ഭർത്താവ് മറ്റൊരു സ്ത്രീക്കൊപ്പം കഴിയുന്നതും ഗാർഹിക പീഡനം; ജീവനാംശം നൽകണമെന്ന് കോടതി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭർത്താവ് മറ്റൊരു സ്ത്രീക്കൊപ്പം കഴിയുന്നതും ഗാർഹിക പീഡനം; ജീവനാംശം നൽകണമെന്ന് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2024, 10:25 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഭാര്യയേയും മക്കളെയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീക്കൊപ്പം കഴിയുന്നതും ഗാർഹിക പീഡനമാണെന്ന് ഡൽഹി ഹൈക്കോടതി. ജോലി ചെയ്യാനുള്ള ശാരീരിക ക്ഷമതയുണ്ടെന്ന് കരുതി ഭാര്യ ജീവനാംശത്തിന് അർഹയല്ലെന്ന വാദം തെറ്റാണെന്നും കോടതി പറഞ്ഞു. ഭാര്യക്ക് ജീവനാംശം നൽകണമെന്ന കീഴ്‌ക്കോടതി വിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഭർത്താവിന്റെ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമർശനം.

ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീക്കൊപ്പം കഴിയുന്ന ഭർത്താവ് ഭാര്യയ്‌ക്ക് പ്രതിമാസം 30,000 രൂപ ജീവനാംശം നൽകാനും പരിക്കേൽപ്പിച്ചതിന് ചികിത്സയ്‌ക്കായി 5 ലക്ഷം രൂപ നൽകാനും വിചാരണക്കോടതി ഉത്തരവിട്ടിരുന്നു. കോടതിയിലെ കേസ് നടത്തിപ്പിനായി 30,000 രൂപ ഉൾപ്പെടെ 3 ലക്ഷം രൂപ നഷ്ടപരിഹാരമായും നൽകണം. ഇതിനെതിരെയാണ് ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചത്.

1998-ലാണ് ഇരുവരും വിവാഹിതരായത്. ഭർത്താവ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി ഭാര്യ അവകാശപ്പെട്ടു. 2010-ൽ, അയാൾ വിവാഹേതരബന്ധത്തിലേർപ്പെട്ടിരുന്ന മറ്റൊരു സ്ത്രീയെ അവരുടെ വീട്ടിലേക്ക് കൊണ്ടുവന്നുവെന്നും തുടർന്ന് ഇവർക്കൊപ്പം മാറിത്താമസിക്കാൻ തുടങ്ങിയെന്നും ഭാര്യ പറഞ്ഞു.

ഭർത്താവ് മറ്റൊരു സ്ത്രീയുടെ കൂടെ താമസിക്കുന്നത് സഹിക്കാനാവാതെയാണ് ഭാര്യക്ക് ഭർതൃവീട് ഉപേക്ഷിക്കേണ്ടി വന്നതെന്ന് കോടതി വിലയിരുത്തി. കുടുംബം നോക്കാനും കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റാനും ഭർത്താവിനെയും മാതാപിതാക്കളെയും പരിപാലിക്കാനും ജോലി ഉപേക്ഷിക്കുന്നവരാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം സ്ത്രീകളുമെന്ന് നിരീക്ഷിച്ച കോടതി പരാതിക്കാരി ഗാർഹികപീഡനത്തിന്റെ ഇരയാണെന്നും വിലയിരുത്തി.

ഹർജിക്കാരന്റെ സാമ്പത്തിക വരുമാന സ്രോതസുകൾ പരിശോധിച്ച കോടതി പ്രതിമാസം 30,000 രൂപ ജീവനാംശം നൽകാനുള്ള സാമ്പത്തികസ്ഥിതി ഭർത്താവിനുണ്ടെന്ന് നിരീക്ഷിച്ച ഹർജി തള്ളി.

Tags: delhi high courtwifehusbanddomestic violenceextramarital affairmaintenance
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies