കൊച്ചി: വ്യാജ ഭീഷണി സന്ദേശം നല്‍കി എംഎല്‍എയെയും കുടുംബത്തേയും കബളിപ്പിക്കാന്‍ ശ്രമം. ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിനെയാണ് ഭീഷണിപ്പെടുത്തിയത്.
ഡല്‍ഹിയില്‍ പഠിക്കുന്ന അദ്ദേഹത്തിന്റെ മകൾ പോലീസ് കസ്റ്റഡിയിലാണെന്നായിരുന്നു സന്ദേശം. വ്യാഴാഴ്ച രാവിലെ എംഎല്‍എയുടെ ഭാര്യയുടെ ഫോണിലേക്കാണ് സന്ദേശം വന്നത്.
മകള്‍ മയക്കുമരുന്നുമായി ഡല്‍ഹി പൊലീസിന്റെ പിടിയിലാണെന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. ഇത് ലഭിച്ചയുടന്‍ മകള്‍ സുരക്ഷിതയാണെന്ന് ഉറപ്പാക്കിയ അന്‍വര്‍ സാദത്തും ഭാര്യയും പോലീസിനെ വിവരമറിയിച്ചു. എംഎല്‍എയുടെ പരാതിയില്‍ എറണാകുളം സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വെര്‍ച്വല്‍ അറസ്റ്റില്‍ ആണെന്ന് വിശ്വസിപ്പിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പണം തട്ടുന്ന സംഘമാണ് എഎല്‍എയെ ലക്ഷ്യംവെച്ച് തട്ടുപ്പു നടത്താൻ ശ്രമിച്ചതെന്നാണ് സൂചന. ഇത്തരത്തില്‍ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.