ള ആദ്യത്തെ വ്യക്തിയല്ല ഹോറി. 80-കാരനായ തായ് എൻഗോക്ക് എന്ന വിയറ്റിനാമീസുകാരൻ ഉറങ്ങിയിട്ട് ആറ് പതിറ്റാണ്ടായി! 1962-ൽ പനി പിടിപെട്ടതിനെ തുടർന്ന് ഉറങ്ങാനുള്ള കഴിവ് നഷ്ടപ്പെട്ടെന്നും നിരവധി ചികിത്സകളും ഉറക്ക ഗുളികകളും പരീക്ഷിച്ചിട്ടും ഉറക്കം ലഭിക്കുന്നില്ലെന്നും എൻ​ഗോക്ക് പറയുന്നു.

 

Tags: Daisuke Hori
ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies