ചർച്ചയിൽ മമത ബാനർജി പങ്കെടുക്കണമെന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥകൾ മുന്നോട്ട് വച്ച് സമരം ചെയ്യുന്ന ഡോക്ടർമാർ; നിർദേശങ്ങൾ തള്ളി ബംഗാൾ സർക്കാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചർച്ചയിൽ മമത ബാനർജി പങ്കെടുക്കണമെന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥകൾ മുന്നോട്ട് വച്ച് സമരം ചെയ്യുന്ന ഡോക്ടർമാർ; നിർദേശങ്ങൾ തള്ളി ബംഗാൾ സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2024, 09:45 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത; കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സമരം അവസാനിപ്പിക്കുന്നതിന് മുന്നോടിയായി നടത്താനിരുന്ന ചർച്ചകൾക്ക് മുന്നോടിയായി ഡോക്ടർമാർ മുന്നോട്ട് വച്ച നിബന്ധനകൾ തള്ളി ബംഗാൾ സർക്കാർ. ചർച്ചയിൽ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുക്കണമെന്നും, തത്സമയ സംപ്രേഷണം വേണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാലിത് നടക്കില്ലെന്ന് സർക്കാർ അറിയിച്ചതോടെയാണ് സമരം തുടരുമെന്ന് പ്രതിഷേധിക്കുന്ന ഡോക്ടർമാർ അറിയിച്ചത്.

യുവതി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന്റെ 33ാം ദിവസവും സമരം ശക്തമായി തന്നെ തുടരുകയാണ്. ചർച്ചകൾ നടത്താൻ സർക്കാർ തയ്യാറാണെന്നും, രാഷ്‌ട്രീയ ശക്തികൾ പ്രതിഷേധത്തെ സ്വാധീനിക്കാൻ ശ്രമിക്കുന്നുമുണ്ടെന്ന ആരോഗ്യ സഹമന്ത്രി ചന്ദ്രിമ ഭട്ടാചാര്യയുടെ വാദങ്ങളേയും പ്രതിഷേധക്കാർ തള്ളി. അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് ആരോഗ്യമന്ത്രി പറയുന്നതെന്നും, തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും ഡോക്ടർമാർ വ്യക്തമാക്കി.

വിവിധ ആശുപത്രികളിൽ നിന്നായി 30 പ്രതിനിധികളെങ്കിലും ചർച്ചയിൽ പങ്കെടുക്കണമെന്ന ആവശ്യവും ഡോക്ടർമാർ മുന്നോട്ട് വച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ പ്രതിഷേധ സമരം നടക്കുന്ന സാഹചര്യത്തിലാണ് ഈ നിർദേശം മുന്നോട്ട് വച്ചത്. എന്നാൽ യോഗത്തിന് മുൻകൂർ വ്യവസ്ഥകൾ വച്ചത് അംഗീകരിക്കാനാകില്ലെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കുകയായിരുന്നു. സംസ്ഥാന വ്യാപകമായി ആയിരത്തിലധികം ഡോക്ടർമാർ വിവിധ ഇടങ്ങളിൽ സമരം ചെയ്യുന്നുണ്ടെന്നാണ് വിവരം.

കഴിഞ്ഞ രണ്ട് ദിവസമായി ബംഗാളിലെ ആരോഗ്യ വകുപ്പ് ആസ്ഥാനമായ സ്വാസ്ഥ്യ ഭവന് മുന്നിലും വലിയ പ്രതിഷേധ സമരങ്ങളാണ് നടക്കുന്നത്. എന്നാൽ ഡോക്ടർമാർ എത്രയും വേഗം സമരം അവസാനിപ്പിച്ച് ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ തങ്ങളും പ്രതിഷേധ സമരം നടത്തുമെന്ന് തൃണമൂൽ കോൺഗ്രസ് എംഎൽഎ ഹുമയൂൺ കബീർ പറഞ്ഞു. സിബിഐ അന്വേഷണം പൂർത്തിയാക്കി കുറ്റക്കാർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് തൃണമൂൽ നേതാവ് കുനാൽ ഘോഷും വ്യക്തമാക്കി.

 

Tags: FEATURED2Bengal GovtKolkata rape-murder caseProtest continues
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies