ക്ഷേത്രപ്രസാദങ്ങളിൽ മായം ചേർത്താൽ നൽകേണ്ട ശിക്ഷ ഇത് : രാജാക്കന്മാർ നൽകിയ ശിക്ഷകളുടെ വിവരങ്ങളുമായി തിരുപ്പതിയിലെ പുരാതന രേഖകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്ഷേത്രപ്രസാദങ്ങളിൽ മായം ചേർത്താൽ നൽകേണ്ട ശിക്ഷ ഇത് : രാജാക്കന്മാർ നൽകിയ ശിക്ഷകളുടെ വിവരങ്ങളുമായി തിരുപ്പതിയിലെ പുരാതന രേഖകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2024, 09:55 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി ; തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിലെ ലഡു തയാറാക്കാൻ മൃഗക്കൊഴുപ്പും നിലവാരം കുറഞ്ഞ ചേരുവകളും ഉപയോഗിച്ചെന്ന ആരോപണം ഭക്തരുടെ മനസിലേറ്റ മുറിവായിരിക്കുകയാണ്.വിശ്വാസികളുടെ മൗലികാവകാശം ലംഘിച്ചതായി ആരോപിച്ചും അന്വേഷണം ആവശ്യപ്പെട്ടും സുപ്രീം കോടതിയിലും ഹർജി നൽകി. ഇപ്പോഴിതാ വർഷങ്ങൾക്ക് മുൻപ് ക്ഷേത്രാചാരങ്ങൾ സംരക്ഷിക്കാൻ അന്നത്തെ രാജാക്കന്മാർ അവലംബിച്ച രീതികളും , ശിക്ഷാനടപടികളും അടങ്ങുന്ന ലിഖിതങ്ങളെ കുറിച്ചും വാർത്തകൾ പ്രചരിക്കുന്നുണ്ട്.

കേന്ദ്ര പുരാവസ്തു വകുപ്പിന്റെ മൈസൂർ ഡിവിഷനിലെ ഇൻസ്‌ക്രിപ്‌ഷൻസ് ഡയറക്ടർ മുനിരത്‌നം തിരുപ്പതി തിരുമല ക്ഷേത്രത്തിലെ നിരവധി ശിലാ ലിഖിതങ്ങൾ പകർത്തിയിട്ടുണ്ട് . അവയിൽ ചിലത് എട്ടാം നൂറ്റാണ്ടിലേതാണ്. ക്ഷേത്രത്തിലെ അന്നദാനത്തിന്റെയോ പ്രസാദത്തിന്റെയോ പവിത്രതയും ഗുണനിലവാരവും ഉറപ്പാക്കാൻ മുൻകാല ഭരണാധികാരികളും ക്ഷേത്ര അധികാരികളും സ്വീകരിച്ച നടപടികൾ ഇതിൽ വ്യക്തമായി അറിയാം.

തിരുപ്പതി തിരുമല ക്ഷേത്രത്തിൽ 8 മുതൽ 18-ആം നൂറ്റാണ്ട് വരെയുള്ള 1,150-ലധികം ലിഖിതങ്ങൾ ഉണ്ടെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ മുനിരത്‌നം വിശദീകരിച്ചു. ഈ ലിഖിതങ്ങൾ വെങ്കിടേശ്വര ഭഗവാന് വഴിപാടുകൾ തയ്യാറാക്കുന്നതിന് ആവശ്യമായ ചേരുവകൾ, രീതികൾ, ശുചിത്വ മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകുന്നു. തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള ഭരണാധികാരികളും സമ്പന്നരായ ഭക്തരും പ്രസാദത്തിന് ഉയർന്ന നിലവാരം പുലർത്തുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു.

“ആനന്ദ നിലയത്തിലെ ഈ ലിഖിതങ്ങളിൽ പലതും, ഞാൻ വ്യക്തിപരമായി പകർത്തിയെഴുതിയതാണ് . ഭക്ഷണത്തിന്റെ ശുദ്ധതയും ഗുണനിലവാരവും എത്ര പ്രധാനമാണെന്ന് ഇത് കാണിക്കുന്നു. രാജാക്കന്മാർ, പ്രത്യേകിച്ച് മംഗളകരമായ അവസരങ്ങളിൽ ക്ഷേത്രം സന്ദർശിക്കുന്നവർ, പ്രസാദത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് വളരെയധികം ആശങ്കാകുലരായിരുന്നു, ”മുനിരത്നം പറഞ്ഞു.

പല്ലവ രാജ്ഞി കനവൻ പെരുന്ദേവി, വിജയനഗര രാജാവ് കൃഷ്ണദേവരായർ തുടങ്ങിയ ഭരണാധികാരികൾ ക്ഷേത്രത്തിന് കാര്യമായ സംഭാവനകൾ നൽകിയുർന്നു . ഭക്ഷണ നൈവേദ്യങ്ങൾ തയ്യാറാക്കുന്നതിൽ മികച്ച ചേരുവകൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് അവർ ഉറപ്പ് വരുത്തുകയും ചെയ്തു. പല്ലവ രാജ്ഞി 4,176 സ്വർണ്ണ നാണയങ്ങൾ ക്ഷേത്രത്തിന് സംഭാവന ചെയ്തു . കൃഷ്ണദേവരായരും അദ്ദേഹത്തിന്റെ പത്നിമാരും ഏഴ് തവണ ക്ഷേത്രം സന്ദർശിക്കുകയും അന്നദാനത്തിനായി സ്വർണ്ണ പാത്രങ്ങൾ സമ്മാനിക്കുകയും ചെയ്തു.

പരിസര ശുചിത്വം മുതൽ ഉപയോഗിക്കുന്ന ചേരുവകളുടെ ഗുണനിലവാരം വരെയുള്ള അടുക്കളയുടെ എല്ലാ വശങ്ങളും നിരീക്ഷിക്കാനുള്ള ചുമതല ചിലർക്ക് നൽകിയിരുന്നു . ഭക്ഷണത്തിൽ മായം ചേർക്കാനുള്ള ശ്രമങ്ങൾ ചെയ്താൽ കഠിനമായ ശിക്ഷകൾ നേരിടേണ്ടി വരും.

അത്തരത്തിലുള്ള ഒരു ലിഖിതത്തിൽ ഒരു ക്ഷേത്രജീവനക്കാരൻ ഭക്ഷണത്തിൽ മായം ചേർത്തതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തി, മറ്റൊരാൾ ക്ഷേത്രാഭരണങ്ങളിൽ കൃത്രിമം കാണിച്ചതിന് പിടിക്കപ്പെട്ടതായും ലിഖിതത്തിൽ പറയുന്നു. ഒരു ഉദാഹരണം വിവരിക്കുന്നു. രണ്ട് കേസുകളിലും, തൊഴിലാളികളുടെ മുഴുവൻ കുടുംബങ്ങളെയും ക്ഷേത്ര കാര്യങ്ങളിൽ ഏർപ്പെടുന്നതിൽ നിന്ന് സ്ഥിരമായി വിലക്കിയിട്ടുണ്ട്. “അക്കാലത്ത് ഈ ശിക്ഷ സാമൂഹ്യ ബഹിഷ്കരണത്തിന്റെ ആത്യന്തിക രൂപമായി കണക്കാക്കപ്പെട്ടിരുന്നു,” മുനിരത്നം പറഞ്ഞു. വഴിപാടുകളുടെ പവിത്രത നിലനിർത്താനും ക്ഷേത്രത്തിന്റെ യശസ്സ് ഉയർത്തിപ്പിടിക്കാനും ഇത്തരം കടുത്ത നടപടികൾ ആവശ്യമാണെന്ന് ലിഖിതങ്ങൾ പറയുന്നു.

Tags: Tirupathi Balaji temple
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies