ഡ്യൂപ്ലിക്കേറ്റ് സാധനങ്ങൾ പുറത്തിറക്കി ആളുകളെ പറ്റിക്കുന്നുവെന്ന ഖ്യാതി പൊതുവെയുള്ളവരാണ് ചൈനക്കാർ. ആ പേര് നിലനിർത്തിക്കൊണ്ട്, കബളിപ്പിക്കുന്ന കാര്യത്തിൽ തങ്ങൾ മുൻപന്തിയിൽ തന്നെയെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ചൈന. മൃഗശാലയിലുള്ള പാണ്ട കുരച്ചാൽ എങ്ങനെയിരിക്കും? ഇതിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.
ചൈനയിലെ ഷാൻവെയ് മൃഗശാലയിലാണ് സംഭവം. പാണ്ടകളെ കാണാനെത്തിയ വിനോദസഞ്ചാരികളെയാണ് മൃഗശാല അധികൃതർ പണം വാങ്ങി പറ്റിച്ചത്. മൃഗങ്ങളെ കണ്ടുകൊണ്ടിരിക്കുന്നതിനിടെ പെട്ടന്നാണ് പാണ്ട കുരയ്‌ക്കാൻ തുടങ്ങിയത്.
ഇതോടെ ആശ്ചര്യപ്പെട്ട വിനോദ സഞ്ചാരികൾ മൃഗശാല അധികൃതരെ ചോദ്യം ചെയ്യുകയായിരുന്നു. പാണ്ടകളുടെ ഇനത്തിൽപ്പെട്ട നായകളാണെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നു ആദ്യം ഇവർ ശ്രമിച്ചത്. എന്നാൽ വിനോദസഞ്ചാരികൾ രോഷാകുലരായതോടെ പണിപാളിയെന്ന് അധികൃതർക്ക് മനസിലാവുകയും ഒടുവിൽ കുറ്റം സമ്മതിക്കുകയും ചെയ്തു.
NEW: China zoo forced to admit the truth after one of their “pandas” started panting and barking.
The Shanwei zoo admits they painted dogs white and black to make them look like pandas.
The zoo initially tried claiming that the dogs were a unique breed of pandas called… pic.twitter.com/MMoQLD7zuR
— Collin Rugg (@CollinRugg) September 19, 2024
പാണ്ടകളെ കിട്ടാത്തതിനാൽ ചൗ ചൗസ് ഇനത്തിൽ ഉൾപ്പെട്ട നായകളിൽ വെള്ളയും കറുപ്പും പെയിന്റ് അടിച്ച് പാണ്ടകളുടെ രൂപത്തിലാക്കുകയായിരുന്നു. എന്നാൽ വിനോദസഞ്ചാരികളെ കണ്ടതോടെ ‘ പാണ്ട നായകൾ’ കുരയ്‌ക്കാൻ തുടങ്ങിയത് അധികൃതരെ വെള്ളം കുടിപ്പിച്ചു. മുമ്പും ചൈനയിലെ മറ്റൊരു മൃഗശാലയിൽ സമാനമായ സംഭവം നടന്നിട്ടുണ്ട്. ഇതിന്റെ വീഡിയോ വൈറലായതോടെ മൃഗശാല അധികൃതരെ കുറ്റപ്പെടുത്തി നിരവധി പേരാണ് രംഗത്തെത്തിയത്.















