ഉറുമ്പിനെ തുരത്താൻ, ദുർഗന്ധം അകറ്റാൻ, അടുക്കള വൃത്തിയായി സൂക്ഷിക്കാൻ; വേപ്പില കൊണ്ട് ചില സൂത്രപ്പണികൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

ഉറുമ്പിനെ തുരത്താൻ, ദുർഗന്ധം അകറ്റാൻ, അടുക്കള വൃത്തിയായി സൂക്ഷിക്കാൻ; വേപ്പില കൊണ്ട് ചില സൂത്രപ്പണികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2024, 03:23 pm IST
Facebook
Twitter
WhatsAppTelegram

മലയാളികളുടെ അടുക്കളയിൽ ആഴ്ചയിൽ ഏഴ് ദിവസവും സ്ഥാനം ഉറപ്പിച്ചിട്ടുള്ള പദാർത്ഥങ്ങളിൽ ഒന്നാണ് വേപ്പില. എന്ത് വിഭവം പാചകം ചെയ്താലും അൽപം വേപ്പില വിതറാതിരിക്കാൻ മലയാളികൾക്ക് കഴിയില്ല. ചിക്കൻ കറി, മീൻ കറി, മാമ്പഴപുളിശേരി, മെഴുക്കുപുരട്ടികൾ, തുടങ്ങി എന്തുതന്നെ തയ്യാറാക്കിയാലും അതിൽ വേപ്പില കാണും. കറിയിൽ നിന്ന് കിട്ടുന്ന വേപ്പില ചവച്ചരച്ച് കഴിച്ചില്ലെങ്കിലും വേപ്പിലയുടെ സാന്നിധ്യം നിർബന്ധമാണ്. ഭക്ഷണത്തിന് രുചി കൂട്ടാൻ മാത്രമല്ല, അടുക്കള വൃത്തിയാക്കാനും കേമനാണ് വേപ്പില. കറിവേപ്പിലയുടെ ​ഗന്ധവും ബാക്ടീരിയകളെ ഇല്ലാതാക്കാനുള്ള കഴിവുമാണ് ഇതിന് സഹായിക്കുന്നത്. വേപ്പില ഉപയോ​ഗിച്ച് അടുക്കള ശുചിയാക്കേണ്ടത് ഇങ്ങനെ..

സിങ്ക് വൃത്തിയാക്കാൻ

അൽപം വേപ്പില എടുത്ത് വെള്ളത്തിലിട്ട് തിളപ്പിക്കുക. ഈ വെള്ളം ചൂടാറിയതിന് ശേഷം സിങ്കിൽ അൽപാൽപമായി ഒഴിച്ചുകൊടുക്കുക. സിങ്കിൽ നിന്ന് വരുന്ന ദുർ​ഗന്ധം ഇല്ലാതാക്കും അടുക്കള ഫ്രഷായി അനുഭവപ്പെടാനും ഇത് സഹായിക്കും.

സ്റ്റൗ വൃത്തിയാക്കാൻ

വേപ്പിലയിൽ അൽപം വെള്ളം ചേർത്ത് മിക്സിയിൽ അരച്ച് പേസ്റ്റാക്കി എടുക്കുക. എണ്ണമെഴുക്ക് പുരണ്ട് വൃത്തികേടായി കിടക്കുന്ന സ്റ്റൗവിൽ ഈ പേസ്റ്റ് പുരട്ടുക. ഏതാനും മിനിറ്റുകൾക്ക് ശേഷം സ്ക്രബ്ബർ ഉപയോ​ഗിച്ച് തേച്ചുരയ്‌ക്കുക. സ്റ്റൗവിന് നിറവും ഭം​ഗിയും വെക്കുന്നതിനൊപ്പം അടുക്കളയിൽ ​നല്ല ​ഗന്ധം ഉണ്ടാവുകയും ചെയ്യും.

ഫ്രിഡ്ജിലെ ദുർ​ഗന്ധം അകറ്റാൻ

കുറച്ച് വേപ്പില എടുത്ത് ചെറിയൊരു ഡപ്പിയിലാക്കി ഫ്രി‍ഡ്ജിൽ വെക്കുക. ഫ്രിഡ്ജിനുള്ളിലെ ദുർ​ഗന്ധത്തെ വലിച്ചെടുക്കാൻ ഇത് സഹായിക്കും. കൂടാതെ ഫ്രിഡ്ജ് ഫ്രഷായി ഇരിക്കുകയും ചെയ്യും.

സ്റ്റെയിൻലെസ് സ്റ്റീൽ വൃത്തിയാക്കാൻ

സിങ്കിലും മറ്റ് സ്റ്റെയിൻലെസ് സ്റ്റീൽ ഉപകരണങ്ങളിലും വസ്തുക്കളിലും വേപ്പില വെള്ളം സ്പ്രേ ചെയ്ത് ഉരച്ച് കഴുകാവുന്നതാണ്. ഇത് സ്റ്റെയിൻലെസ് സ്റ്റീൽ വസ്തുക്കൾക്ക് കൂടുതൽ തിളക്കം നൽകാനും ചളിയും കറയും അകറ്റാനും സഹായിക്കും.

ഉറുമ്പിനെ അകറ്റാൻ

ഈർപ്പമില്ലാത്ത വേപ്പില മിക്സിയിലിട്ട് പൊടിച്ചെടുക്കുക. ഉറമ്പുകൾ അരിക്കുന്ന സ്ഥലങ്ങളിൽ ഈ പൊടി വിതറുക. മധുരപലഹാരങ്ങൾ സൂക്ഷിച്ചിരിക്കുന്ന ബോക്സിന് ചുറ്റും പൊടിച്ച വേപ്പില ഇടാവുന്നതാണ്. വേപ്പിലയുടെ ​ഗന്ധം സഹിക്കാനാകാതെ ഉറുമ്പുകളും മറ്റ് പ്രാണികളും ആ പ്രദേശത്തേക്ക് വരില്ല.

Tags: kitchencurry leavesCLEANING
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  ടെലഗ്രാമിൽ വിറ്റു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies