വിമാനാപകടത്തിൽ മരിച്ച സൈനികരുടെ മൃതദേഹം 56 കൊല്ലത്തിന് ശേഷം കണ്ടെത്തി; മഞ്ഞുമലയിൽ കണ്ടെത്തിയ ശരീരങ്ങളിലൊന്ന് മലയാളിയുടേത്; ദൈർഘ്യമേറിയ തെരച്ചിൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വിമാനാപകടത്തിൽ മരിച്ച സൈനികരുടെ മൃതദേഹം 56 കൊല്ലത്തിന് ശേഷം കണ്ടെത്തി; മഞ്ഞുമലയിൽ കണ്ടെത്തിയ ശരീരങ്ങളിലൊന്ന് മലയാളിയുടേത്; ദൈർഘ്യമേറിയ തെരച്ചിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2024, 10:33 pm IST
FacebookTwitterWhatsAppTelegram

ഹിമാചൽ പ്രദേശിലെ റോഹ്താങ് ചുരത്തിൽ വ്യോമസേനയുടെ AN-12 വിമാനം തകർന്ന് മരിച്ച സൈനികരുടെ മൃതദേഹം 56 വർഷങ്ങൾക്ക് ശേഷം കണ്ടെത്തി. നാലുപേരുടെ മൃതദേഹമാണ് ഇന്ത്യകണ്ട ദൈർഘ്യമേറിയ തെരച്ചിലിനൊടുവിൽ കണ്ടെത്തിയത്. 1968 ഫെബ്രുവരി 7 ന് ലഡാക്കിൽ 103 പേരുമായി പോയ സൈനിക വിമാനം തകർന്ന് വീണാണ് അപകടമുണ്ടായത്. ഇന്നലെ കണ്ടെടുത്ത ഇവയിൽ മൂന്ന് മൃതദേഹങ്ങൾ കേടുകൂടാതെയിരിക്കുകയാണെന്നും നാലാമത്തേതിന്റെ അവശിഷ്ടങ്ങൾ മഞ്ഞുവീഴ്ചയുള്ള പർവതത്തിൽ കണ്ടെത്തിയതായും പ്രതിരോധ വക്താവ് പറഞ്ഞു. ഇതിൽ ഒരാൾ മലയാളിയാണ്. പോക്കറ്റിൽ നിന്ന് ലഭിച്ച വൗച്ചറിന്റെ അടിസ്ഥാനത്തിലാണ് ഒരാളെ തിരിച്ചറിഞ്ഞത്. മൽഖാൻ സിം​ഗ് എന്ന് പയനിയർ റെക്കോർഡ്സ് ഓഫീസിൽ നിന്ന് ലഭിച്ച രേഖകളുടെ സഹായത്തോടെ സ്ഥിരീകരിക്കുകയായിരുന്നു.

ആർമി മെഡിക്കൽ കോർപ്‌സിലെ (എഎംസി) ശിപായിയായ നാരായൺ സിംഗിനെ തിരിച്ചറിഞ്ഞത്, അദ്ദേഹത്തിന്റെ പേബുക്കിൽ നിന്നാണ്. ഉരാഖണ്ഡിലെ ഗർവാളിലെ ചമോലി തഹസിൽ കോൽപാഡി സ്വദേശിയാണ്. ഒരു അജ്ഞാത സൈനികന്റെ മൃതദേഹവും കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ ശരീരത്തിൽ നിന്ന് കണ്ടെടുത്ത രേഖകളിൽ വ്യക്തിയെ കൃത്യമായി തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും അടുത്ത ബന്ധുക്കളുടെ വിശദാംശങ്ങൾ കണ്ടെത്തി. അദ്ദേഹത്തിന്റെ ഭാര്യ പാർവതി ദേവി, പിതാവ് നേത്രം എന്നിവരെ കാര്യങ്ങൾ അറിയിച്ചു.

നാലാമത്തേത്, കോർപ്സ് ഓഫ് ഇലക്‌ട്രോണിക്‌സ് ആൻഡ് മെക്കാനിക്കൽ എൻജിനീയറിംഗിന്റെ ക്രാഫ്റ്റ്‌സ്മാൻ തോമസ് ചെറിയാൻ്റേതാണ്. (ഇഎംഇ). പേബുക്കിലൂടെയാണ് കൂടുതൽ സ്ഥിരീകരണത്തോടെ അദ്ദേഹത്തിന്റെ അവശിഷ്ടങ്ങൾ തിരിച്ചറിഞ്ഞത്. പത്തനംതിട്ട ജില്ലയിലെ ഇലന്തൂർ സ്വദേശിയാണ്. അമ്മ എലീയാമ്മയെ വിവരങ്ങൾ അറിയിച്ചിട്ടുണ്ടെന്ന് വക്താവ് പറഞ്ഞു. തിരംഗ മൗണ്ടൻ റെസ്‌ക്യൂ പ്രതിനിധികളുമായി സഹകരിച്ച് ഇന്ത്യൻ ആർമിയുടെ ഡോഗ്ര സ്‌കൗട്ട്‌സിന്റെ നേതൃത്വത്തിലാണ് സൈനികരുടെ മൃതദേഹങ്ങൾക്കായി തെരച്ചിൽ നടത്തുന്നത്.

Tags: 4 soldiersbodiesFrozen1968 IAFKilledcrashplane
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies