''ഇന്ത്യയിൽ നിങ്ങൾ ഒറ്റപ്പെടില്ല; ഭാരതം പഠിപ്പിക്കുന്നത് പണത്തെക്കാൾ വലിയ ജീവിതമൂല്യം; അമേരിക്ക വിടാനുള്ള കാരണം വെളിപ്പെടുത്തി ക്രിസ്റ്റൻ ഫിഷർ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”ഇന്ത്യയിൽ നിങ്ങൾ ഒറ്റപ്പെടില്ല; ഭാരതം പഠിപ്പിക്കുന്നത് പണത്തെക്കാൾ വലിയ ജീവിതമൂല്യം; അമേരിക്ക വിടാനുള്ള കാരണം വെളിപ്പെടുത്തി ക്രിസ്റ്റൻ ഫിഷർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2024, 11:58 am IST
FacebookTwitterWhatsAppTelegram

ഭാരതീയ സംസ്‌കാരങ്ങൾ പിന്തുടരാൻ ആഗ്രഹിച്ച് ധാരാളം വിദേശ പൗരന്മാർ ഇന്ത്യയിലെത്താറുണ്ട്. അത്തരത്തിൽ 2017-ലാണ് അമേരിക്കൻ പൗരയായ ക്രിസ്റ്റൻ ഫിഷറും ഭർത്താവും ആദ്യമായി ഇന്ത്യയിലെത്തുന്നത്. രാജ്യത്തെ വിവിധ ഇടങ്ങൾ സന്ദർശിച്ച് മടങ്ങിയ അവർ രണ്ട് വർഷം മുമ്പ് വീണ്ടും ഇന്ത്യയിൽ എത്തി. ഡൽഹിയിൽ സ്ഥിരതാമസം ആരംഭിച്ചു.

എന്തിനാണ് അമേരിക്ക വിട്ട് ഇന്ത്യയിലെത്തിയതെന്ന തരത്തിൽ പല ചോദ്യങ്ങളും അവർ നേരിട്ടിരുന്നു. ഇതിന് മൂന്ന് കുട്ടികളുടെ അമ്മ കൂടിയായ ക്രിസ്റ്റൻ ഫിഷർ നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ഇടംപിടിക്കുന്നത്.

” എന്തിനാണ് അമേരിക്ക വിട്ട് ഇന്ത്യയിലെത്തിയത്? ഈ ചോദ്യം ഞാൻ നിരന്തരം കേൾക്കുന്നതാണ്. ഇന്ന് ഞാൻ അതിന് മറുപടി നൽകാമെന്ന് വിചാരിക്കുന്നു. ഇന്ത്യ വിട്ട് അമേരിക്ക പോലുള്ള രാജ്യങ്ങളിലേക്ക് പോകണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ആഗ്രഹം അതല്ല. ഞാൻ ഇന്ത്യ വിടാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല. എന്നെ ആരും തെറ്റിദ്ധരിക്കരുത്. അമേരിക്കയും എനിക്ക് ഇഷ്ടമാണ്. എന്നെ വളർത്തിയത് അമേരിക്കയാണ്. എന്റെ കുടുംബം അവിടെയുണ്ട്. അമേരിക്ക നല്ല സ്ഥലമാണ്. എന്നാൽ ഞാൻ ഒരിക്കലും അതൊരു മികച്ച സ്ഥലമാണെന്ന് പറയില്ല. അമേരിക്കയിലും ധാരാളം പ്രശ്‌നങ്ങളുണ്ട്.

അമേരിക്കയിലെ ആളുകൾ അവരുടെ ജീവിതവുമായി തിരക്കിട്ട് ജീവിക്കുന്നു. അവിടെ പരസ്പര സഹകരണമില്ല. മനുഷ്യർ സാമൂഹിക ജീവികളാണെന്ന തിരിച്ചറിവില്ല. സ്വാർത്ഥ ചിന്താഗതികളാണ് അമേരിക്കയിൽ കൂടുതലായും കാണാൻ സാധിച്ചത്. എന്നാൽ ഇന്ത്യ ഇതിൽ നിന്നും എത്രയോ വിഭിന്നമാണ്. ഇവിടെ പണത്തെക്കാൾ മൂല്യം ജീവിതത്തിനും സ്‌നേഹത്തിനും നൽകുന്നു. വ്യത്യസ്ത ആളുകൾ, വ്യത്യസ്ത സംസ്‌കാരങ്ങൾ എങ്കിലും എല്ലാവരും പരസ്പരം സഹായിച്ചും സഹവർത്തിത്വത്തോടെയും ജീവിക്കുന്നു. ഇന്ത്യയിൽ നിങ്ങൾ ഒരിക്കലും ഒറ്റപ്പെടില്ല. എവിടെ പോയാലും നിങ്ങൾക്ക് മുന്നിൽ സഹായഹസ്തങ്ങൾ വരും.

 

View this post on Instagram

 

A post shared by Kristen Fischer (@kristenfischer3)

അമേരിക്കയിൽ പോയാൽ നിങ്ങൾക്ക് പണം സമ്പാദിക്കാൻ സാധിക്കും. അത് മാത്രമാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ നിങ്ങൾക്ക് അമേരിക്കയിൽ ജീവിക്കാം. എന്നാൽ ജീവിതത്തിൽ സമാധാനവും സന്തോഷവും ഞാൻ ആഗ്രഹിക്കുന്നു. അതിന് യോജിച്ച സ്ഥലം ഇന്ത്യയാണ്. തന്റെ മക്കൾ പരസ്പര സഹകരണത്തോടെ വളരണമെന്നും ഇന്ത്യയിൽ അവർക്കായി മികച്ച ഭാവി കാത്തിരിപ്പുണ്ടെന്നും ക്രിസ്റ്റൻ ഫിഷർ പറഞ്ഞു.

Tags: Amaerica
ShareTweetSendShare

More News from this section

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies