ന്യൂഡൽഹി: പ്രതിപക്ഷം ഏറെ കൊട്ടിഘോഷിച്ച ഇൻഡി സഖ്യത്തെക്കുറിച്ചുള്ള വിദ്യാർത്ഥിയുടെ ചോദ്യത്തിൽ കുഴങ്ങി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇൻഡി സഖ്യത്തിന്റെ കാഴ്ചപ്പാടിനെയും പ്രയോഗികതയെയും കുറിച്ചായിരുന്നു വിദ്യാർത്ഥി ചോദിച്ചത്. സഖ്യത്തിന്റെ ദൗർബല്യം തുറന്നുകാട്ടിയ ചോദ്യമായിരുന്നു അത്. സ്വന്തം സഖ്യമായ I.N.D.I.A യിൽ A യുടെ പൂർണ രൂപമമെന്താണെന്ന വിദ്യാർത്ഥിയുടെ സംശയത്തിന് മുന്നിൽ രാഹുൽ കുറച്ച് സമയത്തേക്ക് പകച്ചിരിക്കുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
വിദ്യാർത്ഥിയുടെ ചോദ്യമിതായിരുന്നു:- ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന് ബദൽ എന്ന രീതിക്ക് പലരും കാണുന്ന I.N.D.I സഖ്യത്തെയാണ് താങ്കൾ നയിക്കുന്നത്. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് നോക്കുമ്പോൾ, നിങ്ങളുടെ സഖ്യ കക്ഷിയായ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസുമായി സീറ്റ് പങ്കിടലിൽ സമവായത്തിലെത്താൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല. ഹിന്ദുത്വ പാർട്ടിയായ ശിവസേനയെ പോലുള്ള പങ്കാളിയും നിങ്ങൾക്കുണ്ട്. തെരഞ്ഞെടുക്കപ്പെട്ടാൽ, പ്രധാനമന്ത്രി മോദിയെ പുറത്താക്കുക എന്ന കാര്യത്തിനല്ലാതെ മറ്റൊന്നിനും യോജിപ്പില്ലാത്ത വിഭജിക്കപ്പെട്ട ഒരു സഖ്യത്തിനൊപ്പം എങ്ങനെയാണ് ഒരു ഫലപ്രദമായ സർക്കാരിനെ നയിക്കുക?
എന്നാൽ ചോദ്യത്തിലെ പിഴവ് കണ്ടെത്താൻ ആവേശം കാണിച്ച രാഹുൽ I.N.D.I എന്നത് ബിജെപിയുടെ ആഖ്യാനമാണെന്നും സഖ്യത്തിന്റെ പേര് I.N.D.I.A എന്നാണെന്നും തിരുത്തി. ഉടനെ തന്നെ A എന്താണെന്ന് കുട്ടി ചോദിച്ചു. പരീക്ഷക്ക് സിലബസിന് പുറത്തുനിന്ന് ചോദ്യം കണ്ട കുട്ടിയെ പോലെ രാഹുൽ കുറച്ചു നേരത്തേക്ക് ഇരുട്ടിൽ തപ്പിയ ശേഷം അലയൻസ് എന്ന് മറുപടി നൽകി. സമീപത്തിരുന്ന അവതാരകൻ ചിരിയടക്കാൻ പാടുപെടുന്നതും വീഡിയോയിൽ കാണാം.
Q: You lead I.N.D.I Alliance that is seen as an alternative to NDA
Rahul: It’s not I.N.D.I Alliance, that’s BJP framing…we are INDIA Alliance
Q: What does the last word “A” stand for ?
Rahul: Alliance ☠️🤣
JanNalayak @RahulGandhi international beizzati karwane gaya hai… pic.twitter.com/lYitSglVBQ
— BALA (@erbmjha) September 10, 2024