മതനിന്ദ ആരോപണം; മദ്രസ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ജനക്കൂട്ടം ഹിന്ദുബാലനെ പോലീസ് സ്‌റ്റേഷനിൽ കയറി മർദ്ദിച്ചു ; മതനിയമപ്രകാരം കൊലപ്പെടുത്തണമെന്നാവശ്യം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മതനിന്ദ ആരോപണം; മദ്രസ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ജനക്കൂട്ടം ഹിന്ദുബാലനെ പോലീസ് സ്‌റ്റേഷനിൽ കയറി മർദ്ദിച്ചു ; മതനിയമപ്രകാരം കൊലപ്പെടുത്തണമെന്നാവശ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2024, 10:29 am IST
FacebookTwitterWhatsAppTelegram

ധാക്ക : പ്രവാചകനെക്കുറിച്ച് ഫേസ്ബുക്കിൽ “അധിക്ഷേപകരമായ കമൻ്റുകൾ” നടത്തിയെന്ന് ആരോപിച്ച് ബംഗ്ലാദേശിൽ ജനക്കൂട്ടം ഒരു ഹിന്ദു ബാലനെ ആക്രമിച്ചു പരിക്കേൽപ്പിച്ചു. ആൾക്കൂട്ട ആക്രമണത്തെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഹിന്ദു ബാലനെ ഒടുവിൽ വൈദ്യസഹായത്തിനായി സൈനിക ഉദ്യോഗസ്ഥർ കൊണ്ടുപോയി.

മുഹമ്മദ് നബിയെ കുറിച്ച് സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ചാണ് 15 വയസ്സുള്ള ഉത്സവ് മൊണ്ടൽ എന്ന ഹിന്ദു ബാലനെ ബംഗ്ലാദേശിലെ പോലീസ് സ്റ്റേഷനിൽ വെച്ച് ജനക്കൂട്ടം ക്രൂരമായി മർദ്ദിച്ചത്. ഖുൽനയിലെ സോനാദംഗ റസിഡൻഷ്യൽ ഏരിയയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം.ഉത്സവ് മൊണ്ടൽ മരിച്ചതായി ആദ്യം പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തെങ്കിലും പിന്നീട് അത് തെറ്റാണെന്നു പോലീസ് സ്ഥിരീകരിച്ചു.

ബുധനാഴ്ച രാത്രി 11:45 ഓടെ പ്രദേശത്തെ ഒരു കൂട്ടം മദ്രസ വിദ്യാർത്ഥികൾ ഉത്സവിനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. അയാൾ പ്രവാചകനെക്കുറിച്ച് ഫെയ്‌സ്ബുക്കിൽ “ആക്ഷേപകരമായ കമൻ്റുകൾ” പോസ്റ്റ് ചെയ്തുവെന്ന് ആരോപിക്കുകയായിരുന്നു. തുടർന്ന് കൂടുതൽ മുസ്‌ലിം വിദ്യാർത്ഥികളും ഇമാം അസോസിയേഷൻ അംഗങ്ങളും ഉൾപ്പെടുന്ന ജനക്കൂട്ടം പോലീസ് സ്റ്റേഷന് പുറത്ത് തടിച്ചുകൂടി. ഉത്സവ് മൊണ്ടലിന് ഉടനടി കഠിനമായ ശിക്ഷ നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. തുടർന്ന് സംഘർഷാവസ്ഥ ഉടലെടുത്തു.

മദ്രസാ വിദ്യാർത്ഥികൾ ഉത്സവിനെ അവരുടെ സ്വന്തം നിയമങ്ങൾക്കനുസൃതമായി വിധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്ന് ഖുൽന മെട്രോപൊളിറ്റൻ പോലീസിന്റെ ഡെപ്യൂട്ടി കമ്മീഷണർ (സൗത്ത്), മുഹമ്മദ് താജുൽ ഇസ്ലാം സ്ഥിരീകരിച്ചു.

നിലവിലുള്ള നിയമപ്രകാരം കേസെടുക്കുമെന്ന് ഡെപ്യൂട്ടി കമ്മീഷണർ ഉറപ്പ് നൽകിയെങ്കിലും ഇത് ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്തിയില്ല. വൈകുന്നേരത്തോടെ പ്രതിഷേധക്കാരുടെ എണ്ണം ആയിരത്തോളമായി ഉയർന്നു. അതിനിടെ ഉത്സവ് മരിച്ചു എന്നൊരു അഭ്യൂഹം പരക്കുകയായിരുന്നു. എന്നാൽ, ഉത്സവ് ജീവിച്ചിരിപ്പുണ്ടെന്നും പോലീസ് കസ്റ്റഡിയിലാണെന്നും വ്യക്തമായതോടെ പ്രതിഷേധക്കാർ കൂടുതൽ രോഷാകുലരായി. ഇയാളെ തങ്ങൾക്ക് കൈമാറണമെന്ന് അവർ ആവശ്യപ്പെട്ടു.

അർദ്ധരാത്രിയോടെ നിയന്ത്രണാതീതമായ ജനക്കൂട്ടം പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറുകയും അവരുടെ സാന്നിധ്യത്തിൽ ഉത്സവിനെ മർദ്ദിക്കുകയും ചെയ്തു. ആ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു.

ഒടുവിൽ ഉത്സവിനെ സൈനിക ഉദ്യോഗസ്ഥർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഉത്സവ് സൈനിക ആശുപത്രിയിൽ ചികിത്സയിലാണെന്നും നിലവിൽ അപകടനില തരണം ചെയ്തിട്ടുണ്ടെന്നും വ്യാഴാഴ്ച രാവിലെ അധികൃതർ സ്ഥിരീകരിച്ചു. ഇയാൾക്കെതിരെ മതനിന്ദയ്‌ക്ക് കേസെടുത്തിട്ടുണ്ട്.

ആൾക്കൂട്ട ആക്രമണത്തെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഹിന്ദു ബാലനെ വൈദ്യസഹായത്തിനായി സൈനിക ഉദ്യോഗസ്ഥർ കൊണ്ടുപോകുന്ന ചിത്രം തസ്ലീമ നസ്രീൻ എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്.

 

Tags: bangladeshBlasphemy
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies