ഉഴിച്ചിലിന് എത്തി, ദിവസം 2കിലോ ചിക്കൻ, ബിസിനസ് പ്ലാൻ പിന്നാലെ; കാക്കത്തോപ്പ് ബാലാജിയെ വെടിവെച്ച് കൊന്നതിന് പേരാമ്പ്രയിൽ ഫ്ലക്സ്
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉഴിച്ചിലിന് എത്തി, ദിവസം 2കിലോ ചിക്കൻ, ബിസിനസ് പ്ലാൻ പിന്നാലെ; കാക്കത്തോപ്പ് ബാലാജിയെ വെടിവെച്ച് കൊന്നതിന് പേരാമ്പ്രയിൽ ഫ്ലക്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2024, 03:30 pm IST
Facebook
Twitter
WhatsAppTelegram

കഴിഞ്ഞ ദിവസമാണ് കുപ്രസിദ്ധ ഗുണ്ട കാക്കാത്തോപ്പ് ബാലാജിയെ തമിഴ്നാട് പൊലീസ് വെടിവെച്ച് കൊന്നത്. ബാലാജിയുടെ മരണ വിവരം കോഴിക്കോട് പേരാമ്പ്രക്കാരെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. ജം​ഗ്ഷനിൽ തമിഴ്നാട് പൊലീസിന് അഭിവാദ്യം അറിയിച്ച് ഫ്ലക്സ് വെച്ചാണ് അവർ ​ഗുണ്ടയുടെ മരണം ആഘോഷിച്ചത്. ആറ് കൊലപാതകം, 14 വധശ്രമം, പണം തട്ടൽ ഉൾപ്പെടെ 58-ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് കാക്കത്തോപ്പ് ബാലാജി.

പേരാമ്പ്രയും കാക്കാത്തോപ്പ് ബാലാജിയും തമ്മിൽ

വലിയപറമ്പ് സ്വദേശിയായ ഒരു ബസ് ഡ്രൈവർ മുഖേനയാണ് ബാലാജി പേരാമ്പ്രായിൽ എത്തിയതെന്ന് നാട്ടുകാർ പറയുന്നു. വോളിബോൾ ആരാധകനായ ഈ ഡ്രൈവർ തമിഴ്‌നാട്ടിൽ കളി കാണാൻ പോയിരുന്നു. അവിടെ നിന്ന് ബാലാജിയെ പരിചയപ്പെട്ടു. പിന്നീട് ഒരിക്കൽ പാലക്കാട് വെച്ചും പരസ്പരം കണ്ടു. അന്നാണ് ബാലാജി തനിക്ക് കാൽമുട്ടിന് വേദനയുണ്ടെന്നും ഉഴിച്ചിൽ വേണമെന്നും ഡ്രൈവറോട് പറഞ്ഞത്. തുടർന്ന് ബാലാജിക്ക് തന്‍റെ വീടിന്‍റെ തൊട്ടടുത്ത് ഡ്രൈവർ ഒരു വീട് വാടകക്ക് തരപ്പെടുത്തി കൊടുത്തു. 2024 ജൂലൈ ഒന്ന് മുതൽ 27 വരെയായിരുന്നു ഇത്.

കുറച്ച് കാലത്തേക്ക് ഉഴിച്ചിൽ വേണമെന്നും അതിനായാണ് വന്നതെന്നുമാണ് ബാലാജിയും നാട്ടുകാരോട് പറഞ്ഞത്. എന്നാൽ കിലോക്കണക്കിന് കോഴിയിറച്ചി വാങ്ങി കൊണ്ടു പോകുന്ന ബാലാജിയെ കുറിച്ച് നാട്ടുകാരിൽ ചിലർ സംശയം പ്രകടിപ്പിച്ചു. അങ്ങനെ ഉഴിച്ചിൽ കഴിഞ്ഞും ബാലാജി നാട്ടിൽ തുടരുമ്പോഴാണ് ജൂലൈ 27 ന് രാവിലെ മഫ്തിയിൽ പൊലീസ് സംഘം ബാലാജിയെ തേടിയെത്തുന്നത്. എന്നാൽ വന്നത് ഇയാൾ താമസിക്കുന്ന വീടിന്റെ മുകളിൽ ആണെന്ന് മാത്രം. സ്ത്രീ മാത്രമാണ് ആ സമയത്ത് അവിടെയുണ്ടായിരുന്നത്.

സംഘത്തെ കണ്ട് പേടിച്ച് സ്ത്രീ ​ഗ്രീൽ അടച്ചെങ്കിലും വന്നവർ വീട് വളഞ്ഞു. സ്ത്രീയുടെ കരച്ചിൽ കേട്ട് ഓടിയെത്തിവർ പൊലീസ് സംഘത്തിനെ കൈയ്യിൽ കിട്ടിയത് എടുത്ത് മർദ്ദിക്കാൻ തുടങ്ങി. അപ്പോഴാണ് പൊലീസാണെന്നും ബാലാജിയെ പിടിക്കാൻ വന്നതാണെന്നും പറഞ്ഞത്. ഇതോടെ അന്തംവിട്ട നാട്ടുകാർ ബാലാജി താമസിക്കുന്ന തൊട്ട് താഴത്തെ വീട് ചൂണ്ടിക്കാണിച്ച് കൊടുത്തു. പൊലീസ് അങ്ങോട്ട് എത്തുമ്പോഴേക്കും ബാലാജി സ്ഥലം വിട്ടിരുന്നു.

ഇതിനിയിൽ പേരാമ്പ്രയിൽ ബിസിനസ് ആരംഭിക്കാനും ബാലാജി പദ്ധതിയിട്ടിരുന്നു. ഹരിത കർമ്മസേന ശേഖരിച്ച പ്ലാസ്റ്റിക്ക് തമിഴ്നാട്ടിലേക്ക് കയറ്റി അയക്കാനായിരുന്നു പ്ലാൻ. ഇതിനായി എട്ട് പഞ്ചായത്തുകളിലും വടകര നഗരസഭയിലും അപേക്ഷ നൽകി. എല്ലായിടത്തും സുഹൃത്തിന്‍റെ ഫോൺ നമ്പറാണ് നൽകിയതെന്നത് നാട്ടുകാരിൽ സംശയം ഉണർത്തുന്നുണ്ട്. സുഹൃത്തായ ഡ്രൈവറുടെ ബന്ധവും ചർച്ചയായിട്ടുണ്ട്,

 

Tags: Perambraflex
Share
Tweet
SendShare

More News from this section

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

Latest News

ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ പ്രാബല്യത്തില്‍; 100% കയറ്റുമതിക്കും തീരുവയില്ല

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഷെയ്ഖ് അബ്ദുള്ള മുംബൈയില്‍; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies