കാൺപൂർ ടെസ്റ്റിലും ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് വിജയം; ബംഗ്ലാദേശിനെതിരെ പരമ്പരയും സ്വന്തമാക്കി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കാൺപൂർ ടെസ്റ്റിലും ഇന്ത്യയ്‌ക്ക് ഏഴ് വിക്കറ്റ് വിജയം; ബംഗ്ലാദേശിനെതിരെ പരമ്പരയും സ്വന്തമാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2024, 03:22 pm IST
Facebook
Twitter
WhatsAppTelegram

കാൺപൂർ: കാൺപൂർ ടെസ്റ്റിലും ബംഗ്ലാദേശിനെതിരെ ഇന്ത്യയ്‌ക്ക് ഏഴ് വിക്കറ്റ് വിജയം. ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്‌സ് സ്‌കോർ 146 റൺസിലൊതുങ്ങിയതോടെ ഇന്ത്യ അനായാസ ജയം ഉറപ്പിക്കുകയായിരുന്നു. 95 റൺസ് വിജയലക്ഷ്യവുമായി രണ്ടാമിന്നിംഗ്‌സിൽ ഇറങ്ങിയ ഇന്ത്യ 17.2 ഓവറിൽ മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു.

രണ്ടര ദിവസത്തിലേറെ മഴ തടസപ്പെടുത്തിയ കളിയിലാണ് ഇന്ത്യയുടെ വിജയം. ഈ വിജയത്തോടെ ഇന്ത്യ ടെസ്റ്റ് പരമ്പരയും സ്വന്തമാക്കി. ചെപ്പോക്കിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ 280 റൺസിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ബാറ്റിംഗിലും ബൗളിംഗിലും മികച്ച പ്രകടനത്തോടെയാണ് രണ്ട് കളികളിലും ഇന്ത്യ വിജയം നേടിയത്.

ഒന്നാമിന്നിംഗ്‌സിൽ 233 റൺസായിരുന്നു ബംഗ്ലാദേശ് നേടിയത്. എന്നാൽ മഴ വില്ലനായതോടെ ഇന്ത്യയ്‌ക്കും കാര്യങ്ങൾ അനുകൂലമാക്കുന്നത് വെല്ലുവിളിയായി. കളിയുടെ നാലാം ദിനം ഒന്നാമിന്നിംഗ്‌സ് ബാറ്റിംഗ് 285 റൺസിൽ നിൽക്കവേ ഇന്ത്യ ഡിക്ലയർ ചെയ്യുകയായിരുന്നു. യശ്വസി ജയ്‌സ്വാളിന്റെയും കെഎൽ രാഹുലിന്റെയും അർദ്ധസെഞ്ചുറികളുടെ ബലത്തിലായിരുന്നു ഇന്ത്യയുടെ പ്രകടനം. രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യയ്‌ക്ക് വേണ്ടി ജസ്പ്രീത് ബൂമ്രയും രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്‌ത്തി.

രണ്ടാമിന്നിംഗ്‌സിലും ബംഗ്ലാദേശിന് ബാറ്റിംഗിൽ ശോഭിക്കാനായില്ല. ആദ്യ ഇന്നിംഗ്‌സിൽ സെഞ്ചുറി പ്രകടനവുമായി (107 റൺസ് ) മുന്നിൽ നിന്ന മൊമിനുൾ ഹഖിന് രണ്ട് റൺസെടുത്ത് പുറത്തുപോകേണ്ടി വന്നു. 50 റൺസെടുത്ത ശബ്ദ്മാൻ ഇസ്ലാമും 37 റൺസെടുത്ത മുഷ്ഫിഖർ റഹീമുമാണ് ഭേദപ്പെട്ട ബാറ്റിംഗ് നടത്തിയത്. 19 റൺസെടുത്ത നജ്മുൽ ഹുസൈനും 10 റൺസെടുത്ത സാക്കിർ ഹസനുമൊഴികെ ആർക്കും രണ്ടക്കം കടക്കാനായില്ല. 47 ഓവറിൽ ബംഗ്ലാദേശിന്റെ വീര്യം 146 റൺസിലൊതുങ്ങി.

തുടർന്ന് 95 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ യശസ്വി ജയ് സ്വാളിന്റെ അർദ്ധസെഞ്ചുറിയുടെയും (45 പന്തിൽ 51) പുറത്താകാതെ 29 റൺസ് നേടിയ വിരാട് കൊഹ്ലിയുടെയും മികവിലാണ് വിജയം വേഗം കൈപ്പിടിയിൽ ഒതുക്കിയത്. രണ്ട് ഇന്നിംഗ്‌സുകളിലും അർദ്ധസെഞ്ചുറി നേടിയ യശസ്വി ജയ്‌സ്വാൾ ആണ് കളിയിലെ താരം.

Tags: Cricket Test Seriesindia-bangladeshകാൺപൂർഇന്ത്യ വിജയംകെഎൽ രാഹുൽയശസ്വി ജയ്‌സ്വാൾഅർദ്ധസെഞ്ചുറി
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

Latest News

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies