ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കണം; പാകിസ്താനും കോൺഗ്രസിനും ഒരേ നിലപാട് ആണെന്ന് പാക് പ്രതിരോധ മന്ത്രി; രൂക്ഷ വിമർശനവുമായി ബിജെപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കണം; പാകിസ്താനും കോൺഗ്രസിനും ഒരേ നിലപാട് ആണെന്ന് പാക് പ്രതിരോധ മന്ത്രി; രൂക്ഷ വിമർശനവുമായി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2024, 11:30 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കണമെന്ന ആവശ്യത്തിൽ പാകിസ്താനിലെ ഷെഹബാസ് ഷെരീഫ് സർക്കാരിനും, കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യത്തിനും ഒരേ നിലപാട് ആണെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ഖവാജ ആസിഫിന്റെ പ്രതികരണം.

കശ്മീരിൽ കോൺഗ്രസ് സഖ്യം വിജയിക്കാനുള്ള സാധ്യത കൂടുതലാണെന്നും ഖവാജ പറയുന്നു. ” ആർട്ടിക്കിൾ 370 കശ്മീരിൽ പുനസ്ഥാപിക്കണമെന്ന ആവശ്യത്തിൽ പാകിസ്താനും, കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യവും ഒരേ തട്ടിലാണ്. അവർ ഇതിനെ തെരഞ്ഞെടുപ്പിൽ വലിയ വിഷയമായി ഉയർത്തി കാണിക്കുന്നുണ്ടെന്നും” ഖവാജ ആസിഫ് പറയുന്നു.

അധികാരത്തിലെത്തിയാൽ ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുമെന്ന് നാഷണൽ കോൺഫറൻസ് തെരഞ്ഞെടുപ്പ് വാഗ്ദാനമായി പ്രഖ്യാപിച്ചിരുന്നു. പൂർണ സംസ്ഥാനപദവി പുന:സ്ഥാപിക്കുമെന്ന് കോൺഗ്രസും വാഗ്ദാനം ചെയ്തിരുന്നു. പാക് പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയ്‌ക്ക് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. രാജ്യവിരുദ്ധരുടെ പക്ഷത്താണ് കോൺഗ്രസ് എല്ലായ്‌പ്പോഴും നിലകൊള്ളുന്നതെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.

” ഭീകരരുടെ പ്രധാന ഒളിത്താവളമായ പാകിസ്താൻ ഇന്ന് കശ്മീരിനെ കുറിച്ച് കോൺഗ്രസിനും നാഷണൽ കോൺഫറൻസിനുമുള്ള നിലപാടുകളെ പരസ്യമായി അംഗീകരിച്ചിരിക്കുകയാണ്. ഗുർപത്വന്ത് സിംഗ് പന്നൂൻ മുതൽ പാകിസ്താൻ വരെ ഏത് വിഷയമെടുത്താലും കോൺഗ്രസ് എല്ലായ്‌പ്പോഴും ദേശവിരുദ്ധരുടെ പക്ഷത്താണ് നിലകൊള്ളുന്നതെന്നും” അമിത് മാളവ്യ വിമർശിച്ചു. കള്ളം പുറത്ത് ചാടിയെന്നായിരുന്നു ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവല്ല കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ചു കൊണ്ട് പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിക്കുന്നതിന് വേണ്ടി ഇക്കൂട്ടർ പാകിസ്താന് ഒപ്പം പോലും ഒരു മടിയുമില്ലാതെ നിൽക്കുമെന്നായിരുന്നു ഷെഹ്‌സാദിന്റെ വിമർശനം.

 

 

Tags: Congresspak ministernational conferenceKhawaja AsifArticle 370 restorationCongress alliance
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies