ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യക്ക് തുടർച്ചയായ മൂന്നാം ജയം. അവസാന മത്സരത്തിൽ മലേഷ്യയെ തരിപ്പണമാക്കിയാണ് വിജയം നേടിയത്. ഒന്നിനെതിരെ എട്ടുഗോളുകളാണ് മലേഷ്യയുടെ വലയിൽ നിറച്ചത്. 1954ൽ മലേഷ്യയെ 14-2 എന്ന സ്കോറിൽ തകർത്തതായിരുന്നു ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിജയം.
രാജ്കുമാർ പാലിന് രാജ്യാന്തര തലത്തിലെ ആദ്യ ഹാട്രിക് നേട്ടം സ്വന്തമായ മത്സരത്തിൽ ഹൻഡാൽ സിംഗ് കളിയിലെ താരമായി. 20-കാരൻ മത്സരത്തിൽ രണ്ടുഗോളുകൾ നേടിയിരുന്നു. ഇന്ത്യ നേടിയതിൽ അഞ്ചു ഗോളുകൾ ഓപ്പൺ പ്ലേയിലായിരുന്നു. 15 പെനാൽറ്റി കോർണറിൽ നിന്നാണ് ശേഷിച്ച മൂന്ന് ഗോളുകൾ സ്കോർ ചെയ്തത്.
𝑯𝑨𝑻-𝑻𝑹𝑰𝑪𝑲 for @Rajkumarpal05 💪 🏑
India go 6-0 up 🆚 Malaysia 🙌#SonySportsNetwork #MALvsIND #HockeyIndia #ACT2024 | @TheHockeyIndia @asia_hockey @FIH_Hockey pic.twitter.com/oJaWC89b7c
— Sony Sports Network (@SonySportsNetwk) September 11, 2024
യുവതാരങ്ങളുടെ കരുത്ത് പ്രകടമാക്കുന്നതായിരുന്നു ഇന്നത്തെ മത്സരം. മൂന്നാം മിനിട്ടിലാണ് രാജ്കുമാർ സ്കോറിംഗ് തുടങ്ങിയത്. മൂന്ന് മിനട്ടിന് ശേഷം ഹൻഡാൽ സിംഗും ഉഗ്രനൊരു ഷോട്ടിലൂടെ മലേഷ്യയുടെ വല ചലിപ്പിച്ചു. ആദ്യ ക്വാർട്ടറിലെ അവസാന മിനിട്ടിൽ ജുഗ്രാജ് സിംഗും ഗോൾ കണ്ടെത്തിയതോടെ ഇന്ത്യയുടെ ലീഡ് മൂന്നായി. നായകൻ ഹർമൻ പ്രീതിന്റെ വകയായിരുന്നു നാലാം ഗോൾ. രണ്ടും മൂന്നും ക്വാർട്ടറുകളിൽ രാജ്കുമാർ ഓരോ ഗോൾ വീതം നേടി. ഉത്തം സിംഗാണ് ഗോൾ പട്ടിക തികച്ചത്.അനുൗർ അഖിമുല്ലാഹ് ആണ് മലേഷ്യയുടെ ആശ്വാസ ഗോൾ കണ്ടെത്തിയത്. പട്ടികയിലെ ആദ്യ നാലു ടീമുകൾ സെമിയിൽ പ്രവേശിക്കും.
Smashed in from the narrowest of angles 💥 #AraijeetSinghHundal makes it 𝟮-𝟬 to India 👏#SonySportsNetwork #MALvsIND #HockeyIndia ACT2024 | @TheHockeyIndia @asia_hockey @FIH_Hockey pic.twitter.com/1O31PqNNCc
— Sony Sports Network (@SonySportsNetwk) September 11, 2024