കുടുംബത്തിൽ ആർക്ക് എന്ത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാലും വീട്ടമ്മമാർ ആദ്യം അവർക്ക് നൽകുക വെളുത്തുള്ളിയായിരിക്കും. ദഹനപ്രശ്നങ്ങൾ, ഛർദ്ദി, വയറുവേദന, നെഞ്ചെരിച്ചിൽ, ഓക്കാനം എന്നിവയ്ക്കൊക്കെ പച്ച വെളുത്തുള്ളി കഴിക്കുന്നത് ഉത്തമമാണ്. എല്ലാ കറികളിലും ഒരല്ലി വെളുത്തുള്ളി ചേർക്കുന്നത് രുചികരവും ഒപ്പം ആരോഗ്യത്തിന് ഉപകാരപ്രദവുമാണ്. ശരീരത്തിലുള്ള വിഷാംശങ്ങൾ ഇല്ലാതാക്കാനും പച്ച വെളുത്തുള്ളി സഹായിക്കുന്നു. പക്ഷേ, വെളുത്തുള്ളി വേവിക്കാതെ കഴിക്കുന്നത് പല ആരോഗ്യ പ്രശ്നങ്ങൾക്കും വഴിവെക്കുന്നുവെന്നാണ് വിദഗ്ധ പഠനങ്ങൾ വ്യക്തമാക്കുന്നത്.
പച്ച വെളുത്തുള്ളി കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ
ദഹനപ്രശ്നങ്ങൾ
ദഹന പ്രശ്നങ്ങൾക്ക് പച്ച വെളുത്തുള്ളി കഴിക്കുന്നത് ഉത്തമമാണെന്നത് പോലെ ദഹനപ്രശ്നങ്ങൾ ഉണ്ടാകാനും വെളുത്തുള്ളി കാരണമാകുന്നു. വെളുത്തുള്ളിയിൽ അലിസിൻ പോലുള്ള സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനവ്യവസ്ഥയെ കഠിനമാക്കും. ചിലർക്ക് വലിയ അളവിൽ വെളുത്തുള്ളി കഴിക്കുന്നത് ശരീരവണ്ണം, ഗ്യാസ്, ഓക്കാനം എന്നിവയ്ക്ക് കാരണമാകുന്നു.
രക്തസ്രാവം ഉണ്ടാകാൻ സാധ്യത
പച്ച വെളുത്തുള്ളി കഴിക്കുന്നത് രക്തസ്രാവം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. പച്ച വെളുത്തുള്ളി വലിയ അളവിൽ കഴിക്കുകയാണെങ്കിൽ അത് ജീവന് തന്നെ അപകടമായേക്കാം.
ത്വക്ക് രോഗം
പച്ച വെളുത്തുള്ളി കഴിക്കുന്നത് പലവിധ ത്വക്ക് രോഗങ്ങൾക്ക് കാരണമാകുന്നു. ഇത് ചർമത്തിൽ പൊള്ളലും ചെറിയ കുമിളകളും ഉണ്ടാകാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു.