മലപ്പുറം എസ്പി ആയിരിക്കെ സുജിത് ദാസ് രണ്ട് തവണ ബലാത്സം​ഗം ചെയ്തു, പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തി; പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി വീട്ടമ്മ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലപ്പുറം എസ്പി ആയിരിക്കെ സുജിത് ദാസ് രണ്ട് തവണ ബലാത്സം​ഗം ചെയ്തു, പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തി; പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി വീട്ടമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2024, 09:05 am IST
FacebookTwitterWhatsAppTelegram

മലപ്പുറം എസ്പി ആയിരുന്ന സുജിത് ദാസിനെതിരെ ​ഗുരുതര ആരോപണവുമായി വീട്ടമ്മ. സുജിത് ദാസ് രണ്ട് തവണ ബലാത്സം​ഗം ചെയ്തെന്ന് വീട്ടമ്മ പറഞ്ഞു. പിവി അൻവറുമായി സംസാരിച്ച ശേഷമാണ് ഇക്കാര്യം പുറത്ത് പറയാൻ തീരുമാനിച്ചതെന്നും വീട്ടമ്മ വെളിപ്പെടുത്തി.

രണ്ട് വർഷം മുൻപാണ് സംഭവം. കുടുംബ പ്രശ്നത്തെ കുറിച്ചുള്ള പരാതിയുമായാണ് പൊലീസിനെ സമീപിച്ചത്. പരാതിയുമായെത്തിയ വീട്ടമ്മയെ ബലാത്സം​ഗത്തിന് ഇരയാക്കുകയായിരുന്നു. പൊന്നാനി സിഐ ആയിരുന്ന വിനോദും മലപ്പുറം എസ്പി ആയിരുന്ന സുജിത് ദാസും ബലാത്സം​ഗം ചെയ്തു. ബലാത്സം​ഗ വിവരം പുറത്ത് പറയരുതെന്ന് സുജിത് ദാസ് ഭീഷണിപ്പെടുത്തിയതായും വീട്ടമ്മ ആരോപിക്കുന്നു.

രണ്ടാം തവണ അതിക്രമിച്ചപ്പോൾ സുജിത് ദാസിനൊപ്പം മറ്റൊരു ഉദ്യോ​ഗസ്ഥൻ കൂടിയുണ്ടായിരുന്നുവെന്നും അദ്ദേഹം കസ്റ്റംസിലെ ഉയർന്ന ഉദ്യോ​ഗസ്ഥനാണെന്നും അയാൾക്ക് കൂടി വഴങ്ങണമെന്നും എസ്പി ആവശ്യപ്പെട്ടതായും വീട്ടമ്മ ആരോപിക്കുന്നു.

പിവി അൻവർ എംഎൽഎയുമായുള്ള വിവാദ ഫോൺ കോളും സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളും പുറത്തായതോടെ സുജിത് ദാസിനെതിരെ ​ഗുരുതര വിമർശനങ്ങളാണ് ഉയർന്നിരുന്നത്. ​ഗുരുതര ചട്ട ലംഘനം നടത്തിയ ഉദ്യോ​ഗസ്ഥനെ സർക്കാരും ആഭ്യന്തര വകുപ്പും ആദ്യഘട്ടത്തിൽ സംരക്ഷിച്ചെങ്കിലും ​ഗത്യന്തരമില്ലാതെ കയ്യൊഴിയുകയായിരുന്നു. സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി ഇന്നലെ ഉത്തരവിട്ടു.

മലപ്പുറം എസ്പി ആയിരിക്കെ ഔദ്യോ​ഗിക വസതിയിൽ നിന്ന് മരം മുറിച്ചു കടത്തിയെന്ന ആരോപണം സുജിത് ദാസിനെതിരെയുണ്ട്. ഇത് സംബന്ധിച്ച് നിലവിലെ മലപ്പുറം എസ്പിക്ക് പിവി അൻവർ എംഎൽഎ പരാതി നൽകിയിരുന്നു. ഇത് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് അൻവറിനെ സുജിത് ദാസ് ഫോണിൽ വിളിച്ച് സംസാരിച്ചത്. ഈ സംഭാഷണം പൊലീസ് സേനയ്‌ക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് ഡിഐജി ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ കള്ളക്കടത്ത് സ്വർണം മലപ്പുറം എസ്പി ആയിരിക്കെ അടിച്ചുമാറ്റിയെന്നും പിവി അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. നിയമങ്ങൾ കാറ്റിൽ പറത്തിയാണ് വിമാനത്താവള പരിസരത്ത് വച്ച് സ്വർണം പിടികൂടുന്നത്. പിടിച്ചെടുക്കുന്ന സ്വർണത്തിൽ നിന്നൊരു ഭ​ഗം മാറ്റിയ ശേഷമാണ് കോടതിയിൽ ഹാജരാക്കുന്നത്. പിടിച്ചെടുക്കുന്ന സ്വർണം സുജിത് ദാസ് ഉരുക്കിയെടുക്കുകയാണ് ചെയ്യുന്നത്. ഇതിനിടെയാണ് സുജിത് ദാസിനെ വെട്ടിലാക്കി വീണ്ടും ആരോപണശരങ്ങൾ ഉയരുന്നത്.

Tags: PolicePV Anwar MLASUJITH DASMalapuram SP
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies