എല്ലാ വീഡിയോകളും ഡിലീറ്റായി; 2 യൂട്യൂബ് ചാനലും നഷ്ടപ്പെട്ടു; സൈബർ അറ്റാക്കിന് ഇരയായി പ്രമുഖ യൂട്യൂബർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എല്ലാ വീഡിയോകളും ഡിലീറ്റായി; 2 യൂട്യൂബ് ചാനലും നഷ്ടപ്പെട്ടു; സൈബർ അറ്റാക്കിന് ഇരയായി പ്രമുഖ യൂട്യൂബർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2024, 03:43 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയിലെ പ്രമുഖ യൂട്യൂബർമാരിൽ ഒരാളായ രൺവീർ അലഹ്ബാദിയയുടെ (Ranveer Allahbadia) ചാനലുകൾ നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ ജനപ്രിയ ചാലനായ ബീർബൈസെപ്സ് (BeerBiceps) അടക്കം രണ്ട് യൂട്യൂബ് ചാനലുകളും ഹാക്ക് ചെയ്യപ്പെട്ടതായി സ്ഥിരീകരിച്ചു. ഇരു ചാനലുകളിലെയും വീഡിയോകൾ പൂർണമായും ഡിലീറ്റ് ചെയ്യപ്പെടുകയും ട്രംപിന്റെയും ടെസ്ലലയുടെയും പേരിലുള്ള ഉള്ളടക്കങ്ങൾ പ്രത്യക്ഷപ്പെടുകയും ചെയ്തു. സുപ്രീംകോടതിയുടെ ഔദ്യോ​ഗിക യൂട്യൂബ് ചാനൽ ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് പ്രമുഖ യൂട്യൂബറുടെ ചാനലും നഷ്ടപ്പെട്ടിരിക്കുന്നത്.

നിരവധി സെലിബ്രിറ്റി ഇന്റർവ്യൂവകളും പോഡ്കാസ്റ്റുകളുമായിരുന്നു രൺവീറിന്റെ ചാനലിലെ പ്രധാന ഉള്ളടക്കം. ആരോ​ഗ്യം, ശാസ്ത്രം, ജ്യോതിഷം, വാനശാസ്ത്രം, സാമ്പത്തികം, വിദ്യാഭ്യാസം, നയതന്ത്രം, പുരാണം തുടങ്ങി നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട പോഡ്കാസ്റ്റുകളായിരുന്നു ചാനലിലുണ്ടായിരുന്നത്. പ്രസ്തുത മേഖലകളിലെ വിദഗ്ധരെത്തി വിഷയം വിശദീകരിക്കുന്നതായിരുന്നു രീതി. ചാനലിലെ ഒട്ടുമിക്ക വീഡിയോകളും മില്യൺ കാഴ്ചക്കാരെ സമ്പാദിച്ചവയായിരുന്നു. ഈ സാഹചര്യത്തിലാണ് രൺവീറിന്റെ യൂട്യൂബുകൾ ഹാക്കർമാരുടെ കൈപിടിയിലായത്.

സൈബറാക്രമണം നടക്കുമ്പോൾ സിം​ഗപ്പൂരിലായിരുന്നു രൺവീർ. യൂട്യൂബ് കരിയറിനെ തന്നെ അടിമുടി ബാധിച്ച ആക്രമണം നടന്ന സാഹചര്യത്തിലും വളരെ സമാധാനപരമായാണ് രൺവീർ പ്രതികരിച്ചത്. സിം​ഗപ്പൂരിലെ ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയാണ്, സൈബറാക്രമണം ആഘോഷിക്കുന്നു.. എന്ന അടിക്കുറിപ്പെഴുതി ഒരു ഫോട്ടോയും താരം പങ്കുവച്ചു. ഇതെന്റെ യൂട്യൂബ് കരിയറിന്റെ അവസാനമാണോ എന്ന ചോദ്യമുന്നയിച്ച് മറ്റൊരു ഇൻസ്റ്റ​ഗ്രാം സ്റ്റോറിയും രൺവീർ പങ്കുവച്ചിരുന്നു.

ഫിറ്റ്നസ് ടിപ്സുകളും ഡയറ്റ് ഉപദേശങ്ങളുമൊക്കെ നൽകാറുള്ള രൺവീറിന് വലിയൊരു വിഭാ​ഗം പ്രേക്ഷകരാണ് ഇന്ത്യയിലെമ്പാടുമുള്ളത്. യുവരാജ് സിം​ഗ്, കരീന കപൂർ, അക്ഷയ് കുമാർ, മാധവൻ, ഏകനാഥ് ഷിൻഡെ, സ്മൃതി ഇറാനി, തുടങ്ങി സാമൂഹ്യ, രാഷ്‌ട്രീയ, സാമ്പത്തിക, കലാസാംസ്കാരിക, മേഖലകളിൽ നിന്നുള്ള പ്രമുഖരും വിദ​ഗ്ധരും രൺവീർ ഷോയിൽ അതിഥികളായിരുന്നു. ഡിജിറ്റൽ കണ്ടന്റ് ക്രിയേഷനുമായി ബന്ധപ്പെട്ട് നിരവധി പുരസ്കാരങ്ങളും യുവാവ് സ്വന്തമാക്കിയിട്ടുണ്ട്. നഷ്ടപ്പെട്ട ചാനലുകൾ തിരികെ ലഭിക്കാനുള്ള പ്രയത്നത്തിലാണ് നിലവിൽ താരം.

Tags: youtubeRanveer AllahbadiaBeerBiceps
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies