''മമത ബാനർജി കള്ളം പറയുകയാണ്''; പണം നൽകാമെന്ന് വാഗ്ദാനം നൽകിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി കൊൽക്കത്ത കേസിലെ യുവതിയുടെ കുടുംബം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”മമത ബാനർജി കള്ളം പറയുകയാണ്”; പണം നൽകാമെന്ന് വാഗ്ദാനം നൽകിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി കൊൽക്കത്ത കേസിലെ യുവതിയുടെ കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2024, 07:33 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട വിഷയത്തിൽ ബംഗാൾ മുഖ്യമന്ത്രി നുണ പറയുകയാണെന്ന ആരോപണവുമായി കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊല്ലപ്പെട്ട പിജി ഡോക്ടറുടെ അമ്മ. മകൾ കൊല്ലപ്പെട്ടതിന് പിന്നാലെ മമത ബാനർജി തങ്ങൾക്ക് പണം നൽകാമെന്ന് വാഗ്ദാനം നൽകിയിരുന്നുവെന്നും, ഇക്കാര്യത്തിൽ തനിക്ക് കള്ളം പറയേണ്ട ആവശ്യമില്ലെന്നും യുവതിയുടെ അമ്മ വ്യക്തമാക്കി. കുടുംബത്തിന് പണം നൽകാമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന മമതയുടെ വാദങ്ങൾ തള്ളിക്കൊണ്ടാണ് പെൺകുട്ടിയുടെ അമ്മ രംഗത്തെത്തിയത്.

” മമത ബാനർജി കള്ളം പറയുകയാണ്. എന്റെ മകൾ ഇനിയൊരിക്കലും മടങ്ങി വരില്ല. അവളുടെ പേരിൽ കള്ളം പറയേണ്ട ആവശ്യവും എനിക്കില്ല. പണം നൽകാമെന്നാണ് മുഖ്യമന്ത്രി ഞങ്ങളോട് പറഞ്ഞത്. മകളുടെ ഓർമ്മയ്‌ക്കായി എന്തെങ്കിലും നിർമ്മിക്കണമെന്ന് നിർദേശിച്ചു. മകൾക്ക് നീതി ലഭിച്ചതിന് ശേഷം മാത്രം അവരുടെ ഓഫീസിലെത്താമെന്നാണ് താൻ പറഞ്ഞതെന്നും” യുവതിയുടെ അമ്മ പറയുന്നു.

യുവതിയുടെ കുടുംബത്തിന് താൻ പണമൊന്നും വാഗ്ദാനം ചെയ്തിട്ടില്ലെന്നായിരുന്നു മമത കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്. ” ഞാൻ അവരുടെ കുടുംബത്തിന് പണം നൽകാമെന്ന് പറഞ്ഞിട്ടില്ല. ഇത്തരം ആരോപണങ്ങൾ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് പുറത്ത് വരുന്നത്. മകളുടെ ഓർമ്മയ്‌ക്കായി എന്തെങ്കിലും ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ സർക്കാർ അവരെ പിന്തുണയ്‌ക്കും എന്ന് മാത്രമാണ് ഡോക്ടറുടെ മാതാപിതാക്കളോട് പറഞ്ഞതെന്നും” മമത പറഞ്ഞു.

കൊല്ലപ്പെട്ട ഡോക്ടറുടെ ബന്ധുവും മമത ബാനർജിയുടെ വാദങ്ങൾ തള്ളി രംഗത്തെത്തി. മമത ബാനർജി നഷ്ടപരിഹാരം നൽകാമെന്ന് വാഗ്ദാനം നൽകിയിരുന്നുവെന്ന് ഇവരും ആവർത്തിച്ചു. അതേസമയം ദുർഗാപൂജ അടുക്കുന്ന സാഹചര്യത്തിൽ ജൂനിയർ ഡോക്ടർമാർ എത്രയും വേഗം തിരികെ ജോലിയിൽ പ്രവേശിക്കണമെന്നും മമത ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ നിർദേശം മനുഷ്യത്വരഹിതമാണെന്നും മുഖ്യമന്ത്രിയുടെ കുടുംബത്തിലാണ് ഇത്തരമൊരു സംഭവം നടന്നതെങ്കിൽ അവർ ഈ രീതിയിൽ പെരുമാറുമായിരുന്നോ എന്നും അമ്മ ചോദിക്കുന്നു. നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും യുവതിയുടെ അമ്മ വ്യക്തമാക്കി.

Tags: Mamata BanerjeeFEATURED2Kolkata Rape VictimNo Compensation Claim
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies