എറണാകുളം: അസോചം കേരള സ്റ്റേറ്റ് ഡവലപ്പ്മെൻറ് കൗൺസിലിന്റെ നേതൃത്വത്തിൽ
‘സമഗ്രവും സുസ്ഥിരവുമായ വളർച്ചയ്‌ക്ക്, കരുത്തുറ്റ കയറ്റുമതി സാഹചര്യങ്ങളും വാണിജ്യ സാമ്പത്തിക അവസരങ്ങളും’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. എറണാകുളം അബാദ് പ്ലാസ ഹോട്ടലിൽ നടന്ന സെമിനാർ അസോചം കേരള സ്റ്റേറ്റ് ഡെവലപ്പ്മെൻറ് കൗൺസിൽ ചെയർമാനും കേരള ചേമ്പർ ഓഫ് കൊമേഴ്‌സ് ഡയറക്ടറുമായ രാജ സേതുനാഥ് ഉദ്ഘാടനം ചെയ്തു.
അസോചം ദക്ഷിണ മേഖല ഡയറക്ടർ ഉമ എസ്.നായർ ,ഡി.ജി.എഫ്.ടി അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഹസ്സൻ ഉസൈദ്,ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻ അസ്സിസ്റ്റന്റ് ഡയറക്ടർ രാജീവ് എം.സി, റീ സർജന്റ് ഇന്ത്യ ഡയറക്ടർ കെ. കെ. ഗുപ്ത തുടങ്ങിയവർ സെമിനാറിൽ സംസാരിച്ചു.
എക്‌സിം ബാങ്ക്, മണപ്പുറം ഫിനാൻസ്, ഇ.സി.ജി.സി, എസ്.ബി.ഐ, കാനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, എൻ.എസ്.ഇ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളും സെമിനാറിൽ പങ്കെടുത്തു.















