കണ്ണൂർ: വിദ്യാർത്ഥിയെ ഇസ്തിരിപ്പെട്ടി വച്ച് പൊള്ളിച്ച മദ്രസ അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്. കൂത്തുപറമ്പ് സ്വദേശി ഉമയൂർ അഷറഫിനെതിരെയാണ് വിഴിഞ്ഞം പൊലീസ് കേസെടുത്തത്.
ഇയാൾ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിക്കുകയും, ഇസ്തിരിപ്പെട്ടി ചൂടാക്കി ശരീരത്ത് പൊള്ളൽ ഏൽപ്പിക്കുകയുമായിരുന്നു. വിദ്യാർത്ഥിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
പഠിത്തത്തിൽ ശ്രദ്ധിക്കുന്നില്ലെന്ന് പറഞ്ഞ് ഉമയൂർ അഷ്‌റഫ് കുട്ടികളെ നിരന്തരം ഉപദ്രവിച്ചിരുന്നു. ഇത് പുറത്തുപറയാൻ ശ്രമിച്ചതിന്റെ പേരിലാണ് വിദ്യാർത്ഥിയെ ഇയാൾ ക്രൂരമായി മർദ്ദിച്ചത്. ചൂരൽ കൊണ്ട് അടിച്ചതിന് പുറമേയാണ് ഇസ്തിരിപ്പെട്ടി പ്രയോഗം. സംഭവത്തിൽ മാനസീകമായി തകർന്ന കുട്ടി വീട്ടുകാർ നിർബന്ധിച്ചതോടെയാണ് കാര്യങ്ങൾ തുറന്നുപറഞ്ഞത്.