പാകിസ്താൻ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ വിരാട് കോലിയുടെ ജഴ്സി ഉയർത്തി ആരാധകർ. ചാമ്പ്യൻസ് വൺ ഡേ കപ്പിനിടെയാണ് ഇന്ത്യൻ ഇതിഹാസത്തിന്റെ ജഴ്സി പാക് ആരാധകർ ഫൈസലാബാദിൽ കൊണ്ടുവന്നത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. കോലിയുടെ 18-ാം നമ്പർ ഇന്ത്യൻ ജഴ്സിയാണ് ഇവർ ഉയർത്തിയത്. ടി20യിൽ നിന്ന് വിരമിച്ച കോലി ഏകദിന-ടെസ്റ്റ് മത്സരങ്ങൾ മാത്രമാണ് തുടർന്നും കളിക്കുന്നത്. പാകിസ്താനെതിര 16 ഏകദിനം കളിച്ച കോലിക്ക് 52.15 ശരാശരിയിൽ 678 റൺസ് നേടാനായി. 183 ആണ് മികച്ച സ്കോർ.
കോലിക്ക് പാകിസ്താനിൽ നിരവധി ആരാധകരുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. 2025-ലെ ചാമ്പ്യസ് ട്രോഫിയിൽ കോലിയും സംഘവും പാകിസ്താനിൽ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇന്ത്യയെ എത്തിക്കാൻ പിസിബി ശ്രമിക്കണമെന്ന് അവർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പാകിസ്താനിലേക്ക് പോകില്ലെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്.
Interesting posters and Virat Kohli shirts – Faisalabad crowd 😅👏🏽#ChampionsCup | #PakistanCricket pic.twitter.com/UZaKrXvQns
— Grassroots Cricket (@grassrootscric) September 15, 2024