കണ്ണൂർ: കണ്ണൂർ തൊടിക്കളം നീലകണ്ഠി ഭഗവതി ക്ഷേത്ര പരിസരത്ത് ബ്രാഞ്ച് സമ്മേളനം നടത്താനുള്ള സിപിഎം നീക്കം ഭക്തർ തടഞ്ഞു ദേവസ്വം. ബോർഡിന് കീഴിലെ ക്ഷേത്രത്തിലാണ് സിപിഎം ബ്രാഞ്ച് സമ്മേളനം നടത്തിയത്. സമ്മേളനം വിശ്വാസികൾ തടഞ്ഞതിനു പിന്നാലെ സിപിഎം വേദി മാറ്റി.
ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണ് ക്ഷേത്രകെട്ടിടത്തിലെ വേദിയിൽ സിപിഎം ബ്രാഞ്ച് സമ്മേളനം നടത്തിയത്. തുടർന്ന് എതിർപ്പുമായെത്തിയ വിശ്വാസികൾ ബ്രാഞ്ച് സമ്മേളനം തടഞ്ഞു.
ബ്രാഞ്ച് സമ്മേളനം വിശ്വാസികൾ തടഞ്ഞതിനുപിന്നാലെ സിപിഎം വേദി മാറ്റി. ക്ഷേത്ര പരിസരം സിപിഎമ്മിന്റെ ബ്രാഞ്ച് സമ്മേളനത്തിന് വിട്ടുനൽകിയ ക്ഷേത്രക്കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനാണ് വിശ്വാസികളുടെ തീരുമാനം. അതേസമയം ക്ഷേത്രകമ്മിറ്റിയുടെ അനുവാദത്തോടെയാണ് സമ്മേളനം നടത്തിയതെന്നാണ് സിപിഎം നേതാക്കളുടെ വാദം.