പേരയ്‌ക്കയിൽ മാത്രമല്ല, പേരയിലയിലും നിരവധി ഗുണങ്ങളാണുള്ളത്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ ഉൾപ്പടെ പേരയില വലിയ പങ്ക് വഹിക്കുന്നു. ആൻ്റി വൈറൽ, ആൻ്റി ബാക്ടീരിയൽ, ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പന്നമാണ് പേരയിലയിലുള്ളത്. പ്രമേഹം നിയന്ത്രിക്കുന്നതിലും കുടലിന്റെ ആരോഗ്യത്തിനും പേരയില നല്ലതാണ്.
പേരയ്‌ക്കയേക്കാൾ ഗുണങ്ങൾ പേരയിലയിൽ….
ഗുണങ്ങൾ നിറഞ്ഞ പേരയില വെള്ളം തിളപ്പിച്ച് കുടിക്കുന്നതാകും പതിവ് രീതി. പലർക്കും ഇതിന്റെ രുചിയും മണവും ഇഷ്ടപ്പെട്ടില്ലെന്ന് വരാം. അത്തരക്കാർക്കായി രണ്ട് റെസിപ്പികൾ ഇതാ..
പേരയില ചമ്മന്തി
ചേരുവകൾ
- പേരയില- 8 എണ്ണം
- മല്ലിയില-അര കപ്പ്
- ശർക്കര- കാൽ കപ്പ്
- കറുത്തയുപ്പ്- ആവശ്യത്തിന്
- നാരങ്ങാ നീര്-2 ടേബിൾ സ്പൂൺ
- പച്ചമുളക്- മൂന്നെണ്ണം
- വെള്ളം- ആവശ്യത്തിന്
തയ്യാറാക്കേണ്ട വിധം
പേരയിലയും മല്ലിയിലയും കഴുകുക. ഇതിനൊപ്പം പച്ചമുളക്, കറുത്തയുപ്പ് എന്നിവ ചേർത്ത് അരച്ചെടുക്കുക.
ശർക്കര പാനിയാക്കുക. ഇതിലേക്ക് അരച്ച് വച്ചിരിക്കുന്ന കൂട്ടും നാരാങ്ങാ നീരും ചേർക്കുക. മൂന്ന് നാല് ദിവസത്തേക്ക് ഇത് വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുക. ദിവസവും ചോറിനൊപ്പമോ ചപ്പാത്തിക്കൊപ്പമോ കഴിക്കാവുന്നതാണ്.
പേരയില ചായ
ചേരുവകൾ
- വെള്ളം-ഒരു കപ്പ്
- ഉണങ്ങിയ പേരയില-രണ്ടോ മൂന്നോ ഇല
- തേൻ, പഞ്ചസാര-ഇഷ്ടാനുസരണം
തയ്യാറാക്കുന്ന വിധം
വെള്ളം തിളയ്‌ക്കുമ്പോൾ അതിലേക്ക് പേരയില ഇടുക. തീ കുറച്ച് 6-7 മിനിറ്റ് വേവിക്കുക. ഇത് കപ്പിലേക്ക് അരിച്ചൊഴിക്കുക. ആവശ്യമെങ്കിൽ തേനോ പഞ്ചസാരയോ ചേർക്കാം. ദിവസം രണ്ട് കപ്പ് വരെ പേരയില ചായ കുടിക്കാം.















