പതാക വരുത്തിയ വിന! മത്സരത്തിനൊടുവിൽ അയോ​ഗ്യനായി ഇറാൻ താരം;പിറന്നത് ഇന്ത്യയുടെ ജാവലിൻ F41 വിഭാഗത്തിലെ ആദ്യ സ്വർണം; റെക്കോർഡ് തിളക്കത്തിൽ നവദീപ് സിം​ഗ്
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പതാക വരുത്തിയ വിന! മത്സരത്തിനൊടുവിൽ അയോ​ഗ്യനായി ഇറാൻ താരം;പിറന്നത് ഇന്ത്യയുടെ ജാവലിൻ F41 വിഭാഗത്തിലെ ആദ്യ സ്വർണം; റെക്കോർഡ് തിളക്കത്തിൽ നവദീപ് സിം​ഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2024, 08:59 am IST
Facebook
Twitter
WhatsAppTelegram

പാരാലിമ്പിക്സ് വേദിയിൽ ഇന്ത്യൻ കുതിപ്പ് തുടരുകയാണ്. അതിനിടെ ഇന്നലെ പുരുഷന്മാരുടെ ജാവലിൻത്രോ എഫ് 41 ഫൈനൽ വേദിയിൽ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. പതാക വിവാദത്തെ തുടർന്ന് ഇറാൻ താരത്തെ മറികടന്ന് ഇന്ത്യൻ പാര അത്‌ലറ്റ് നവ്ദീപ് സിം​ഗ് സ്വർണ മെഡൽ കരസ്ഥമാക്കി. 47.32 മീറ്റർ ദൂരം എറിഞ്ഞാണ് നവദീപ് ഇന്ത്യക്കായി ജാവലിൻ എഫ്41 വിഭാഗത്തിലെ ആദ്യ സ്വർണം സമ്മാനിച്ചത്.

വേൾഡ് പാരാ അത്‌ലറ്റിക്‌സ് റൂൾസ് ആൻഡ് റെഗുലേഷൻസ് ചട്ടം 8.1 ലംഘിച്ചതിനാലാണ് ഇറാനിയൻ ജാവലിൻ ത്രോ താരം ബെയ്ത് സയ സദേ​ഗിനെ അയോഗ്യനാക്കിയത്. ഇൻ്റർനാഷണൽ പാരാലിമ്പിക് കമ്മിറ്റിയുടെ നിയമങ്ങൾ അനുസരിച്ച് അത്‌ലറ്റുകൾ പരിപാടിക്കിടെ പ്രത്യേക ലക്ഷ്യം വച്ചുള്ള ആം​ഗ്യങ്ങളോ പെരുമാറ്റങ്ങളോ നടത്താൻ പാടില്ല. തുടർച്ചയായി ചുവന്ന നിറത്തിൽ അറബി അക്ഷരങ്ങളുള്ള കറുത്ത പതാക പ്രദർശിപ്പിച്ചത് ചൂണ്ടിക്കാട്ടിയാണ് മത്സരം അവസാനിച്ചതിന് ശേഷം ഇറാൻ താരത്തെ അയോ​ഗ്യനാക്കിയത്.

ഫൗളോടെയാണ് 23-കാരനായ നവ്ദീപ് സിം​ഗ് മത്സരം ആരംഭിച്ചത്. രണ്ടാം ശ്രമത്തിൽ 46.39 മീറ്റർ ദൂരമെറിഞ്ഞ് വീഴ്‌ത്തി, ഇതോടെ രണ്ടാം സ്ഥാനത്തായി. മൂന്നാമത്തെ ത്രോ സ്റ്റേഡിയത്തെ ഒന്നാകെ ഹരം കൊള്ളിച്ചു. പാരാലിമ്പിക്സ് ചരിത്രത്തിലെ റെക്കോർഡ് ദൂരമായ 47.32 മീറ്റർ എറിഞ്ഞുവീഴ്‌ത്താൻ ഈ ഹരിയാനക്കാരന് സാധിച്ചു. ഇതോടെ ഇന്ത്യ മെഡലുറപ്പിച്ചു. എന്നാൽ ഇറാന്റെ സദേ​ഗ് അഞ്ചാം ശ്രമത്തിൽ 47.64 മീറ്ററെന്ന റെക്കോർഡ് ദൂരമെറിഞ്ഞപ്പോൾ ഇന്ത്യക്ക് കപ്പിനും ചുണ്ടിനുമിടയിൽ സ്വർണം നഷ്ടമായെന്നാണ് ആദ്യം കരുതിയത്. സ്വർണം ഇറാൻ താരത്തിനെന്ന് തന്നെ ഉറപ്പിച്ചു.

എന്നാൽ മത്സരം അവസാനിച്ചതോടെയായിരുന്നു വമ്പൻ ട്വിസ്റ്റ്. ഇറാൻ താരത്തെ അയോ​ഗ്യനാക്കിയതായി പ്രഖ്യാപനം. പിന്നാലെ ഇന്ത്യൻ താരം നവ്ദീപ് സ്വർണത്തിളക്കത്തിൽ പോഡിയത്തിൽ, അതും റെക്കോർഡോടെ. പാരാലിമ്പിക്സിൽ ഇന്ത്യക്ക് നവദീപിലൂടെ സുപ്രധാന നാഴികക്കല്ല് പിന്നിടാൻ സാധിച്ചു. ടോക്കിയോ വേദിയിൽ നാലം സ്ഥാനത്ത് മത്സരം അവസാനിപ്പിച്ച താരമാണ് ഇന്ന് ഇന്ത്യക്കായി സ്വർണ മെഡൽ കരസ്ഥമാക്കിയിരിക്കുന്നത്.

Gold medal throw 🥇 🇮🇳👏#Navdeep pic.twitter.com/jDMGr8nSHm

— Nitin Gupta (@Guptaji79291894) September 7, 2024

44.72 മീറ്റർ എറിഞ്ഞ് ചൈനയുടെ സൺ പെങ്സിയാങ് വെള്ളി മെഡൽ നേടി. 47.64 മീറ്റർ എന്ന റെക്കോർഡ് ദൂരമാണ് രണ്ടാം ത്രോയിൽ കാഴ്ചവച്ചതെങ്കിലും പിന്നീട് സൺ പിന്നിലാവുകയായിരുന്നു. ഇറാഖിന്റെ നുഖൈലാവി വിൽഡൻ 40.46 മീറ്റർ ദൂരമെറിഞ്ഞ് വെങ്കലവും കരസ്ഥമാക്കി.

ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയാണ് നവ്ദീപ് സിം​ഗ്. ദേശീയ ​ഗുസ്തി താരമായ പിതാവിൽ നിന്ന് പ്രചോദം ഉൾക്കൊണ്ടാണ് നവ്ദീപ് അത്‌ലറ്റിക്‌സിലേക്ക് തിരിഞ്ഞത്. 2017-ൽ പ്രൊഫഷണൽ കോച്ചിംഗ് ആരംഭിച്ച് ഏഷ്യൻ യൂത്ത് പാരാ ഗെയിംസിൽ അന്താരാഷ്‌ട്ര അരങ്ങേറ്റം നടത്തി. അഞ്ച് ദേശീയ സ്വർണ്ണ മെഡലുകൾ നേടിയ അദ്ദേഹം 2021-ൽ ദുബായിൽ നടന്ന ഫാസ ഇൻ്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി.

ടോക്കിയോ പാരാലിമ്പിക്സിലും 2022-ലെ ഏഷ്യൻ പാരാ ​ഗെയിംസിലും തിരിച്ചടി നേരിട്ടെങ്കിലും നിശ്ചയദാർഢ്യത്തിന് മുന്നിൽ പരാജയം മുട്ടുകുത്തി. കോബെയിൽ നടന്ന ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടി തിരിച്ചുവരവ് അറിയിച്ചു. ഇതിന് പിന്നാലെയാണ് പാരിസിലെ സ്വർണ തിളക്കം. നിലവിൽ ബെംഗളൂരുവിൽ ആദായനികുതി വകുപ്പിൽ ഇൻസ്‌പെക്ടറായി ജോലി ചെയ്യുകയാണ് നവ്ദീപ് സിം​ഗ്.

Tags: PARALYMPICSIranian athleteNavdeepgold upgrade
Share
Tweet
SendShare

More News from this section

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies